2023 ഓഗസ്റ്റ് മാസം മലയാളികളെ സംബന്ധിച്ചെടുത്തോളം ആഘോഷങ്ങളുടെയും അവധികളുടെയും സമയമാണ്. സ്വാതന്ത്ര്യദിനവും ഓണവും വരുന്ന നീണ്ട വാരാന്ത്യങ്ങൾ ഇഷ്ടംപോലെ അവധികളും കൊണ്ടാണ് വരുന്നത്. ഇനി ഈ അവധി ദിവസങ്ങളിൽ എന്തൊക്കെ ചെയ്യണം എന്നു തീരുമാനിച്ചാല്‍ മാത്രം മതി. യാത്രയാണ് ഉദ്ദേശമെങ്കിൽ കൊല്ലം കെഎസ്ആർടിസി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നിരവധി യാത്രകളാണ് കൊണ്ടുവന്നിരിക്കുന്നത്.
കർക്കിടക മാസത്തിൽ നാലമ്പലങ്ങളിലേക്കുള്ള തീർത്ഥാടനം, അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ ഭാഗമായുള്ള ഭരണങ്ങാനം തീർത്ഥയാത്ര, പാണ്ഡവ ക്ഷേത്രങ്ങൾ കണ്ട് ആറന്മുള്ള സദ്യയും കഴിച്ചുള്ള ആറന്മുള യാത്ര, കൂടാതെ വയനാട്, മൂന്നാർ യാത്രകൾ എന്നിങ്ങനെ യാത്രക്കാർക്ക് അവരുടെ താല്പര്യം നോക്കി തിരഞ്ഞെടുക്കാന്‍ പറ്റിയ നിരവധി യാത്രകൾ. ഓഗസ്റ്റ് മാസത്തിലെ നീണ്ട വാരാന്ത്യങ്ങളുംബാങ്ക് അവധികളും ഒപ്പം കൊല്ലം ബജറ്റ് യാത്രകളെക്കുറിച്ചും വിശദമായി വായിക്കാം.
ഓഗസ്റ്റിലെ പ്രധാന അവധി ദിവസങ്ങളിൽ നിന്നു തുടങ്ങാം.നീണ്ട യാത്രകൾ പ്ലാൻ ചെയ്യാനായി ഓഗസ്റ്റിൽ രണ്ടു നീണ്ട വാരാന്ത്യങ്ങൾ ആണുള്ളത്. ഒന്ന് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വരുന്ന വാരാന്ത്യവും രണ്ട് ഓണത്തിന്റെ അധികളും. ഓഗസ്റ്റ് 12 ശനിയാഴ്ച മുതൽ 15 ചൊവ്വാഴ്ച വരെയുള്ള വാരാന്ത്യത്തിൽ 14 തിങ്കളാഴ്ച അവധിയെടുത്താൽ ആകെ നാല് ദിവസം ലഭിക്കും.
ഓണം വാരാന്ത്യത്തിലാണെങ്കിൽ ഓഗസ്റ്റ് 26 ശനിയാഴ്ച തുടങ്ങി 31 വ്യാഴം ചതയം ദിവസം വരെ അവധിയാണ്. ആറു ദിവസമാണ് കേരളത്തിലുള്ളവർക്ക് ഇങ്ങനെ അവധി ലഭിക്കുന്നത്. ഈ ദിവസങ്ങളെല്ലാം കൃത്യമായി പ്ലാൻ ചെയ്താൽ നിരവധി യാത്രകൾക്കുള്ള സമയം കൂടിയാണ്.
ഈ സമയത്താണ് കൊല്ലം കെഎസ്ആർടിസിയുടെ ജൂലൈ, ഓഗസ്റ്റ് യാത്രകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്തുവാൻ സാധിക്കുക. അതിലൊന്നാത്തേത് കോട്ടയം നാലമ്പല യാത്രയാണ്. കോട്ടയം ജില്ലയിലെ രാമപുരത്ത് സ്ഥിതി ചെയ്യുന്ന നാലമ്പലങ്ങളായ രാമപുരം ശ്രീ രാമ ക്ഷേത്രം, കുടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിടങ്ങളിലേക്ക് ഏകദിന യാത്രയുണ്ട് ജൂലൈ 28, 30 ഓഗസ്റ്റ് 6, 12, 13 എന്നീ തിയതികളിലാണ് യാത്ര. 620 രൂപയാണ് ടിക്കറ്റ് നിരക്ക്.

പാണ്ഡവ ക്ഷേത്രങ്ങളായ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂര്‍ തിരുവാറന്മുള, തിരുവന്‍വണ്ടൂര്‍ തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ആറന്മുള വള്ളസദ്യയുണ്ട്, ആറന്മുള കണ്ണാടിയുടെ നിർമ്മാണം കണ്ടുമടങ്ങുന്ന യാത്രയ്ക്ക് ഒരാൾക്ക് 850 രൂപയാണ് നിരക്ക്. ആറന്മുള സദ്യയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും എളുപ്പത്തിൽ പോയി സദ്യയും കണ്ട് മടങ്ങുവാൻ സാധിക്കുന്ന യാത്രയാണിത്.
അല്‍ഫോൻസാമ്മയുടെ തിരുന്നാളുമായി ബന്ധപ്പെട്ടും കൊല്ലം കെഎസ്ആർടിസി ബജറ്റ് യാത്ര നടത്തുന്നു. പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ 28നും ഒപ്പം ഓഗസ്റ്റ് 19നും ആണ് യാത്രകൾ. കുടമാളൂര്‍, നെറ്റിച്ചിറ ,ഭരണങ്ങാനം പള്ളികള്‍ ഉള്‍പ്പെടുത്തി അല്‍ഫോന്‍സാമ്മ തീര്‍ഥാടന യാത്ര കൊല്ലത്തു നിന്നു രാവിലെ 5.00 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരികെയെത്തും. 710 രൂപയാണ് ഒരാൾക്ക് നിരക്ക്.
ജംഗിൽ സഫാരി ഉൾപ്പെടെയുള്ള മൂന്നു ദിവസ വയനായ് യാത്ര ജൂലൈ27ന് വൈകിട്ട് എട്ടു മണിക്ക് പുറപ്പെടും. 28, 29, 30 തിയതികളിൽ യാത്ര നടക്കും. 31ന് പുലര്‍ച്ചെ മടങ്ങിയെത്തും. പ്രവേശന ടിക്കറ്റുകൾ, താമസം എന്നിവ ഉൾപ്പെടെ 4100 രൂപയാണ് നിരക്ക്. രണ്ടു ദിവസത്തെ മൂന്നാർ യാത്രയ്ക്ക് താമസ സൗകര്യം ഉള്‍പ്പെടെ 1450 രൂപയാണ് നിരക്ക്.

അമ്പനാട് പാലരുവി യാത്രയ്ക്ക് പ്രവേശനം ഉള്‍പ്പെടെ 770 രൂപയാണ് നിരക്ക്. ജൂലൈ 27ന് രാവിലെ അഞ്ച് മണിക്ക് ഗവി യാത്രയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9747969768, 9496110124 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Cover Image: Marieke Weller/ Unsplash
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














