Search
  • Follow NativePlanet
Share
» »എടാ മോനെ, മൂന്നാറിന് വിട്ടോ..പക്ഷെ ഈ സ്ഥലങ്ങൾ ഒഴിവാക്കാം, അല്ലെങ്കില്‍ പണി പാളും

എടാ മോനെ, മൂന്നാറിന് വിട്ടോ..പക്ഷെ ഈ സ്ഥലങ്ങൾ ഒഴിവാക്കാം, അല്ലെങ്കില്‍ പണി പാളും

മൂന്നാർ ആണ് ഇപ്പോൾ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ ഹിറ്റ് ഡെസ്റ്റിനേഷൻ. വേനൽ മഴ പെയ്തതും കോടമഞ്ഞിറങ്ങിയതും മൂന്നാറിലേക്ക് വീണ്ടും സഞ്ചാരികളെ എത്തിച്ചിരിക്കുകയാണ്. കണക്ക് നോക്കിയാൽ കഴിഞ്ഞ 18 വർഷത്തെ ഏറ്റവും തിരക്കേറിയ സമയമാണിത് മൂന്നാറിന്. ഊട്ടിയും കൊടൈക്കനാലും പോകാന്‍ പ്ലാൻ ചെയ്തവർ വരെ തിരികെ മൂന്നാറിലെത്തി. ‌ഇതോടെ മൂന്നാർ തിരക്കിലായി. തിരക്കെന്ന് പറഞ്ഞാൽ മുന്നോട്ട് പോകാൻ പോലും കഴിയാത്ത വിധത്തിലുള്ള തിരക്ക്.

മണിക്കൂറുകൾ വഴിയിൽ കിടന്ന് ബ്ലോക്കിൽ കുരുങ്ങിയുള്ള യാത്ര മാത്രമേ ഇപ്പോൾ മൂന്നാറിലുള്ളൂ. അവസാന നിമിഷം എത്തിയാൽ താമസസൗകര്യത്തിന്‍െ കാര്യവും പറയേണ്ട. എന്നാൽ കാര്യം ഇങ്ങനെ തിരക്കിലാണെങ്കിലും പ്ലാൻ ചെയ്തു പോയാൽ അത്യാവശ്യം സ്ഥലങ്ങൾ കണ്ടുവരാം. അതിനായി അറിയേണ്ടത് മൂന്നാറിൽ സന്ദർശകരുടെ എണ്ണം കൊണ്ട് കഷ്ടപ്പെടുന്ന ഇടങ്ങളാണ്. മൂന്നാറിലെ തിരക്കുള്ള സ്ഥലങ്ങള്‌ അറിഞ്ഞുവെച്ചാൽ അത് നിങ്ങളുടെ യാത്രയെ സഹായിക്കും.

Most crowded Places In Munnar Including Top Station Eravikulam National Park

മൂന്നാറിലെ തിരക്കേറിയ സ്ഥലങ്ങൾ

ആറ്റുനോറ്റ് മൂന്നാറിലേക്ക് ഒരു യാത്ര വന്നാൽ പരമാവധി സ്ഥലങ്ങൾ കണ്ടുമടങ്ങുവാനാണ് ആളുകൾ ശ്രമിക്കുന്നത്. എന്നിരുന്നാലും ഓഫ്ബീറ്റ് സ്ഥലങ്ങൾ, അധികമാരും എത്താത്ത, യാത്ര ചെയ്യാൻ പാടുള്ള ഓഫ്റോഡ് സ്ഥലങ്ങൾ എന്നിവയൊക്കെ ലിസ്റ്റിനു പുറത്തു തന്നെയാവും. ഉണ്ടെങ്കിലും പ്രധാന സ്ഥലങ്ങൾ കണ്ടു കഴിഞ്ഞ് സമയമുണ്ടെങ്കിൽ പോകാം എന്ന മട്ടിലാവും യാത്രാ പ്ലാനുകൾ.ഇതാ അടുത്ത മൂന്നാർ യാത്ര പ്ലാൻ ചെയ്യുമ്പോള് തിരക്കുള്ള ഇടങ്ങൾ നേരത്തേ നോക്കി വയ്ക്കാം.

1. ഇരവികുളം ദേശീയോദ്യാനം

മൂന്നാറിലെത്തുന്ന ഭൂരിഭാഗം ആളുകളും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമായ ഇത് പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിലാണുള്ളത്. മൂന്നാറിൽ നിന്നും 17 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമായ ഇവിടെയാണ് 12 വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി പൂക്കുന്നതും. കുട്ടികൾക്കും മുതിർന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ സ്ഥലം കൂടിയാണിത്.

വരയാടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിലൊഴികെ എല്ലാ സമയത്തും ഇവിടേക്ക് സന്ദർശകർക്ക് വരാം, രാവിലെ എട്ട് മുതൽ വൈകീട്ട് 4.30 വരെയാണ് സന്ദർശന സമയം. ഒരു ദിവസം പരമാവധി 2800 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇരവികുളത്തിന് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നേരത്തെ ടിക്കറ്റ് ഉറപ്പാക്കി വരാം. ഓൺലൈൻ ആയി സന്ദർശകർക്ക് രാജമലയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം.

2. മാട്ടുപ്പെട്ടി ഡാം

മൂന്നാറിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന മറ്റൊരു സ്ഥലമാണ് മാട്ടുപ്പെട്ടി അണക്കെട്ട്. സമുദ്രനിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി ദേവികുളം താലൂക്കിന്‍റെ ഭാഗമാണ്. മൂന്നാറിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം എന്നതിനാൽ മൂന്നാർ വരുന്നവർ ഇവിടം കാണാതെ മടങ്ങില്ല, മൂന്നാറിൽ നിന്ന് 11 കിലോമീറ്ററാണ് ദൂരം. തേയിലത്തോട്ടം, ഫോട്ടോ പോയിന്‍റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ബോട്ടിങ് തുടങ്ങിയവയാണ് ഇവിടെ ചെയ്യാനുള്ള കാര്യങ്ങൾ.

3. ഇക്കോ പോയിന്‍റ്

മൂന്നാറിൽ തിരക്കുള്ള മറ്റൊരു സ്ഥലം ഇക്കോ പോയിന്‍റ് ആണ്. മൂന്നാറിലെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളിലൊന്നായ ഇവിടം സമുദ്രനിരപ്പിൽ നിന്നും 1700 മീറ്റർ ഉയരത്തിലാണുള്ളത്. മൂന്നാറിൽ നിന്ന് 15 കിലോമീറ്റർ ദൂരം ഇവിടേക്കുണ്ട്. ടോപ് സ്റ്റേഷനിലേക്കുള്ള യാത്ര എക്കോ പോയിന്‍റ് വഴിയാണ് കടന്നു പോകുന്നത്. എക്കോ സവാരിയാണ് ഇവിടെ ചെയ്യാനുള്ളത്.

4. ടോപ് സ്റ്റേഷന്‍

മൂന്നാറിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണെങ്കിലും ടോപ് സ്റ്റേഷന്‍ സന്ദർശിക്കാതെ പോകരുത്. തണുത്ത കാറ്റും മഞ്ഞും ഒക്കെ ചേരുന്ന അതിമനോഹരമായ അനുഭവമാണ് ടോപ് സ്റ്റേഷൻ തരുന്നത്. മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നായ ഇവിടം സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാടിന്‍റെ ഭാഗമാണെങ്കിലും ഇവിടേക്കുള്ള പ്രവേശനം കേരളത്തിലൂടെ മാത്രമേ സാധ്യമാകൂ. തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമായാണ് ടോപ്പ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+