Search
  • Follow NativePlanet
Share
» » ഓഗസ്റ്റിൽ ഇത്രയും ദിവസം അവധിയോ? പ്ലാൻ ചെയ്യാം കിടിലനൊരു ഓണം! അവധി കിട്ടാൻ ചെയ്യേണ്ടതിങ്ങനെ

ഓഗസ്റ്റിൽ ഇത്രയും ദിവസം അവധിയോ? പ്ലാൻ ചെയ്യാം കിടിലനൊരു ഓണം! അവധി കിട്ടാൻ ചെയ്യേണ്ടതിങ്ങനെ

സ്വാതന്ത്ര്യ ദിനവും ഓണം ഒക്കെയായി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയമാണ് ഈ വർഷത്തെ ഓഗസ്റ്റ് മാസം (August 2023). നീണ്ട വാരാന്ത്യങ്ങള്‍ പ്രയോജനപ്പെടുത്തി ആഗ്രഹിച്ച യാത്രകളും മഴക്കാലും ആസ്വദിക്കാനുള്ള മൺസൂൺ യാത്രകളും നടത്താൻ പറ്റിയ സമയം. ഒരു ലീവ് മാത്രമെടുത്താൽ മൂന്നോ നാലോ ദിവസം നീണ്ട അവധിയുള്ള വാരാന്ത്യം കിട്ടുമെന്നതാണ് ഈ ഓഗസ്റ്റിന്‍റെ പ്രത്യേകത.

രണ്ടു നീണ്ട വാരാന്ത്യങ്ങൾ ആണ് ഓഗസ്റ്റ് മാസത്തിനുള്ളത്. അത് കൃത്യമായി വിനിയോഗിക്കുകയാണെങ്കിൽ ഈ വർഷത്തെ ഓണം, ഒപ്പം സ്വാതന്ത്ര്യ ദിനത്തിന്റെ അവധിയും ചേർത്ത് യാത്രകൾ നിറഞ്ഞ, വീട്ടുകാരും കൂട്ടുകാരുമൊത്ത് സമയം ചിലവഴിക്കാൻ പറ്റിയ, ആഗ്രഹിച്ച പോലെ വൈകുന്നേരങ്ങൾ ചിലവഴിക്കാൻ പറ്റിയ കിടിലനൊരു മാസം ആയിരിക്കുമിത്. എങ്ങനെ ഓഗസ്റ്റ് മാസം പ്ലാൻ ചെയ്യാമെന്ന് നോക്കാം.

 Long Weekends In August 2023: list

ഓഗസ്റ്റ് 2023- സ്വാതന്ത്ര്യ ദിനം നീണ്ട വാരാന്ത്യം

ഓഗസ്റ്റ് മാസത്തിലെ ആദ്യ ലോങ് വീക്കെൻഡ് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മായി ചേർന്നാണ്. ഒരു ദിവസം മാത്രം ലീവ് എടുത്താൽ നീണ്ട നാല് ദിവസങ്ങളാണ് നിങ്ങൾക്ക് അവധിയായി ലഭിക്കുന്നത്. ലീവ് എടുക്കേണ്ട ദിവസം ഓഗസ്റ്റ് 14 തിങ്കളാഴ്ചയാണ്.

ഓഗസ്റ്റ് 12 - ശനിയാഴ്ച,
ഓഗസ്റ്റ് 13 - ഞായറാഴ്ച,
ഓഗസ്റ്റ് 14 - തിങ്കൾ (അവധിയെടുക്കാം)
ഓഗസ്റ്റ് 15- ചൊവ്വാഴ്ച - സ്വാതന്ത്ര്യദിനം - അവധി എന്നിങ്ങനെയാണ് പ്ലാൻ ചെയ്യേണ്ടത്.

