ദൂരെ തമിഴ്നാട്ടിലാണെങ്കിലും നാട്ടിലെ തന്നെ ഒരിടത്തോടുള്ള സ്നേഹമാണ് മലയാളിക്ക് എന്നും കന്യാകുമാരിയോട്. എത്ര തവണ പോയാലും മടുക്കാതെ പിന്നെയും പിന്നെയും ക്ഷണിച്ചുകൊണ്ടേയിരിക്കുന്ന ഈ നാട് തിരുവനന്തപുരത്തു നിന്നും എളുപ്പത്തിൽ പോകുവാൻ പറ്റിയ ഇടം കൂടിയാണ്. തിരുവനന്തപുരംകാർ ഒരു യാത്ര പ്ലാൻ ചെയ്താൽ ആദ്യം മനസ്സിലോടിയെത്തുന്ന ഇടവും കന്യാകുമാരി തന്നെ. തിരുവനന്തപുരത്തു നിന്നും വെറും 90 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്ക് ഉള്ളൂ എന്നതിനാൽ ഇവിടുത്തെ സഞ്ചാരികളുടെ സ്ഥിരം സങ്കേതം കൂടിയാണിത്. നീണ്ടു നിവർന്നു കിടക്കുന്ന റോഡിവൂടെ കുന്നുകളും മലകളും കടൽക്കാഴ്ചകളും ആസ്വദിച്ചുള്ള കന്യാകുമാരി യാത്ര ആസ്വദിച്ചിട്ടില്ലാത്ത തിരുവനന്തപുരംകാർ കുറവായിരിക്കും. ഇതാ തിരുവനന്തപുരത്തു നിന്നും കന്യാകുമാരിക്കുള്ള യാത്രയിൽ കാണേണ്ട ഇടങ്ങളും മറ്റു വിവരങ്ങളും വായിക്കാം...
തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്ക്
മൂന്നു മണിക്കൂർ യാത്ര
ആദ്യം ചിതറാൽ ജെയ്ൻ ക്ഷേത്രം
പാറശ്ശാല-കളയിക്കാവിള- വഴി കുഴത്തുറിലെത്തി ഇവിടെ നിന്നും തിരിഞ്ഞ് 9 കിലോമീറ്ററ്‍ സഞ്ചരിച്ചാൽ ചിതറാലിലെത്താം.
പത്മനാഭപുരം കൊട്ടാരം
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് 1601 ല്‍ കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കൊട്ടാരം പുതുക്കിപ്പണിതു. 1741 ല്‍ ഇന്നു കാണുന്ന രീതിയില്‍ കൊട്ടാരം മാറ്റിപ്പണിതത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്. പതിനെട്ടാം നൂറ്റാണ്ടുവരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്, തൃപ്പടിദാനം നടത്തി, രാജ്യം പത്മനാഭനു സമര്‍പ്പിച്ചതോടെയാണ് പത്മനാഭപുരമെന്ന പേരു ലഭിക്കുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാനവും രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു ഈ കൊട്ടാരം. പിന്നീട് സംസ്ഥാനം പുനസംഘടിപ്പിച്ചപ്പോള്‍ കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമാവുകയും കൊട്ടാരം തമിഴ്‌നാട്ടിലാവുകയും ചെയ്തു.
തനി കേരളീയ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിന് ചരിത്ര പ്രേമികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.
ഇനി നേരെ കന്യാകുമാരിയിലേക്ക്
കന്യാകുമാരി ക്ഷേത്രം
വിവേകാനന്ദപ്പാറ
കടലിലെ വിവേകാനന്ദപ്പാറയിലെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ വിവേകാനന്ദമണ്ഡപം. വിവേകാനന്ദ സ്വാമിയുടെ ഒരു വലിയ പ്രതിമ, ധ്യാനമണ്ഡപം, ശ്രീപാദ മണ്ഡപം തുടങ്ങിയവയാണ് ഇവിടെയുള്ളത്. 17 മീറ്റർ ഉയരത്തിലാണ് വിവേകാനന്ദന്റെ പ്രതിമ ഇവിടെയുള്ളത്. ആറേക്കറോളം സ്ഥലത്തായാണ് ഈ പാറ പരന്നു കിടക്കുന്നത്
തിരുവുള്ളവർ പ്രതിമ
ഗാന്ധി മണ്ഡപം
വട്ടക്കോട്ടൈ
തിരുവട്ടാർ ക്ഷേത്രം
വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിലൊന്നായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം കന്യാകുമാരിയിലെത്തുന്ന വിശ്വാസികൾ തീർച്ചായും പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആദി രൂപം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം തമിഴ്നാട്ടുകാരുടെ അനന്തപത്മനാഭസ്വാമി ക്ഷേത്രം കൂടിയാണ്. ഈ ക്ഷേത്രത്തിന്റെ മാതൃക അനുസരിച്ചാണ് പത്മനാഭ സ്വാമി ക്ഷേത്രം നിർമ്മിച്ചത് എന്നൊരു വിശ്വാസം കൂടിയാണ്. കോത്തി നദി, പറളിയാർ, താമ്രപർണ്ണി നദി എന്നീ നദികൾ ക്ഷേത്രത്തെ ചുറ്റിയാണ് ഒഴുകുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 55 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം പോലെ ആദികേശവ ക്ഷേത്രത്തിലും നിധികൾ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
കന്യാകുമാരിയിൽ നിന്നും 51.5 കിലോമീറ്റർ ദൂരമുണ്ട് തിരുവട്ടാർ ക്ഷേത്രത്തിലേക്ക്.



Click it and Unblock the Notifications















