Search
  • Follow NativePlanet
Share
» »കുമളി-കൊന്നക്കാട് റൂട്ടിൽ ഇനി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്, വേഗത്തിലെത്താം, സുഖയാത്ര

കുമളി-കൊന്നക്കാട് റൂട്ടിൽ ഇനി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്, വേഗത്തിലെത്താം, സുഖയാത്ര

മലയോരമേഖലകളിൽ നിന്നുള്ള ദീർഘദൂര ബസ് യാത്രകൾക്ക് കൂടുതലും ആളുകൾ കെ എസ് ആർ ടി സി ബസുകളെയാണ് ആശ്രയിക്കുന്നത്. മൂവാറ്റുപുഴ, പാലാ, തൊടുപുഴ, കുമളി, ചങ്ങനാശ്ശേരി, കോട്ടയം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് നിരവധി സർവീസുകളാണ് പാണത്തൂർ, കൊന്നക്കാട്, വെള്ളരിക്കുണ്ട്,തുടങ്ങി കാസര്ഡകോഡ് ജില്ലയിലെ സ്ഥലങ്ങൾ നിന്നും നടത്തുന്നത്.

ഇപ്പോഴിതാ, പ്രധാന റൂട്ടുകളിലൊന്നായ കുമളി- കൊന്നക്കാട് റൂട്ടിലെ കെ എസ് ആർ ടി സി സർവീസ് ഇപ്പോള്‍ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ് സർവീസാക്കി മാറ്റിയിരിക്കുകയാണ്. കൊന്നക്കാട്- കണ്ണൂര്‍- മൂവാറ്റുപുഴ-തൊടുപുഴ- കുമളി വഴി കുമളിയിലേക്കും തിരിച്ചുമുള്ള സർവീസ് വെള്ളരിക്കുണ്ട് വഴിയുള്ള പ്രധാന ദീർഘദൂര ബസുകളിലൊന്നും കൂടിയാണ്. ബസിന്‍റെ സമയക്രമം, റൂട്ട്, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങൾ നോക്കാം.

Kumily-Konnakkad KSRTC Swift Daily Bus Service-

ചിത്രത്തിന് കടപ്പാട്: കെഎസ്ആർടിസി കോഴിക്കോട് ഫേസ്ബുക്ക് പേജ്

കൊന്നക്കാട് നിന്നാരംഭിച്ച് വെള്ളരിക്കുണ്ട്-ആലക്കോട്- തളിപ്പറമ്പ്- കണ്ണൂര്‍- തലശ്ശേരി-വടകര- കോഴിക്കോട്- തൃശൂർ- മൂവാറ്റുപുഴ-തൊടുപുഴ-പാലാ- ഈരാറ്റുപേട്ട- മുണ്ടക്കയം വഴി കുമളിയിലേക്കെത്തുന്ന 1740KNKDKMY എന്ന സർവീസ്കൊന്നക്കാട് നിന്നും വൈകിട്ട് 5.40ന് ആരംഭിക്കും. 8.55 ന് ബസ് കണ്ണൂരിൽ എത്തും. കോഴിക്കോട് രാത്രി 11:33 , തൃശൂർ പുലർച്ചെ 3.30, മൂവാറ്റുപുഴ 4,55, പാലാ- 6.30, കുമിളി രാവിലെ 9.10 എന്നിങ്ങനെയാണ് സമയം. 15 മണിക്കൂർ 30 മിനിറ്റാണ് ആകെ യാത്രാ ദൈർഘ്യം.

മടക്കയാത്രയിൽ 1700KMYKNKD എന്നതാണ് സർവീസിൻറെ പേര്. വൈകിട്ട് 5.00 മണിക്ക് കുമളിയില്‍ നിന്നെടുക്കുന്ന ബസ് പാലായിൽ 7.45, മൂവാറ്റുപുഴ രാത്രി 9.20, തൃശ്ശൂർ 11:15, കോഴിക്കോട് പുലർച്ചെ 2.45, കണ്ണൂർ 5.20ന് വന്ന്, കൊന്നക്കാട് 7.55ന് എത്തിച്ചേരും. 14 മണിക്കൂർ 55 മിനിറ്റാണ് കുമളി-കൊന്നക്കാട് യാത്രയുടെ ആകെ ദൈർഘ്യം.

സമയക്രമം ഒറ്റനോട്ടത്തിൽ

കുമിളി - കൊന്നക്കാട് 1700KMYKNKD

കുമിളി -05:00 PM
പാല. -07:45 PM
മൂവാറ്റുപുഴ -09:20PM
തൃശ്ശൂർ -11:15PM
കോഴിക്കോട് -02:45AM
കണ്ണൂർ -05:20 AM
കൊന്നക്കാട് -07:55 AM

കൊന്നക്കാട് - കുമിളി 1740KNK

കൊന്നക്കാട് - 05:40PM
കണ്ണൂർ - 08:55PM
കോഴിക്കോട് - 11:33PM
തൃശ്ശൂർ -03:00 AM
മൂവാറ്റുപുഴ -04:55 AM
പാല - 06:30AM
കുമിളി - 09:10 AM.

കൊന്നക്കാട്-കുമളി റൂട്ടിലേക്കും തിരിച്ചും കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസിന് 627 രൂപയാണ് ടിക്കറ്റ് നിരക്ക്. 47 സീറ്റുകളാണ് ആകെ ലഭ്യമായിട്ടുള്ളത്. സ്ത്രീ യാത്രികർക്കായി പ്രത്യേക വനിതാ ക്വാട്ടാ സീറ്റും ലഭ്യമാണ്. കുമളി കെ എസ് ആർ ടി സി ഡിപ്പോയുടേതാണ് ഈ സർവീസ്. കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി സി കുമിളി Phone:0486-9224242.

കൊന്നക്കാട്, മാലോം, വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കാൽ, ചെറുപുഴ, കരുവൻചാൽ, ആലക്കോട്,തേർത്തല്ലി, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മൂവാറ്റുപുഴ, തൊടുപുഴ, പാലാസ പേട്ട, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താവുന്ന സർവീസ് ആണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+