ഓഗസ്റ്റ് 2023- ഓണം നീണ്ട വാരാന്ത്യം

ഓഗസ്റ്റ് 26- ശനി
ഓഗസ്റ്റ് 27- ഞായർ
ഓഗസ്റ്റ് 28- തിങ്കൾ ഉത്രാടം അവധി
ഓഗസ്റ്റ് 29- ചൊവ്വ-തിരുവോണം - അവധി
ഓഗസ്റ്റ് 30- ബുധൻ- മൂന്നാം ഓണം - അവധി
ഓഗസ്റ്റ് 31-വ്യാഴം- ചതയം - അവധി.

august travel plans

കേരളത്തിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം പ്രത്യേകിച്ച് അവധിയൊന്നും എടുക്കാതെ തന്നെ ശനിയും ഞായറും ഉൾപ്പെടെ ആറ് ദിവസമാണ് നീണ്ട വാരാന്ത്യത്തിന്റെ ഭാഗമായി ഓണത്തിന്റെ ആഴ്ചയിൽ ലഭിക്കുന്നത്. അല്ലാത്തവർക്ക് ഓഗസ്റ്റ് 28,29 എന്നിങ്ങനെ രണ്ട് തിയതികളിൽ അവധിയെടുത്താൽ ശനിയും ഞായറും ഉൾപ്പെടെ 4 ദിവസം അവധി ലഭിക്കും, ഉത്രാടവും തിരുവോണവും ഈ ദിവസങ്ങളിൽ ആഘോഷിക്കുകയും ചെയ്യാം.

ഓഗസ്റ്റിലെ മഴക്കാല യാത്രയ്ക്കൊരുങ്ങാം

സുരക്ഷിതമായ മഴക്കാല യാത്രകൾക്ക് പറ്റിയ സമയമാണ് ഓഗസ്റ്റ് മാസം. മൺസൂൺ യാത്രകൾക്കായി നിരവധി ആളുകൾ തിരഞ്ഞെടുക്കുന്നതും ഓഗസ്റ്റ് തന്നെയാണ്. തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലുമായി നിരവധി ഇടങ്ങളിൽ പോകാം. തെക്കേ ഇന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ആഗുംബെ, ഇന്ത്യയുടെ സ്കോട്ലാന്‍ഡ് എന്നറിയപ്പെടുന്ന കൂർഗ്, ലോകത്തിലെ ഏറ്റവും മികച്ച റൊമാന്‍റിക്-മൺസൂൺ ലക്ഷ്യസ്ഥാനമായ മൂന്നാർ, വയനാട്, ചിക്കമഗളുരു, ഊട്ടി, എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ ഓഗസ്റ്റ് മാസത്തിലെ യാത്രയിൽ ഉൾപ്പെടുത്താം.

അതിരപ്പിള്ളി, സൈലന്‍റ് വാലി, വയനാട്ടിലെ വെള്ളച്ചാട്ടങ്ങൾ, ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങൾ, തിരുവനന്തപുരം പൊന്മുടി, കുമളി, തേക്കടി, റാണിപുരം ട്രക്കിങ്, വയനാട് യാത്രകൾ തുടങ്ങിയവയും ഒന്നോ രണ്ടോ ദിവസത്തെ യാത്രയ്ക്ക് കേരളത്തിൽ നിന്ന് പോകാൻ പറ്റിയ സ്ഥലങ്ങളാണ്.

വടക്കേ ഇന്ത്യയിലേക്കാണ് ഈ നീണ്ട വാരാന്ത്യങ്ങളില്‍ പോകാൻ താല്പര്യമെങ്കിൽ വാലി ഓഫ് ഫ്ലവേഴ്സ് തിരഞ്ഞെടുക്കാം. ഉദയ്പൂർ, ജയ്പൂർ, ഗാംഗ്ടോക്ക്, ലഡാക്ക്, നൈനിറ്റാള്‍, തുടങ്ങിയ സ്ഥലങ്ങളും ഓഗസ്റ്റ് യാത്രകൾക്ക് പറ്റിയ ഇടങ്ങളാണ്.

 Long Weekends In August 2023

ഓഗസ്റ്റിലെ യാത്രയിൽ ശ്രദ്ധിക്കുവാൻ

എല്ലാവരും ആഘോഷിക്കുന്ന അവധി ദിവസങ്ങളാണ് ഓഗസ്റ്റിലേത് എന്നതിനാൽ ടിക്കറ്റുകളും ബുക്കിങ്ങുകളും വേഗത്തിലാവും തീരുക. അതുകൊണ്ടുതന്നെ യാത്ര പോകാൻ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. അധികം തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കി യാത്ര പ്ലാൻ ചെയ്താൽ കൂടുതൽ സ്ഥലങ്ങൾ കുറഞ്ഞ സമയത്തിൽ കാണാം. മഴ പ്രശ്നമായേക്കാവുന്ന സ്ഥലങ്ങള്‍ യാത്രയിൽ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+