മകരവിളക്കിന്‍റെ ദർശന പുണ്യത്തിന് ഇനി വെറും മണിക്കൂറുകളുടെ അകലമേയുള്ളൂ. ശരണംവിളികളാല്‍ മുഖരിതമാണ് ശബരിമല ക്ഷേത്രവും സന്നിധാനവും. അയ്യപ്പന്‍റെ പൂങ്കാവനം ഒരുങ്ങിക്കഴിഞ്ഞു. തിരുവാഭരണം അണിഞ്ഞ് ദീപശോഭയിൽ നിൽക്കുന്ന നിൽക്കുന്ന അയ്യപ്പസ്വാമിയെ കണ്ട് ആകാശത്തുദിക്കുന്ന മകനനക്ഷത്രയും പൊന്നമ്പലമേട്ടിലെ മകരവിളക്കും കണ്ട് ജീവിത സാഫല്യം നേടാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.
സന്നിധാനത്തു നിന്നല്ലാതെ മകരവിളക്കിന്‍റെ ദർശനപുണ്യം നല്കുന്ന ഇടങ്ങൾ വേറെയുമുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എല്ലാത്തവണയും എന്ന പോലെ ഇത്തവണയും മകരവിളക്ക് കാണാം. ഇന്ന് വൈകിട്ട് 6.30ന് ആണ് അയ്യപ്പ സ്വാമിക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. ദീപാരാധനയോടൊപ്പം തന്നെ കിഴക്കു തെക്ക് ദിക്കിൽ മകരനക്ഷത്രം ഉദിക്കുകയും ഒപ്പം പൊന്നമ്പല മേട്ടിൽ മകരജ്യോതി എന്ന ക്രമത്തിലാണ് ചടങ്ങുകൾ.

പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നീ സ്ഥലങ്ങളിൽ നിന്നാൽ മകരവിളക്ക് കാണാം.ശബരിമലയിൽ പോകാൻ കഴിയാത്തവരടക്കമുള്ളവർ ഇവിടങ്ങളിലെത്തി മകരവിളക്ക് കാണാൻ ശ്രമിക്കും. ഇതാ ഈ സ്ഥലങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരണമെന്നും എന്താണ് ഈ സ്ഥലങ്ങളുടെ പ്രത്യേകതയെന്നും നോക്കാം.
പരുന്തുംപാറ
ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പരുന്തുപാറ. പീരുമേട് താലൂക്കിന്‍റെ ഭാഗമായ ഇവിടം പീരുമേടിനും തേക്കടിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. നാടിന്‍റെ തിരക്കുകളോ നഗരത്തിന്‍റെ ബഹളങ്ങളോ ഇല്ലാതെ സ്വസ്ഥമായി സമയം ചെലവഴിക്കാൻ എത്തുന്നവരാണ് ഇവിടുത്തെ സന്ദർശകർ. കഴിഞ്ഞ വർഷങ്ങളിലേക്കാൾ കൂടുതൽ പേർ മകരജ്യോതി കാണാൻ പരുന്തുംപാറയിൽ എത്താൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
കോട്ടയം - കുമളി റൂട്ടിൽ പീരുമേട് കല്ലാർ കവലയിൽ നിന്നും തിരിഞ്ഞ് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ പരുന്തുംപാറയിൽ എത്താം. കല്ലാർ കവലയിൽ കമാനം സ്ഥാപിച്ചു. പരുന്തുംപാറയിലേക്കെത്തുന്ന പാതയുടെ ഇരുവശങ്ങളും തെളിക്കുകയും കുഴികൾ മണ്ണിട്ട് നികത്തുകയും ചെയ്തു. രുന്തുംപാറയിലും പരിസരത്തും വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചു. വൈകുന്നേരങ്ങളിൽകനത്ത മഞ്ഞിറങ്ങുന്ന സാഹചര്യമുണ്ടായാൽ മകരജ്യോതി കാണാൻ എൽഇഡി സ്ക്രീനും ഒരുക്കിയിട്ടുണ്ട്.
പുല്ലുമേട്
മകരവിളക്ക് കാണാന്‍ ശബരിമലയിലല്ലാതെ ഏറ്റവുമധികം വിശ്വാസികൾ എത്തിച്ചേരുന്ന സ്ഥലമാണ് പുല്ലുമേട്. കോട്ടയം - കുമളി റൂട്ടിൽ വണ്ടിപ്പെരിയാറിൽ നിന്നു വള്ളക്കടവ്, കോഴിക്കാനം വഴിയും വണ്ടിപ്പെരിയാർ സത്രം വഴിയും ഇവിടേക്ക് വരാം. കെഎസ്ആർടിസി പ്രത്യേക ബസ് സര്‍വീസുകൾ ഈ റൂട്ടിൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിശ്ചി സമയം മാത്രമാണിത്. . ശബരിമലയിൽനിന്നു പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. മകരജ്യോതി ദർശിച്ച ശേഷം തിരികെ ശബരിമലയിലേക്കു പോകാൻ അനുവാദം ഉണ്ടായിരിക്കില്ല. പകരം പുല്ലുമേട്ടിൽ നിന്നു മടങ്ങി കോഴിക്കാനത്തെത്തിയാൽ അവിടെ നിന്നു കെഎസ്ആർടിസി ബസ് സൗകര്യമുണ്ട്.
പാഞ്ചാലിമേട്
മഹാഭാരത കഥകളുമായി ബന്ധപ്പെട്ടു നിൽക്കുന്ന പാഞ്ചാലിമേട്ടിലും മകരവിളക്ക് കാണാൻ സാധിക്കും. കോട്ടയം - കുമളി റൂട്ടിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയിൽ നിന്നു തിരിഞ്ഞു വേണം പാഞ്ചാലിമേട്ടിലേക്ക് വരാന്‍. വനവാസക്കാലത്ത് പാണ്ഡവർ എത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണിത്. ഇതുമായി ബന്ധപ്പെട്ട പാഞ്ചാലിക്കുളം, ആനക്കല്ല്, ഗുഹ, അടുപ്പുകല്ലുകൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.
ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള വ്യൂ പോയിന്‍റുകള്‍
1. പാണ്ടിത്താവളം 2. വാട്ടര്‍ ടാങ്കിന് മുന്‍വശം 3. മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, 4. ബിഎസ്‌എന്‍എല്‍ ഓഫീസിന് വടക്കുഭാഗം 5. കൊപ്രാക്കളം 6. സന്നിധാനം തിരുമുറ്റം മുകള്‍ഭാഗവും താഴെയും 7. മാളികപ്പുറം ക്ഷേത്രപരിസരം 8. അപ്പാച്ചിമേട്, 9. അന്നദാന മണ്ഡപത്തിന് മുന്‍വശം 10. ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകള്‍.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











