Search
  • Follow NativePlanet
Share
» »മൂന്നാർ റോസ് ഗാർഡൻ, പൂക്കളുടെ വർണ്ണക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം!

മൂന്നാർ റോസ് ഗാർഡൻ, പൂക്കളുടെ വർണ്ണക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം!

മൂന്നാറിലെ തിരക്കുകളിലേക്ക് പെട്ടന്നു ഇറങ്ങിച്ചെല്ലുവാൻ താല്പര്യമില്ലാത്തവർക്ക് കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണിത്.

മൂന്നാറിലെ കാഴ്ചകളിൽ ഏറ്റവും വ്യത്യസ്തമായത് എന്താണെന്ന് ഓർത്തിട്ടുണ്ടോ? ഓരോരുത്തർക്കും അവരവരുടെ യാത്രാ താല്പര്യങ്ങള്‍ക്കനുസരിച്ച് ടോപ് സ്റ്റേഷൻ മുതൽ ഹോം സ്റ്റേയും ട്രക്കിങ്ങും വരെ നിരവധി ഉത്തരങ്ങൾ പറയുവാനുണ്ടെങ്കിലും പൂക്കളുടെ മായികലോകം ഒരുക്കുന്ന റോസ് ഗാർഡനും ഈ പട്ടികയിലുണ്ട്. മൂന്നാറിൽ വരുന്നത് ഈ പൂക്കൾ കാണാനല്ല എന്ന അഭിപ്രായം ഉള്ളവർ പോലും കണ്ടുകഴിഞ്ഞാൽ അഭിപ്രായം മാറുന്ന ഫ്ലവര്‍ ഗാർഡൻ മൂന്നാറിലെത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പ്രിയപ്പെട്ട യാത്രാലക്ഷ്യസ്ഥാനം കൂടിയാണ്.

മൂന്നാർ കാഴ്ചകളിൽ പൂക്കളുടെ മറ്റൊരു ലോകം തീർക്കുന്ന മൂന്നാർ റോസ് ഗാർഡനെക്കുറിച്ച് വായിക്കാം

Munnar KFDC Rose Garden
PC:Ignacio Correia

മൂന്നാർ റോസ് ഗാർഡൻ

മൂന്നാറിലെ കാഴ്ചകളിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് റോസ് ഗാർഡൻ. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് സെന്‍ററിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന റോസ് ഗാർഡൻ വ്യത്യസ്ത ഇനം പൂക്കളുടെ വർണ്ണക്കാഴ്ചകളാണ് ഒരുക്കിയിരിക്കുനന്ത്

ഒന്നര മണിക്കൂര്‍ നേരമോ കൂടിപ്പോയാൽ രണ്ടു മണിക്കൂർ സമയമോ മാത്രമേ ഇവിടെ കാണുവാനുള്ളൂ എങ്കിലും വ്യത്യസ്തമായ കാഴ്ചകൾ ഇവിടെ നിങ്ങളെ ആകർഷിക്കും.

അലങ്കാരച്ചടികളും പൂക്കളുമടക്കം ആയിരക്കണക്കിന് വ്യത്യസ്തങ്ങളായ ചെടികൾ ഇവിടെയുണ്ട്. പൂക്കളെക്കൂടാതെ ലിച്ചി, റംബൂട്ടാൻ, സ്ട്രോബറി, പോലുള്ള നിരവധി ഫലവൃക്ഷങ്ങളും ഇവിടെ വളരുന്നു. പച്ചക്കറികളും അത്കൂടാതെ ഇവിടെ കണ്ടുവരുന്ന ഫലങ്ങളും എല്ലാം അടങ്ങിയ നിരവധി സസ്യങ്ങൾ ഇവിടെയുണ്ട്. റോസ് ഗാര്‍ഡനിലെ മറ്റൊരു പ്രധാന ആകര്‍ഷണം മൂന്നാറിന്‍റെ മൊത്തം കാഴ്ചകൾ കാണുവാൻ സഹായിക്കുന്ന കാഴ്ചാ പോയിൻറാണ്.

