Search
  • Follow NativePlanet
Share
» »പാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാം

പാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാം

യാത്രകളില്‍ പാസ്പോര്‍‌ട്ട് കാരണമുണ്ടാകുവാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്നു നോക്കാം

വെറുതേയൊന്ന് ആലോചിച്ചു നോക്കാം.... വളരെ നാളുകളായി പ്ലാന്‍ ചെയ്യുന്ന ഏറ്റവും പ്രിയപ്പെട്ട യാത്രയ്ക്കായി എയര്‍പോര്‍ട്ടിലേക്കു പോകുവാന്‍ തയ്യാറെടുക്കുന്നു. ചെക്ക് ലിസ്റ്റ് നോക്കി ബാഗ് വീണ്ടും വീണ്ടും പരിശോധിച്ച് എല്ലാം ഉണ്ടെന്നുറപ്പിച്ച് വിമാനത്താവളത്തിലേക്ക് പോകുന്നു. അവിടെ എത്തിക്കഴിഞ്ഞ് വരിയില്‍ നിക്കുമ്പോള്‍ പാസ്പോര്‍ട്ട് കൈവശമില്ല എന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.. നിന്ന നില്‍പ്പില്‍ ഉരുകിപ്പോയാല്‍ മതി എന്നു തോന്നുന്ന ഒരവസ്ഥ. എല്ലാം കൃത്യമായി പാക്ക് ചെയ്തിട്ടും ചെക്ക് ലിസ്റ്റ് നോക്കി പരിശോധിച്ചിട്ടും എന്തുകൊണ്ടായിരിക്കും ഏറ്റവും പ്രധാനപ്പെട്ട പാസ്പോര്‍ട്ട് മാത്രം വിട്ടുപോയത്. ഒരു പക്ഷേ, തീര്‍ച്ചയായും അത് ബാഗില്‍ ഉണ്ടായേക്കും എന്നുള്ള ആത്മവിശ്വാസം തന്നെയായിരിക്കും. എന്തുതന്നെയായാലും ഒരു യാത്രയ്ക്ക് ഇതില്‍ കൂടുതല്‍ ക്ഷീണം വരുവാനില്ല. ഇതുപോലെ പല അബന്ധങ്ങളും നമ്മളില്‍ പലര്‍ക്കും സംഭവിക്കാറുണ്ട്. യാത്രയിലെ ഇത്തരം അവസ്ഥകളെ എങ്ങനെ മറികടക്കാം എന്നു നോക്കാം...

കൃത്യമായി സൂക്ഷിക്കാം

കൃത്യമായി സൂക്ഷിക്കാം

പാസ്പോര്‍ട്ട് കൃത്യമായി സൂക്ഷിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമേയല്ല. പാസ്പോര്‍‌ട്ടിന്റെ പ്രാധാന്യം അറിയുന്നതുകൊണ്ടു തന്നെ വളരെ സുരക്ഷിതമായി തന്നെയാണ് നാമിത് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ യാത്രയില്‍ കുറച്ചുകൂടി ശ്രദ്ധ പാസ്പോര്‍ട്ടിനു നല്കാം. വിമാനത്താവളത്തില്‍ നില്‍ക്കുമ്പോള്‍ അലക്ഷ്യമായി കൈയ്യിലോ പിറകിലെ പോക്കറ്റിലോ വയ്ക്കാതെ മുന്‍പിലെ പോക്കറ്റില്‍ തന്നെ പാസ്പോര്‍ട്ട് വയ്ക്കുക. നിസ്സാരമെന്നു തോന്നുന്ന കാര്യമാണെങ്കില്‍ പോലും പോക്കറ്റിടിക്കാരില്‍ നിന്നും നടന്നു പോകുമ്പോള്‍ താഴെ വീഴുന്നതില്‍ നിന്നുമെല്ലാം ഇത് തടയും എന്നതാണ് യാഥാര്‍ത്ഥ്യം. മിക്കപ്പോഴും പോക്കറ്റടിക്കാരെയാണ് കൂടുതലും സൂക്ഷിക്കേണ്ടി വരിക. ഒരിക്കല്‍ നഷ്ട‌പ്പെട്ടാല്‍ അതില് തിരികെ ലഭിക്കുക എന്നത് പലപ്പോഴും നടപ്പുള്ള കാര്യമായിരിക്കില്ല.

തിയ്യതികള്‍ ശ്രദ്ധിക്കാം

തിയ്യതികള്‍ ശ്രദ്ധിക്കാം

സ്ഥിരമായിയാത്ര ചെയ്യുന്നവരാണെങ്കിലും അല്ലെങ്കിലും പാസ്പോര്‍ട്ട് കാലാവധി കൃത്യമായി ശ്രദ്ധിക്കുന്നവര്‍ വളരെ കുറവായിരിക്കും. പല വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സഞ്ചാരികളെ അനുവദിക്കുമ്പോള്‍ രാജ്യത്ത് എത്തിയാൽ കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലും പാസ്പോർട്ട് സാധുവായിരിക്കണം എന്നു ആവശ്യപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം നീളുന്ന യാത്രയാണെങ്കില്‍ അത് ആവശ്യം വരില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ആറുമാസാം പാസ്പോർട്ട് സാധുവല്ലെങ്കിൽ പ്രവേശനം അനുവദിക്കാറില്ല എന്നതും ഓര്‍ക്കാം.

