മൂന്നാറില്‍ കെഎസ്ആര്‍ടിസി ഇപ്പോള്‍ ടോപ് ഗിയറിലാണ്. കുറഞ്ഞ ചിലവിലുള്ള മൂന്നാര്‍ സൈറ്റ് സീയിങ്ങ് സര്‍വ്വീസിനും സഞ്ചാരികള്‍ ഏറ്റെടുത്ത സ്ലീപ്പിങ് ബസ് സര്‍വ്വീസിനും ശേഷം ടെന്‍റ് ക്യാമ്പിങ്ങും ക്യാമ്പ് ഫയറും ആരംഭിക്കുവാനൊരുങ്ങുകയാണ് മൂന്നാറില്‍ കെഎസ്ആര്‍ടിസി. രണ്ടാഴ്ചയ്ക്കുള്ളില്‍ ടെന്‍റ് ക്യാംപിങ് തുറന്നു നല്കുവാനാണ് തീരുമാനം. കൂടുതല്‍ വിവരങ്ങളിലേക്ക്!
കെഎസ്ആര്‍ടിസി ടെന്‍റ് ക്യാംപിങ്
ഒരാള്‍ക്ക് 200 രൂപ
മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് പോക്കറ്റിലൊതുങ്ങുന്ന തുകയില്‍ വിവിധ സേവനങ്ങള്‍ നല്കുന്ന നിരവധി പദ്ധതികളാണ് കെഎസ്ആര്‍ടിസി ഇവിടെ ആരംഭിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി സ്ലീപ്പിങ് ബസ് പദ്ധതി
സ്ലീപ്പര്‍ കോച്ച് പോലെ
വിനോദ സഞ്ചാരികള്‍ക്ക് താങ്ങുവാന്‍ കഴിയുന്ന നിരക്കില്‍ ബസുകളില്‍ താമസ സൗകര്യം നല്കാം എന്ന ആശയം കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്‍റേതാണ്.
മൂന്നാര്‍ സൈറ്റ് സീയിങ്
ഏകദേശം 80 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്രയുള്ളത്. 250 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. യാത്രയ്ക്കൊപ്പം തന്നെ ഓരോ ഇടങ്ങളും വിശദമായി കാണുവാനും പരിചയപ്പെടുവാനും ഒരു മണിക്കൂറോളം നേരവും ഓരോ ഇടത്തും ചിലവഴിക്കുവാന്‍ സാധിക്കൂന്ന തരത്തിലാണ് യാത്രയള്ളത്. ഇതിനോടൊപ്പം തന്നെ ഭക്ഷണത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
കാന്തല്ലൂര്‍ സൈറ്റ് സീയിങ്
മൂന്നാര്‍ പഴയ ഡിപ്പോയില്‍ നിന്നും യാത്ര തുടങ്ങുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30 മണിക്ക് യാത്ര തുടങ്ങും. ഉച്ചയ്ക്ക് കാന്തല്ലൂരിലെത്തുന്ന സര്‍വ്വീസില്‍ എട്ടാംമൈല്‍, ലക്കം വെള്ളച്ചാട്ടം, മറയൂര്‍ ചന്ദന തോട്ടം, പ്രശസ്തമായ മുനിയറകള്‍, പച്ചക്കറിത്തോട്ടങ്ങള്‍ തുടങ്ങിയവയാണ് സന്ദര്‍ശിക്കുന്നത്.
PC:Rameshng



Click it and Unblock the Notifications