പേരുപോലെ റോസാ പൂക്കൾ

റോസ് ഗാർഡൻ എന്ന പേര് അന്വർത്ഥമാക്കുന്ന തരത്തിലുള്ള വ്യത്യസ്തങ്ങളായ റോസാ ചെടികൾ ഇവിടെ കാണാം. ഹൈബ്രിഡ് റോസാ ചെടികളുടെ വലിയ കളക്ഷൻ ഇവിടെയുണ്ട്. ഇതുവരെ വ്യാപകമായിട്ടില്ലാത്ത തരത്തിലുള്ള നിരവധി ചെടികളെ റോസ് ഗാർഡനിൽ കണ്ടെത്താം. പൂച്ചെടികളുടെ ശേഖരമാണ് മറ്റൊരു പ്രത്യേകത. അസീലിയ, പെറ്റിയുണിയ, ഡാലിയ, വിവിധതരം ഓർക്കിഡുകൾ, ഡെയ്‌സി, മാരിഗോൾഡ് എന്നിങ്ങനെ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ചെടികള്‍ ഇവിടെയുണ്ട്. കള്ളിമുൾച്ചെടികളുടെ വലിയ ശേഖരം ഇവിടെയുണ്ട്. ചെറുതും വലുതുമായി പല രൂപത്തിലും വലുപ്പത്തിലും കള്ളിമുൾച്ചെടികൾ ഇവിടെ നിൽക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തിയതാണ് ഇവിടുത്തെ കള്ളിമുൾച്ചെടികൾ. കുള്ളൻമരങ്ങളായ ബോൺസായ് ചെടികളുടെ വമ്പന്‍ ശേഖരവും ഇവിടെ കാണാം.

മൂന്നാറിലെ ഫ്ലോറികൾച്ചർ സെന്‍റർ

ഫ്ലോറികൾച്ചർ സെന്‍റർ എന്നും റോസ് ഗാർഡൻ അറിയപ്പടുന്നു. ഔഷധച്ചെടികളുടെ വലിയ ശേഖരവും ഇവിടെ കാണാം. ഗാർഡനുള്ളിൽ പ്രവർത്തിക്കുന്ന എക്കോ ഷോപ്പിൽ നിന്നും മായം കലരാത്ത തേനും പുൽത്തൈലവും ശർക്കരയും ചന്ദനതൈലവും, സുഗന്ധവ്യഞ്ജനങ്ങളും പോലുള്ള ഉത്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കും. ഇത് കൂടാതെ ഗാർഡനിൽ നിന്നും ചെടികളുടെ വിത്തുകളും തൈകളും വാങ്ങുവാനുള്ള സൗകര്യവും ലഭ്യമാണ്.

രാവിലെ 8.00 മുതൽ വൈകിട്ട് 5.00 മണി വരെയാണ് ഇവിടെ സന്ദർശകരെ അനുവദിക്കുന്ന സമയം. 4.45 വരെ മാത്രമേ ടിക്കറ്റുകൾ ലഭ്യമാവുകയുള്ളൂ. മുതിർന്നവർര്ര് 50 രൂപയും 5-10 വയസ്സിൽ പ്രായമുള്ളവര്‍ക്ക് 25 രൂപയുമാണ് പ്രവേശ ഫീസ്. ഗാർഡനുള്ളിൽ ക്യാമറ കൊണ്ടുപോകുന്നതിന് പ്രത്യേത ഫീസ് നല്കണം. ഫോട്ടോഗ്രഫിക്ക് വളരെ യോജിച്ച സ്ഥലമാണിത്.

മൂന്നാർ-മാട്ടുപ്പെട്ടി റോഡിലാണ് കെ എഫ് ഡി സി ഫ്ലവർ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. സൗജന്യ പാർക്കിങ് സൗകര്യവും ഇവിടെ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+