Search
  • Follow NativePlanet
Share
» »മാവേലിക്കരയിൽ നിന്നും കണ്ണൂരിനൊരു കെഎസ്ആർടിസി വിനോദയാത്ര.. രണ്ടു ദിവസം അടിച്ചുപൊളിക്കാം

മാവേലിക്കരയിൽ നിന്നും കണ്ണൂരിനൊരു കെഎസ്ആർടിസി വിനോദയാത്ര.. രണ്ടു ദിവസം അടിച്ചുപൊളിക്കാം

ഇപ്പോഴിതാ, കണ്ണൂരിന്റെ കാഴ്ചകളിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് മാവേലിക്കര കെഎസ്ആർടിസി.

കുറഞ്ഞ നിരക്കിൽ കൂടുതൽ കാഴ്ചകളും യാത്രാനുഭവങ്ങളും നല്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം എന്നും സഞ്ചാരികൾക്കിടയിൽ ഹിറ്റാണ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോക്കറ്റിനിണങ്ങുന്ന രീതിയിൽ പ്ലാൻ ചെയ്യുന്ന യാത്രകൾ സഞ്ചാരികൾ എന്നും ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, കണ്ണൂരിന്റെ കാഴ്ചകളിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് മാവേലിക്കര കെഎസ്ആർടിസി.

Palakakyam

PC:Amal George

നവംബർ രണ്ടാംവാരത്തിൽ മാവേലിക്കര ഡിപ്പോയിൽ നിന്നും കണ്ണൂർ പറശ്ശിനിക്കടവ്, വിസ്മയ പാർക്ക്,പൈതൽ മല, ഏഴരക്കുണ്ട്,പാലക്കയം തട്ട് എന്നിവിടങ്ങളിലേക്ക് യാത്ര പുറപ്പെടുന്നു.

സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡവലപ്‌മെന്റ് കൊ-ഓപ്പറേറ്റീവ് ലിമിറ്റഡിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന വിസ്മയ പാർക്ക് കണ്ണൂരിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
യാത്രയിൽ സന്ദർശിക്കുന്ന മറ്റൊരിടമായ പൈതൽമല
കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വനങ്ങളും പുൽമേടുകളും നിറഞ്ഞുനിൽക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. ഇതുകടന്നുള്ള ട്രക്കിങ്ങാണ് പൈതൽമലയുടെ പ്രത്യേകത.

പൈതൽമലയോട് ചേർന്നാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏഴു പടികളിലായി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം നല്ലൊരു ദൃശ്യവിരുന്നാണ് നല്കുന്നത്. നടന്നും വാഹനത്തിലും ഇവിടേക്ക് വരാം.
നടുവിൽ പഞ്ചായത്തിലെ പാലക്കയം തട്ടിലും യാത്ര പോകുന്നുണ്ട്. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ കിടക്കുന്ന ഇവിടെ നിന്നാൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങി നിരവധി കാഴ്ചകൾ കാണാം.

ബസ് ടിക്കറ്റും എൻട്രി
ഫീസും ഉൾപ്പെടെ 3390 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. ഇതില്‍ ഭക്ഷണത്തിന്റെ തുക ഉൾപ്പെട്ടിട്ടില്ല.

കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും കെ എസ് ആർ ടി സി ജില്ല കോർഡിനറ്റർ 9846475874
കായംകുളം -9605440234, ല9400441002
ഹരിപ്പാട്- 9947812214, 9447975789
ആലപ്പുഴ- 9400203766, 9895505815
ചേർത്തല- 9633305188

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kannur budget travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+