മലയാളികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രകൾ ചെയ്യാൻ സാധ്യതകൾ തുറന്ന് നല്കിയത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ്. അഞ്ഞൂറ് രൂപയിൽ തുടങ്ങുന്ന യാത്രകൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള കെഎസ്ആര്‍ടിസി ഡിപ്പോകൾ വഴി യാണ് സംഘടിപ്പിക്കുന്നത്. എല്ലാ മാസവും ആകർഷകമായ യാത്രകളാണ് സെല്ല് നടത്തുന്നത്. ഇപ്പോഴിതാ കോഴിക്കോട് കെഎസ്ആർടിസി ഒക്ടോബർ മാസത്തിലെ യാത്രകൾ പുറത്തു വിട്ടിരിക്കുകയാണ്.
ഇക്കോ ടൂറിസം കേന്ദ്രമായ പത്തനംതിട്ടയിലെ ഗവി, മൂന്നാർ, വാഗമൺ, മലമ്പുഴ, വയനാട്, പെരുവണ്ണാമൂഴി തുടങ്ങി നിരവധി യാത്രകൾ ഈ മാസം നടത്തും. കുറഞ്ഞ ചെലവും മനോഹരമായ യാത്രയും ആയതിനാൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ധൈര്യമായി പങ്കെടുക്കാം എന്നതാണ് പ്രധാന ആകർഷണം. ഇതാ ഈ മാസം നടത്തുന്ന യാത്രകളുടെ സമ്പൂർണ്ണ ലിസ്റ്റ് ഇതാ..

1. വാഗമൺ-കുമളി-രാമക്കൽമേട്
കോഴിക്കോട് കെഎസ്ആർടിസി നടത്തുന്ന ഏറ്റവും വലിയ യാത്രയാണ് വാഗമണ്ണിലേക്കുള്ളത്. രാത്രി 10 മണിക്ക് കോഴിക്കോട് നിന്നാരംഭിച്ച് വാഗമൺ, കുമളി, കമ്പം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. ട്രെക്കിങ്, പൈന്‍ ഫോറസ്റ്റ്, മൊട്ടക്കുന്ന്, അഡ്വഞ്ചർ പാർക്ക്, കെഎസ്ഇബി ടണൽ, , കുമളി, കമ്പം , രാമക്കൽമേട് എന്നിവിടങ്ങൾ കണ്ടു വരുന്ന രീതിയിലാണ് യാത്ര, ഒക്ടോബർ 13, 21 എന്നീ തിയതികളിൽ യാത്ര പുറപ്പെടും രണ്ട് ദിവസ യാത്രയാണിത്. യാത്രയിലെ ഭക്ഷണം ഉൾപ്പെടെ , 4,430 രൂപയാണ് ഒരാൾക്ക് നിരക്ക്.
2. മൂന്നാർ
മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിക്കുന്ന യാത്രയാണ് കോഴിക്കോട് നിന്ന് പോകുന്ന രണ്ടു ദിവസ മൂന്നാർ ടൂർ. ഒക്ടോബർ 06, 03, 20, 27 എന്നീ തിയതികളിൽ രാവിലെ 7.00 മണിക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും. മൂന്നാറിലെത്തി കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസിൽ രാത്രിതാമസിച്ച് പകൽ സൈറ്റ് സീയിങ് ബസിൽ മൂന്നാർ കാണുന്ന വിധത്തിലാണ് യാത്ര.

