വീണ്ടുമൊരു മഴക്കാലം കൂടി വന്നിരിക്കുകയാണ്.. കോട്ടകള്‍ കയറുവാനും പശ്ചിമഘട്ടത്തിന്റെയും പൂര്‍വ്വഘട്ടത്തിന്റെയും കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാനും അപൂര്‍വ്വമായ പല കാഴ്ചകള്‍ക്കും സാക്ഷികളാകുവാനും സഞ്ചാരികള്‍ കാത്തിരിക്കുന്ന സമയം.. മഹാരാഷ്ട്രയിലെ ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലും കോട്ടകളും നിറഞ്ഞുപതഞ്ഞൊഴുകുന്ന ദൂത്സാഗറും കാശ്മീരും ഒക്കെ കാണുവാന്‍ സഞ്ചാരികള്‍ ഇറങ്ങുന്ന സമയം.

എന്നാല്‍ പെട്ടന്നങ്ങു ബാഗ് പാക്ക് ചെയ്തുപോയാല്‍ ഏതു സമയത്തും പോകുന്നതുപോലെ യാത്ര അത്ര എളുപ്പമായിരികില്ല ഈ സമയത്തും. നേരത്തെ ബുക്ക് ചെയ്താല്‍ വലിയ ചിലവില്ലാതെ പല മണ്‍സൂണ്‍ യാത്രകളും പൂര്‍ത്തിയാക്കുവാന്‍ പറ്റും. ഇന്ത്യയിലങ്ങോളമിങ്ങോളം നിരവധി ആഘോഷങ്ങളും ട്രക്കിങ്ങുകളുമെല്ലാം നടക്കുന്ന ഈ സമയത്ത് കുറഞ്ഞ ചിലവില്‍ എങ്ങനെ ആഭ്യന്തര ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്ത് യാത്ര പോകാം എന്നു നോക്കാം...
ആദ്യം ശ്രദ്ധിക്കാം
എപ്പോള്‍ ബുക്ക് ചെയ്യണം
നിരവധി വെബ്സൈറ്റുകളും ഗ്രൂപ്പുകളും ഫ്ലൈറ്റ് ബുക്കിങ്ങില്‍ മികച്ച ഓഫറുകള്‍ നല്കുന്നുണ്ട്. വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടാത്ത ചില ഓഫറുകള്‍ വിമാനക്കമ്പനികളുടെ ന്യൂസ് ലെറ്ററില്‍ നിന്നും ചിലപ്പോള്‍ ലഭിച്ചേക്കാം. ചില യുപിഐ പേയ്മെന്‍റ് ആപ്ലിക്കേഷനുകളും എയര്‍ലൈന്‍ സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്നതും മികച്ച ഡീലുകള്‍ നേടുവാന്‍ സഹായിക്കും.
ബുക്ക് ചെയ്യേണ്ട സമയം



Click it and Unblock the Notifications












