Search
  • Follow NativePlanet
Share
» »വനിതാദിനം കോഴിക്കോട് ആഘോഷിക്കാം, നഗരം മുഴുവൻ കറങ്ങാം, വെറും 200 രൂപ മതി, കെഎസ്ആർടിസി പാക്കേജ്

വനിതാദിനം കോഴിക്കോട് ആഘോഷിക്കാം, നഗരം മുഴുവൻ കറങ്ങാം, വെറും 200 രൂപ മതി, കെഎസ്ആർടിസി പാക്കേജ്

വനിതാദിനം ഇതാ ഇങ്ങടുത്തെത്തി. എല്ലാത്തവണത്തെയും പോലെയുള്ള മീറ്റിങ്ങുകൾക്ക് ഇത്തവണ ഗുഡ് ബൈ പറഞ്ഞ് യാത്രകളാണ് വനിതാ ഗ്രൂപ്പുകളും ഫ്രണ്ട്സ് ഗ്യാംങുകളും പ്ലാൻ ചെയ്തിരിക്കുന്നത്. വീട്ടിലിരിക്കാതെ ചെറിയ യാത്രകൾക്കും ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കുന്ന ട്രിപ്പുകൾക്കും ഒക്കെ നിരവധി സാധ്യതകളാണുള്ളത്. എല്ലാവരും ചേർന്ന് അടിച്ചുപൊളിച്ച് പോകാം എന്നതും ഒരുമിച്ച് ചെറിയ ചെലവിൽ യാത്ര സാധ്യമാകും എന്നതുമാണ് ഇതിന്‍റെ മെച്ചം.

വനിതാദിനത്തിൽ സ്ത്രീ യാത്രികർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക യാത്രകളാണ് ഒരുക്കിയിരിക്കുന്ന്. ഒറ്റയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഗ്രൂപ്പുകൾക്കും ഒപ്പം പോകാന്‍ താല്പര്യമുള്ളവർക്കും തിരഞ്ഞെടുക്കുവാൻ കഴിയുന്ന പാക്കേജുകളാണ് ബജറ്റ് ടൂറിസത്തിനുള്ളത്.

KSRTC Womens Day Kozhikode Package

കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വനിതകൾക്കു മാത്രമായി കോഴിക്കോട് നഗരം ചുറ്റിക്കറങ്ങുന്ന ഒരു യാത്ര തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണത്തിനും ചരിത്രത്തിനും വൈവിധ്യങ്ങൾക്കും കടൽക്കാഴ്ചകൾക്കും ഒക്കെ പണ്ടുമുതലേ പ്രസിദ്ധിയാർജ്ജിച്ച കോഴിക്കോടിന്‍റെ മനോഹര കാഴ്ചകൾ ഒറ്റദിവസത്തിൽ കണ്ടുവരുന്ന യാത്രയാണ് ഇത്.

വിനോദവും വിജ്ഞാനവും പകരുന്ന പ്ലാനറ്റോരിയം കോഴിക്കോട് യാത്രയിൽ കൗതുകം പകരുന്ന ഇടമാണ്. പ്രപഞ്ചത്തിന്റെയും നക്ഷത്രലോകത്തിന്‍റെയും കാഴ്ചകളാണ് ഇവിടെയുള്ളത്. റീജിയണല്‍ സയന്‍സ് സെന്‍റർ,അക്വേറിയവും ഇവിടെയുണ്ട്.

ഈസ്റ്റ് ഹില്ലിൽ സ്ഥിതി ചെയ്യുന്ന പഴശ്ശിരാജാ മ്യൂസിയം ആർട്ട് ഗ്യാലറി പ്രധാനപ്പെച്ച ഒരു പുരാവസ്തു കേന്ദ്രമാണ്. ആയുധങ്ങൾ, കളിപ്പാട്ടങ്ങൾ, ശിലയിലും മരത്തിലുമുള്ള ശില്പങ്ങൾ, നാണയങ്ങൾ, നന്നങ്ങാടികൾ, കുടക്കല്ലുകൾ, വീരക്കല്ലുകൾ ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മലബാർ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയായിരുന്ന ഈ കെട്ടിടത്തിൽ ബ്രിട്ടീഷ് ഭരണകാലത്തെ ഭൂഗർഭ തടവറയും കാണാം.

കോഴിക്കോട്ടെ മിഷ്കാൽ മസ്ജിദിന് ഏകജേശം 600 വർഷത്തിലേറെ പഴക്കമുണ്ട്. കേരള ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഇടമാണ് ഈ പള്ളി. അറേബ്യൻ വ്യാപാരിയായ നഖൂദ മിശ്കാൽ ആണ് ഇത് നിർമ്മിക്കുന്നത്. കേരളീയ വാസ്തുവിദ്യയിലാണ് ഇത് നിര്‍മ്മിക്കുന്നത്.

കോഴിക്കോട് തിരക്കില്ലാതെ വൈകുന്നേരങ്ങൾ ചെലവഴിക്കുവൻ പറ്റിയ ഇടമണ് കണ്ണംപറമ്പ് ബീച്ച്. ഇത് കൂടാതെ, വെള്ളിൽ ബീച്ച്, വരക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച് എന്നിവിടങ്ങളും കണ്ട് മാനാഞ്ചിറയാണ് യാത്രയിലെ അവസാന ലക്ഷ്യസ്ഥാനം. 3.49 ഏക്കർ വിസ്താരമുള്ള ചതുരാകൃതിയിലുള്ള മനുഷ്യനിർമ്മിതി കുളമാണ് ഇത്.

വനിതാദിനമായ മാർച്ച് 8 ന് വനിതകൾക്ക് വേണ്ടി മാത്രം തയ്യാറാക്കിയിരിക്കുന്ന ഈ യാത്ര ഉച്ചയ്ക്ക് 1 മണിയ്ക്കാണ് ആരംഭിക്കുന്നത്. 200 രൂപയാണ് നിരക്ക്. കൂടുത്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 7907627645, 9544477954.

വനിതാദിനത്തിൽ കപ്പൽ യാത്ര

വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകൾക്ക് കെഎസ്ആർടിസി നെഫർറ്റിറ്റി ക്രൂയിസിൽ പ്രത്യേക പാക്കേജ് ഒരുക്കിയിട്ടുണ്ട്. പയ്യന്നൂർ, കണ്ണൂർ, കൊല്ലം, ചെങ്ങന്നൂര്‍, തൃശൂര്‍ തുടങ്ങിയ ഡിപ്പോകളുമാി സഹകരിച്ചാണ് യാത്ര, . 140 സീറ്റുകളാണ് നെഫർറ്റിറ്റിയിൽ ഉള്ളത്. വനിതാദിനത്തോട് അനുബന്ധിച്ച് 600 രൂപയുടെ ഇളവും കെഎസ്ആർടിസി നല്കുന്നു.

കൂടാതെ, ഡിപ്പോകളുടെ പാക്കജേ് അനുസരിച്ച് കൂടാതെ, കൊച്ചിയിലെ മട്ടാഞ്ചേരി പാലസ്, സിനഗോഗ് , മറൈൻ ഡ്രൈവ് തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ സന്ദർശിക്കുന്നു. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്. ഷിപ്പ് പാക്കേജ് 4250 രൂപയാണ്. മറ്റു ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: women’s day kozhikode ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+