കോഴിക്കോട് എന്നു കേൾക്കുമ്പോൾ തന്നെ സഞ്ചാരികൾക്ക് മനസ്സിൽ ഒരു ഐസ് ഒരതി വീണ സന്തോഷമാണ്. കണ്ടും കഴിച്ചും കുടിച്ചും രസിച്ചും ആസ്വദിക്കാൻ പറ്റിയ ഒരു നഗരം. വയറും മനസ്സും നിറയ്ക്കുന്ന കോഴിക്കോട്ട് ഒത്തിരിയൊന്നും ആളുകൾ എത്താത്ത,. നഗരത്തിരക്കിൽ നിന്നു മാറി ഒരു യാത്ര പോയാലോ? വേനൽച്ചൂടിൽ കുളിര് നല്കുന്ന കാഴ്ചകളുമായി കോഴിക്കോടിന് ഏകദിന യാത്ര ഒരുക്കിയിരിക്കുന്നത് കെഎസ്ആർടിസിയാണ്.
പയ്യന്നൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്ന കോഴിക്കോട് യാത്ര അധികമാരും പോകാത്ത ഇടങ്ങളിലേക്കുള്ള ഒരു ട്രിപ്പാണ്. ഒറ്റ ദിവസത്തിൽ കണ്ടുവരാൻ പറ്റിയ മനോഹരമായ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന, പ്രായഭേദമന്യേ ആർക്കും ആഘോഷിക്കുവാൻ കഴിയുന്നതാണ് ഈ കോഴിക്കോട് യാത്ര.
കണ്ടൽക്കാടുകള്‍ക്കിടയിലൂടെ ബോട്ട് യാത്ര, സമുദ്ര സദ്യ, പക്ഷി സങ്കേതം സന്ദർശനം, മത്സ്യവളർത്തൽ കേന്ദ്രം, ക്രാഫ്റ്റ് വില്ലേജ്., വൈകിട്ട്, ബീച്ച് സന്ദർശനം തുടങ്ങിയ ഉൾപ്പെടുത്തിയ പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.
മാർച്ച് 2-ാം തിയതി ഞായറാഴ്ച രാവിലെ ആറ് മണിക്ക് പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന യാത്ര കടലുണ്ടി പക്ഷി സങ്കേതം, ബോട്ടിങ്, കടൽ മത്സ്യങ്ങൾ ഉൾപ്പെടുത്തിയുള്ള സദ്യ, വടകര ക്രാഫ്റ്റ് വില്ലേജ് സന്ദർശനം, ചാലിയം ബീച്ച് എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്രയാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്.
കടലുണ്ടി പക്ഷി സങ്കേതം
കാഴ്ചകളുടെ കാര്യത്തിൽ മറ്റൊരു നാടിലും മത്സരിച്ച് നിൽക്കാൻ കഴിയാത്ത ഇടമായി കടലുണ്ടി മാറിയിട്ടുണ്ട്. പക്ഷി സങ്കേതം, കടൽക്കാട്, ബോട്ടിങ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കുവാനുണ്ട്. കണ്ടൽക്കാടുകൾക്കു നടുവിലൂടെ തോണിയാത്രയാണ് ഈ പാക്കേജിന്‍റെ മറ്റൊരു ആകർഷണം.
വടകര ക്രാഫ്റ്റ് വില്ലേജ്
കടലുണ്ടിക്കാഴ്ചകൾ കണ്ട് മെല്ലെ സമാധാനത്തിൽ കാണാൻ പറ്റിയ സ്ഥലമാണ്
വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്. സർഗ്ഗാലയ ആർട്സ് ആൻഡ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ കരകൗശല വസ്തുക്കൾ, കളിമൺ പാത്രങ്ങൾ, ചൂരൽ ഉത്പന്നങ്ങൾ, പെയിന്റിങ്ങുകൾ, ആഭരണങ്ങൾ, ഫർണിച്ചറുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ ഇവിടെ കാണുവാനും വാങ്ങുവാനും സാധിക്കും.
ചാലിയം ബീച്ച്
യാത്രയിലെ അവസാന ലക്ഷ്യസ്ഥാനം ചാലിയം ബീച്ച് ആണ്. ബേപ്പൂരിന്റെ മറുവശത്ത് കിടക്കുന്ന, ശാന്തസുന്ദരമായ ചാലിയം ബീച്ച് കണ്ട് യാത്ര തിരികെ പയ്യന്നൂരിന് മടങ്ങും. രാത്രി പത്ത് മണിയോടെ ഡിപ്പോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം.
യാത്ര നിരക്ക് ഒരാൾക്ക് 730 രൂപയാണ്. ഭക്ഷണം, എൻട്രി ഫീ എന്നിവ ഉൾപ്പെടാതെയുള്ള നിരക്കാണിത്. ഇത് ആളുകൾ വേറെ കരുതണം. കൂടുതൽ വിവിരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 8075823384, 97455 34123
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












