Search
  • Follow NativePlanet
Share
» »പാലക്കാട്- കൊല്ലൂർ, പാലക്കാട് കന്യാകുമാരി യാത്രകൾ ഇനി ഈസി, കെഎസ്ആർടിസി മിന്നൽ ബസിൽ പറക്കാം.. സമയം കുറച്ചുമതി

പാലക്കാട്- കൊല്ലൂർ, പാലക്കാട് കന്യാകുമാരി യാത്രകൾ ഇനി ഈസി, കെഎസ്ആർടിസി മിന്നൽ ബസിൽ പറക്കാം.. സമയം കുറച്ചുമതി

പാലക്കാട് നിന്നും കേരളത്തിന്‍റെ വടക്കേ അറ്റത്തേയ്ക്കും തെക്കേ അറ്റത്തേയ്ക്കുമുള്ള യാത്രകൾ സുഗമമാക്കുവാൻ കെഎസ്ആർടിസി മിന്നൽ ബസുകൾ സർവീസ് ആരംഭിച്ചു. പാലക്കാട് - കൊല്ലൂർ മൂകാംബിക, പാലക്കാട് - കന്യാകുമാരി മിന്നൽ ബസ് സർവീസുകളാണ് പുതിയതായി ആരംഭിച്ചത്. പാലക്കാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ ഈ ബസുകൾ ഇനി വിനോദ യാത്രകളും തീര്‍ത്ഥാടനങ്ങളും ഉൾപ്പെടെയുള്ള യാത്രകളെ എളുപ്പമാക്കും.

മലയാളികൾ ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന ഇടങ്ങളാണ് കൊല്ലൂരും കന്യാകുമാരിയും. തീർത്ഥയാത്രികർ മൂകാംബിക തിരഞ്ഞെടുക്കുമ്പോൾ സാഹസികത ഇഷ്ടമുള്ളവർക്ക് ഇവിടുത്തെ തന്നെ ട്രെക്കിങ്ങിനും പോകാം. പ്രായവ്യത്യാസമില്ലാതെ ഏവരും പോകുന്ന ഇടമാണ് കന്യാകുമാരി. കടലുകളുടെ സംഗമം മാത്രമല്ല, കന്യാകുമാരി ക്ഷേത്രം, ബീച്ചുകൾ, സൂര്യോദയം, സൂര്യാസ്തമയം തുടങ്ങിയ കാഴ്ചകളും കന്യാകുമാരിയുടെ ആകർഷണങ്ങളാണ്.
പാലക്കാട് - കൊല്ലൂർ മൂകാംബിക, പാലക്കാട് - കന്യാകുമാരി മിന്നൽ ബസ് സർവീസുകളെക്കുറിച്ച് വിശദമായി അറിയാം.

KSRTC Minnal Bus From Palakkad To Kollur And Kanyakumari

പാലക്കാട് - കൊല്ലൂർ മിന്നൽ ബസ് സർവീസ്

പാലക്കാട് നിന്നും രാത്രി 8.00 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 06:20 ന് കൊല്ലൂരിൽ എത്തും. 717 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരികെ കൊല്ലൂരിൽ നിന്ന്രാത്രി 8.00 ന് പുറപ്പെട്ട് ബസ് 10 പിറ്റേന്ന് 06:05 ന് പാലക്കാട് എത്തും.

പാലക്കാട് - കൊല്ലൂർ മിന്നൽ ബസ് സമയം

പാലക്കാട് - 20:00
മണ്ണാർക്കാട് - 20:50
പെരിന്തൽമണ്ണ - 21:30
മലപ്പുറം - 21:50
കോഴിക്കോട് - 23:00
കണ്ണൂർ - 01:15
പയ്യന്നൂർ - 01:55
കാഞ്ഞങ്ങാട് - 02:30
കാസർകോഡ് - 03:05
മംഗലാപുരം - 04:05
ഉഡുപ്പി - 05:00,
കുന്ദാപുര - 05:50
കൊല്ലൂർ മൂകാംബിക - 06:20

കൊല്ലൂർ -പാലക്കാട് മിന്നല്‍ ബസ് സമയം

കൊല്ലൂർ - 20:00
കുന്ദാപുര - 20:30
ഉഡുപ്പി - 21:20
മംഗലാപുരം - 22:25
കാസർകോട് - 23:30
കാഞ്ഞങ്ങാട് - 23:55
പയ്യന്നൂർ - 00:35
കണ്ണൂർ - 01:45
കോഴിക്കോട് - 03:30
മലപ്പുറം - 04:30
പെരിന്തൽമണ്ണ - 04:50
മണ്ണാർക്കാട് - 05:20
പാലക്കാട് - 06:05

പാലക്കാട് - കന്യാകുമാരി മിന്നൽ ബസ്

പാലക്കാട് നിന്ന് രാത്രി 7.30ന് പുറപ്പെടുന്ന പാലക്കാട്- കന്യാകുമാരി കെഎസ്ആർടിസി മിന്നൽ ബസ് പിറ്റേന്ന് പുലർച്ചെ 4.345 ന് കന്യാകുമാരിയിൽ എത്തും. തിരികെ കന്യാകുമാരിയിൽ നിന്ന് വൈകിട്ട് 7.45 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05:15ന് പാലക്കാട് എത്തും. . 596 രൂപയാണ് ടിക്കറ്റ് നിരക്ക്.

പാലക്കാട്- കന്യാകുമാരി മിന്നൽ ബസ് സമയം

പാലക്കാട് - 19:30
തൃശൂർ - 20:45
അങ്കമാലി - 21:40
വൈറ്റില -22:45
ആലപ്പുഴ - 23:45
കൊല്ലം - 01:15
കഴക്കൂട്ടം - 02:15
തിരുവനന്തപുരം - 02:45
നെയ്യാറ്റിൻകര - 03:10
കളയിക്കവിള - 03:25
നാഗർകോവിൽ - 04:10
കന്യാകുമാരി - 04:35

കന്യാകുമാരി- പാലക്കാട് മിന്നൽ ബസ് സമയം

കന്യാകുമാരി - 19:45
നാഗർകോവിൽ - 20:20
കളയിക്കാവിള - 21:10
നെയ്യാറ്റിൻകര - 21:25
തിരുവനന്തപുരം - 22:30
കഴക്കൂട്ടം - 22:45
കൊല്ലം - 23:45
ആലപ്പുഴ - 01:10
വൈറ്റില - 02:24
അങ്കമാലി - 03:05,
തൃശൂർ - 04:05,
പാലക്കാട് - 05:15

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service palakkad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+