വിസ അനുവദിക്കുവാന്‍

വിസ അനുവദിക്കുവാന്‍

പലപ്പോഴും വിമാനത്താവളങ്ങളില്‍ വെച്ച് യാത്രക്കാര്‍ ചില തടസ്സങ്ങള്‍ കാരണം യാത്ര തുടരുവാന്‍ സാധിക്കാതെ തിരികെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പ്രധാനമായി കണ്ടുവരുന്ന പ്രശ്നം വിസയുടേതാണ്. പലപ്പോഴും തങ്ങള്‍ പോകുന്ന രാജ്യത്തേയ്ക്ക് വിസ അനുമതി വേണം എന്നത് അറിയാത്തതോ അല്ലെങ്കില്‍ മറന്നു പോകുന്നതോ ആണ് ഇതിനു കാരണം. ചില രാജ്യങ്ങളിലേക്ക് കടക്കണമെങ്കില്‍ മുന്‍കൂട്ടിയുള്ള വിസാ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ മറ്റുചില രാജ്യങ്ങളിലാവട്ടെ, രാജ്യത്തെത്തിയതിനു ശേഷം മാത്രം വേണ്ട അനുമതി നേടിയാല്‍ മതി. ന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, പെർമിറ്റ് വിശദാംശങ്ങൾ കണ്ടെത്താനുള്ള ഏറ്റവും നല്ല സ്ഥലം ഇന്ത്യയുടെ ഔദ്യോഗിക വിസ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക എന്നതാണ്, അവിടെ അവർക്ക് വിസയുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങൾ ലഭിക്കും.

 അധിക പേജുകള്‍ ആവശ്യപ്പെടാം

അധിക പേജുകള്‍ ആവശ്യപ്പെടാം

നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇമിഗ്രേഷൻ ഏജന്റുമാർ നിങ്ങളുടെ പാസ്‌പോർട്ടിന്റെ പേജുകൾ സ്റ്റാമ്പ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. സ്റ്റാംപ് ചെയ്യുവാന്‍ പകുതി സ്ഥലം മാത്രം മതിയെന്നിരിക്കേ, പലപ്പോഴും തിരക്കുമൂലമോ അശ്രദ്ധകൊണ്ടോ ഒരു പേജ് മുഴുവനായി സ്റ്റാംപ് പതിപ്പിച്ചു എന്നു വരാം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കിക്കു എന്നത് പലപ്പോഴും എളുപ്പമായിരിക്കില്ല. പകരം, നിങ്ങളുടെ പാസ്‌പോർട്ട് പുതുക്കുമ്പോൾ അതില്‍ അധിക പേജുകൾ ആവശ്യപ്പെടാം എന്നതാണ് നടപ്പിലാക്കുവാന്‍ കഴിയുന്ന കാര്യം.

 എളുപ്പത്തില്‍ തിരിച്ചറിയാം

എളുപ്പത്തില്‍ തിരിച്ചറിയാം

ഒരു വലിയ കൂട്ടം ആളുകളുമായി യാത്ര ചെയ്യുമ്പോള്‍ നേരിടുന്ന പ്രശ്നം ഓരോരുത്തരുടെയും പാസ്പോര്‍ട്ടുകള്‍ തിരിച്ചറിയുക എന്നതാണ്. ക്യൂ നിക്കുമ്പോളാണ് ഓരോരുത്തര്‍ക്കും പാസ്പോര്‍ട്ട് എടുത്തു നല്കുന്നതെങ്കില്‍ കുഴഞ്ഞതു തന്നെ. പേജ് തുറന്ന് പേരു വായിച്ച് ആളെ കണ്ടുപിടിക്കുമ്പോഴേയ്ക്കും സമയം പോയിട്ടുണ്ടാവും. ഇതിനു പരിഹാരം എന്നത് ഓരോ പാസ്പോര്‍ട്ടും ഏതെങ്കിലും തരത്തില്‍ അടയാളപ്പെടുത്തുക എന്നതാണ്. ഇതിനായി കളറുകളോ സ്റ്റിക്കറുകളോ ഉപയോഗിക്കാം. പേരിന്റെ ആദ്യ അക്ഷരമുള്ല സ്റ്റിക്കര്‍ പുറത്ത് ഒട്ടിക്കുന്നത് ഒരു എളുപ്പവഴിയാണ്. പാസ്പോര്‍‌ട്ട് ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നതിനാല്‍ ഇവിടെ സമയവും ലാഭാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+