കൊതി തീരെ യാത്ര ചെയ്യണം എന്ന സ്വപ്നം കാണാത്തവരാരുമുണ്ടാവില്ല. ആരും കാണാത്ത ഇടങ്ങളിലൂടെ കൊതി തീരെ സഞ്ചരിക്കുവാനും കറങ്ങി നടക്കുവാനും ഒക്കെ ആരായിരിക്കും കൊതിക്കാത്തത്.. എന്നാല്‍ എത്ര ആഗ്രഹിച്ചാലും പോകുവാന്‍ സാധിക്കാത്ത ചില ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവിടേക്ക് പോകുന്നത് പോയിട്ട് പോകുവാന്‍ ആലോചിക്കുന്നതു വരെ നടക്കാത്ത കാര്യമാണ്...അതേതാണ് അങ്ങനെയൊരിടം എന്നല്ലേ? ഒന്നല്ല, ഒരുപാട് ഇടങ്ങള്‍ അങ്ങനെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്.
സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്ന വീടുകള്‍ മുതല്‍ കൊട്ടാരങ്ങളും രാജ്യ രഹസ്യങ്ങളും സൂക്ഷിച്ചിരിക്കുന്ന ഇടങ്ങള്‍ വരെ ഇതിലുള്‍പ്പെടും.
ഇതാ ഗൂഗിള്‍ മാപ്പിലൂടെ മാത്രം കാണുവാന്‍ സാധിക്കുന്ന, മറ്റൊരു തരത്തിലും എത്തിപ്പെടുവാന്‍ സാധിക്കാത്ത ലോകത്തിലെ ചില ഇടങ്ങള്‍ പരിചയപ്പെടാം..
ഏരിയ 51
അമേരിക്കന്‍ പ്രസിഡന്‍റിനു പോലും അനുവാദമില്ലാതെ പ്രവേശിക്കുവാന്‍ സാധിക്കാത്ത ഇവിടം അമേരിക്കയുടെ എല്ലാ തരത്തിലുമുള്ള പരീക്ഷണ കേന്ദ്രം കൂടിയാണ്. പെട്ടന്നൊന്നും തിരിച്ചറിയാത്ത ഫോണിനു റേഞ്ച് പോലും ലഭിക്കാത്ത, ദിശാ ബോര്‍ഡുകളൊന്നും സൂക്ഷിച്ചിട്ടില്ലാത്ത ഈ പ്രദേശത്തിനെ ഭൂപടത്തില്‍ ഏരിയ 51 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതത്രെ. മാത്രമല്ല, അവര്‍ പിടികൂടിയ അന്യഗ്രഹ ജീവികളെയും മറ്റും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പലരും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇവിടെ നടക്കുന്നത് എന്ന് യാതൊരു വിവരങ്ങളും ഇനിയും പുറംലോകത്തിന് ലഭ്യമായിട്ടില്ല.
നോര്‍ത്ത് സെന്‍റിനല്‍ ഐലന്‍ഡ്
72 കിലോമീറ്റർ വിസ്തൃതി ദ്വീപിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. ദ്വീപിനകത്ത് എന്തു നടക്കുന്നുവെന്നോ എങ്ങനെ ഇവിടുത്തെ ആളുകൾ ജീവിക്കുന്നു എന്നതിനേക്കുറിച്ചോ പുറംലോകത്തിന് ഇതുവരെയും അധികം വിവരങ്ങൾ ഒന്നും ലഭ്യമല്ല.
നോർത്ത് സെന്റിനൽ ദ്വീപിലേക്ക് ആളുകൾ പോകുന്നത് ഭാരത സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇവിടേക്ക് വരുന്നവരെ ഗോത്രവർഗ്ഗക്കാർ കൈകാര്യം ചെയ്യുന്ന രീതി കണ്ടിട്ട് മാത്രമല്ല ഈ നിരോധനം, പകരം എണ്ണത്തിൽ വളരെ കുറവുള്ള അവരെ സംരക്ഷിക്കുക എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്. ലോകത്ത് സന്ദര്‍ശിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഇടവും കൂടിയാണിത്.
സ്നേക്ക് ഐലന്‍ഡ്
ബൊഹീമിയന്‍ ഗ്രോവ്
PC:Drazz
സിയോണിലെ ചര്‍ച്ച് ഓഫ് അവ്വര്‍ ലേഡി മേരി
സിനായ് മലമുകളിൽ മോശെക്ക് ദൈവം എഴുതിക്കൊടുത്ത പത്തുകല്പനകളടങ്ങിയ കല്പ്പലകകളും, മോശെയുടെ സഹോദരനും സഹചാരിയുമായിരുന്ന അഹറോന്റെ വടിയും, മരുഭൂമിയിലൂടെ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയിൽ ഇസ്രായേൽ ജനങ്ങൾക്ക് ദൈവം നൽകിയ മന്നാ എന്ന ഭക്ഷണത്തിന്റെ മാതൃകകളും സൂക്ഷിച്ചിരുന്ന വിശുദ്ധപേടകമായ സാക്ഷ്യപേടകം ഇവിടെ ഉണ്ടെന്നാണ് വിശ്വാസം. സോളമന്‍ രാജാവിനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ മകനായിരുന്ന മനേലിക് ആണ് ഇതിവിടേക്ക് കൊണ്ടുവന്നതെന്നാണ് വിശ്വാസം.
വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ്സ്
സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ
സ്വാൾബാർഡ് ആഗോള വിത്തു സംരക്ഷണ നിലവറ. ലോകം മുഴുവന്‍ ഇല്ലാതാവുന്ന, അല്ലെങ്കില്‍ നശിപ്പിക്കപ്പെടുന്ന ഒരവസ്ഥയുണ്ടായാല്‍ ലോകത്തിലെ ചെികളെ തിരികെ കൊണ്ടുവരുന്നതിനു വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇടമാണിത്. നോർവെയിലെ സ്വാൾബാർഡ് ദ്വീപസമൂഹത്തിൽപ്പെട്ട സ്പിറ്റ്സ്ബെർഗൻ ദ്വീപിലാണിത് സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ജീൻ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള വിത്തുകളുടെ പകർപ്പ് ആണ് അവിടെ സംരക്ഷിച്ചിരിക്കുന്നത്. സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ ഒരു ചുണ്ണാമ്പുകല്ല് മല 120 മീറ്റർ ഉള്ളിലേക്ക് തുരന്നാണ് വിത്തു നിലവറ നിർമ്മിച്ചത്. വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്തവണ്ണം പ്രത്യേക പാക്കറ്റുകളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. സസ്യങ്ങളില്‍ ഗവേഷണം നടത്തുന്ന ആളോ മറ്റോ ആണെങ്കില്‍ അതും കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
മെസ്ഗോര്‍യേ



Click it and Unblock the Notifications












