ബസ് യാത്രകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. സ്ഥിരം യാത്രയല്ല, പുതിയ ഇടങ്ങളിലേക്ക്, പരിചയമില്ലാത്ത നാടുകളിലേക്കുള്ള ഒരു യാത്ര. രാത്രി മുഴുവൻ ബസിലിരുന്ന് പുതിയൊരു നാട്ടിൽ വന്നിറങ്ങി അവിടുത്തെ പ്രധാന കാഴ്ചകൾ കണ്ട് സ്ഥലങ്ങൾ ചുറ്റിസഞ്ചരിച്ച് തിരികെ മടങ്ങുന്ന വിധത്തിലുള്ള യാത്രകൾ പലരും പരീക്ഷിക്കാറുണ്ട്.
കെ എസ് ആർ ടി സി ബസുകളിൽ ഇങ്ങനെ നാട് കാണുവാനിറങ്ങുന്നത് പലർക്കും ഒരു ഹരമാണ്. അങ്ങനെ പരീക്ഷിക്കാനായി ഇഷ്ടംപോലെ റൂട്ടുകളും ബസുകളും ഉള്ളപ്പോൾ മടിച്ചു നിൽക്കേണ്ട ആവശ്യവുമില്ല. അവധി നോക്കി പുതിയ സ്ഥലങ്ങൾ കണ്ടുവരാം. അത്തരത്തിൽ വ്യത്യസ്ത യാത്രകൾ ഇഷ്ടമുള്ളവർക്ക് പോകാൻ പറ്റിയ റൂട്ടാണ് പുനലൂര്‍ - കോഴിക്കോട് ട്രിപ്പ്. രുചിയുടെയും ചരിത്രത്തിന്‍റെയും നാടായ കോഴിക്കോടിനെ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടായ പുനലൂരുമായി ബന്ധിപ്പിക്കുന്ന കെഎസ്ആർടിസി ബസിൽ കയറിയിരുന്നാൽ മതി!
കോഴിക്കോട് നിന്ന് രാവിലെ ആരംഭിച്ച് തൃശൂർ, ചാലക്കുടി, അങ്കമാലി, മൂവാറ്റുപുഴ വഴി തൊടുപുഴയും പാലായും പൊൻകുന്നവും കാഞ്ഞിരപ്പള്ളിയും കടന്ന് എരുമേലി, റാന്നി, പത്തനംതിട്ട വഴി കോന്നി, പത്തനാപുരം പുനലൂർ എത്തുന്ന സർവീസ് പകൽ കാഴ്ചകൾ കണ്ട് പോകാവും തിരികെ പുനലൂരില‍് നിന്ന് ഉച്ചയ്ക്ക് എടുത്ത് രാത്രി 12.20 ന് കോഴിക്കോട് മടങ്ങിയെത്തുന്ന വിധത്തിൽ യാത്ര പ്ലാന്‍ ചെയ്യാം.
പുനലൂരിൽ നിന്ന് കോഴിക്കോട് കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് വൈകുന്നേരം കയറിയാല് രാത്രിയോടെ കോഴിക്കോട് എത്താം. പുലർച്ചെ കോഴിക്കോട് കാഴ്തകൾ കാണാനിറങ്ങാം. ബീച്ച്, ഭക്ഷണം, തുടങ്ങി ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെ ആസ്വദിക്കാം,
പുനലൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.00 മണിക്കാണ് ബസ് രാത്രി 12.20 ന് കോഴിക്കോട് എത്തും.
14:00 - പുനലൂർ
14:20 - പത്തനാപുരം
14:45 - കോന്നി
15:05 - പത്തനംതിട്ട
15:30 - റാന്നി
15:55 - എരുമേലി
16:20 - കാഞ്ഞിരപ്പള്ളി
16:30 - പൊൻകുന്നം
17:25 - പാലാ
18:10 - തൊടുപുഴ
18:40 - മൂവാറ്റുപുഴ
19:05 - പെരുമ്പാവൂർ
19:35 - അങ്കമാലി
19:55 - ചാലക്കുടി
21:00 - തൃശൂർ
00:20 - കോഴിക്കോട്
അതുപോലെ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് നിന്ന് രാവിലെ 6.15 ന് പുറപ്പെടുന്ന ബസ് വൈകിട്ട് 4.35 ന് പുനലൂരിൽ എത്തും. പുനലൂർ തൂക്കുപാലം, പാലരുവി വെള്ളച്ചാട്ടം, തെന്മല, അമ്പനാടൻ മലനിരകൾ തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്.
06:15 - കോഴിക്കോട്
09:45 - തൃശൂർ
10:35 - ചാലക്കുടി
10:55 - അങ്കമാലി
11:20 - പെരുമ്പാവൂർ
11:50 - മൂവാറ്റുപുഴ
12:35 - തൊടുപുഴ
13:10 - പാലാ
14:00 - പൊൻകുന്നം
14:15 - കാഞ്ഞിരപ്പള്ളി
14:35 - എരുമേലി
15:00 - റാന്നി
15:25 - പത്തനംതിട്ട
15:50 - കോന്നി
16:15 - പത്തനാപുരം
16:35 - പുനലൂർ
കെ എസ് ആർ ടി സി ബസിൽ നാടുകാണാൻ ഇഷ്ടമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒരു യാത്രയാണിത്. സീറ്റുകൾ ഉറപ്പാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാം.
ടിക്കറ്റുകൾ onlineksrtcswift.com എന്ന website വഴിയും Ente KSRTC App വഴിയും ലഭ്യമാണ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













