Search
  • Follow NativePlanet
Share
» »സൂപ്പർ ഫാസ്റ്റിലും കുറഞ്ഞ ചെലവ്, എസി യാത്രയ്ക്ക് ഇനി കെഎസ്ആർടിസി ജനത ബസ്, മിനിമം ചാർജ് 20 രൂപ

സൂപ്പർ ഫാസ്റ്റിലും കുറഞ്ഞ ചെലവ്, എസി യാത്രയ്ക്ക് ഇനി കെഎസ്ആർടിസി ജനത ബസ്, മിനിമം ചാർജ് 20 രൂപ

കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിന്‍റെ പൊതുഗതാഗത രംഗത്ത് നൂതനമായ പല മാറ്റങ്ങളും കെഎസ്ആർടിസി കൊണ്ടുവന്നിട്ടുണ്ട്. ദീർഘദൂര യാത്രകൾക്കായി സ്വിഫ്ഫ് സീറ്റർ കം സ്ലീപ്പർ ബസ് സർവീസുകൾക്കു ശേഷം ഇപ്പോഴിതാ ജനത ബസ് സർവീസ് വരികയാണ്. എസി ബസിൽ താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സാധാരണക്കാർക്കും യാത്ര ചെയ്യാൻ അവസരം നല്കുന്ന കെഎസ്ആർടിസി ജനത ബസ് സർവീസിന് തിങ്കളാഴ്ച തുടക്കമാകും.

ഒരു ജില്ലയിൽ നിന്നും അടുത്ത ജില്ലയിലേക്ക് ആരംഭിക്കുന്ന ജനത ബസ് സർവീസ് തൊട്ടടുത്തുള്ള രണ്ട് ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാവും സർവീസ് നടത്തുക. എസി ലോ ഫ്ലോര്‌ ബസുകളിലാണ് ജനതാ സർവീസ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം-കൊല്ലം ജില്ലകളെ ബന്ധിച്ചാണ് ജനത സർവീസുകൾ ഉണ്ടായിരിക്കുക. യാത്രക്കാരുടെ പ്രതികരണം അനുസരിച്ച് കൂടുതൽ ബസുകൾ ആവശ്യമെങ്കിൽ തുടർന്ന് നിരത്തിലിറക്കാനാണ് തീരുമാനം.

KSRTC Janata Bus

PC: Kerala State Road Transport Corporation/FB Page

കെ എസ് ആർ ടി സി ഓർഡിനറി സർവീസുകൾ ഓരോ ഡിപ്പോയും കേന്ദ്രീകരിച്ച് ബൈ റൂട്ടുകളിൽ നിന്നും ഡിപ്പോകളിൽഎത്തിക്കുന്ന യാത്രക്കാർക്ക് പ്രധാന ഡിപ്പോകളുടെ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ ഇറങ്ങുന്നതിനും ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ജനതാ സർവീസ്

ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റ് ബസിനും ഇടയിലുള്ള ടിക്കറ്റ് നിരക്കാണ് ജനത ബസിന്‍റെ നിരക്ക്. അതനുസരിച്ച് ജനത ബസുകളുടെ ടിക്കറ്റ് നിരക്ക് 20 രൂപയിൽ ആരംഭിക്കും. കിലോമീറ്ററിന് 108 പൈസ നിരക്കിലാണ് ചാർജ് വരിക. സൂപ്പർ ഫാസ്റ്റ് ബസിന് 22 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളിലെല്ലാം ജനത സർവീസിനും സ്റ്റോപ്പ് ഉണ്ടായിരിക്കും.

കൊല്ലം- തിരുവനന്തപുരം, കൊട്ടാരക്കര- തിരുവനന്തപുരം എന്നീ റൂട്ടുകളിലാണ് ആദ്യ സർവീസുകൾ. ഒരു ദിവസം നാല് ട്രിപ്പുകൾ നടത്തും.

തിങ്കളാഴ്ച മുതൽ രാവിലെ 7.15 ന് കൊല്ലത്ത് നിന്നും കൊട്ടാരക്കരയിൽ നിന്നും ജനത ഹസ് സർവീസ് ആരംഭിക്കും. ഒമ്പതരയോട് കൂടി സെക്രട്ടറിയേറ്റ് പരിസരത്ത് എത്തും. വൈകുന്നേരം 4.45 ന് തമ്പാനൂരിൽ നിന്ന് വിമെൻസ് കോളേജ്, ബേക്കറി ജം​ഗ്ഷൻ വഴി കന്റോൺമെന്റ് റോഡ് സെക്രട്ടറിയറ്റിൽ എത്തും. വൈകിട്ട് അഞ്ചിന് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിധത്തിലാണ് സമയക്രമം.

ജനത ബസ് സർവീസ്- ടിക്കറ്റ് നിരക്ക്

പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക്
തിരുവനന്തപുരത്ത് നിന്നും
ഉള്ളൂർ - Rs 21
കഴക്കൂട്ടം- Rs 33
ആറ്റിങ്ങൽ -Rs 51
പാരിപ്പള്ളി - Rs 68
ചാത്തന്നൂർ -Rs 76
കൊല്ലം - Rs 93.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+