3. ഗവി
കെഎസ്ആർടിസിയുടെ ഏറ്റവും ജനപ്രിയ യാത്രയാണ് ഗവിയിലേക്കുള്ളത്, ഒക്ടോബറിൽ ആകെ ഒറ്റ യാത്ര മാത്രമേ കോഴിക്കോട് നിന്ന് ഗവിയിലേക്കുള്ളൂ. ഒക്ടോബർ 19ന് രാവിലെ 10 മണിക്കു പുറപ്പെടുന്ന യാത്രയുടെ ആകർഷണം കാടിനുള്ളിലൂടെ കെഎസ്ആർടിസി ബസിലുള്ള യാത്രയാണ്. ഗവി കൂടാതെ പരുന്തുംപാറ കൂടി കണ്ടുവരുന്ന വിധത്തിലാണ് ഈ യാത്ര രണ്ടു ദിവസത്തെ പാക്കേജാണ്.ഭക്ഷണം അടക്കം 3,400 രൂപയാണ് നിരക്ക്.
4. വയനാട്
കോഴിക്കോട് സെല്ലിന്റെ മൂന്നാർ യാത്രകൾ രണ്ടു തരത്തിലാണ് നടത്തുന്നത്. രാവിലെ പോയി രാത്രി തിരികെ എത്തുന്ന വിധമാണ് യാത്ര. കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്രയ്ക്ക് 1,100 രൂപയും തൊള്ളായിരം കണ്ടി, തുശാരഗിരി, പൂക്കോട് എന്നിവ ഉൾപ്പെടുന്ന യാത്രയ്ക്ക് ഭക്ഷണമടക്കം 1200 രൂപയുമാണ് നിരക്ക്. ഒക്ടോബർ 08, 14, 24, 29 തിയതികളിൽ വയനാട് യാത്ര നടക്കും,
5. മലമ്പുഴ
മലമ്പുഴയിലേക്ക് ഏകദിന യാത്രയാണ് കോഴിക്കോട് നിന്ന് ഒരുക്കിയിരിക്കുന്നത്. രാവിലെ 5.00 മണിക്ക് ആരംഭിച്ച് രാത്രിയോടെ മടങ്ങിയെത്തുന്ന യാത്ര ഒക്ടോബർ 14നാണ് നടക്കുക. 720 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.
6. നെല്ലിയാമ്പതി
കോഴിക്കോട് നിന്ന് പോകുന്ന രസകരമായ, സാഹസിതകയും വിനോദവും ഒരുപോലെ നിറഞ്ഞ യാത്രയാണ് നെല്ലിയാമ്പതിയിലേക്കുള്ള ഏകദിന യാത്ര. ഒക്ടോബർ 01, 08, 15, 22, 29 എന്നീ തീയതികളിൽ കോഴിക്കോട് നിന്ന് രാവിലെ 4.00 മണിക്ക് യാത്ര പുറപ്പെടും. 1,250 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.

7. പെരുവണ്ണാമൂഴി
കോഴിക്കോട് ജില്ലയിടെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പെരുവണ്ണാമൂഴി. പെരുവണ്ണാമുഴി അണക്കെട്ട് , ഇവിടുത്തെ ബോട്ടിങ്, മുതലവളർത്തു കേന്ദ്രം,സുഗന്ധവിള ഗവേഷണകേന്ദ്രം തുടങ്ങിയ കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. കോഴിക്കോട് നിന്നുള്ള പെരുവണ്ണാമൂഴി ഏകദിന യാത്ര ഒക്ടോബർ 15, 23 യാത്ര രാവിലെ 6 മണിക്കു പുറപ്പെടും. ഭക്ഷണം ഉൾപ്പെടെ 1000 രൂപയാണ് നിരക്ക്.
8. സൈലന്‍റ് വാലി
കോഴിക്കോട് നിന്നു പോകാൻ സാധിക്കുന്ന ഏറ്റവും രസകരമായ യാത്രകളിലൊന്നാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്കുള്ളത്. കാട്ടിനുള്ളിലൂടെ ജംഗിൾ സഫാരി നടത്താം എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തും. ഒക്ടോബർ 14, 21 തീയതികളിൽ നടത്തുന്ന യാത്രയ്ക്ക് 1,580 രൂപയാണ് നിരക്ക്. സഫാരി ഉൾപ്പെടെയുള്ള നിരക്കാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













