Search
  • Follow NativePlanet
Share
» »രാമായണ മാസത്തിലെ പുണ്യയാത്ര; കോട്ടയത്തെ നാലമ്പലങ്ങളിലൂടെ, ഉച്ചപ്പൂജയ്ക്കു മുൻപ് ദർശനം

രാമായണ മാസത്തിലെ പുണ്യയാത്ര; കോട്ടയത്തെ നാലമ്പലങ്ങളിലൂടെ, ഉച്ചപ്പൂജയ്ക്കു മുൻപ് ദർശനം

ഭക്തിയുടെയും വിശ്വാസത്തിന്‍റെയും മറ്റൊരു രാമായണ മാസം കൂടി വരികയാണ്. രാമായണ പാരായണത്തിന്‍റെ പുണ്യം നിറയുന്ന പകലുകളിലെ ഏറ്റവും വിശുദ്ധമായ കാര്യം നാലമ്പലങ്ങളിൽ ദർശനം നടത്തുന്നതാണ്. ശ്രീരാമനും സഹോദരങ്ങളായ , ലക്ഷമണ, ഭരത ശത്രുഘ്‌ന എന്നിവർക്കുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് കർക്കിടകത്തിലെ മുടക്കം വരാത്ത അനുഷ്ഠാനം കൂടിയാണ്.

കേരളത്തിൽ നിരവധി നാലമ്പലങ്ങളുണ്ടെങ്കിലും രാമന്‍റെ ദു:ഖം ശമിപ്പിച്ച ഇടമെന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ രാമപുരത്തോളം പ്രാധാന്യമുള്ള ഇടങ്ങൾ കുറവാണ്.
ശ്രീരാമ, ലക്ഷമണ, ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങൾ ഇവിടെ വെറും മൂന്നു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നതിനാൽ വളരെ എളുപ്പത്തിൽ വിശ്വാസികൾക്ക് നാലമ്പല ദർശനം പൂർത്തിയാക്കാം. കേരളത്തിൽ തന്നെ ഏറ്റവും എളുപ്പത്തിൽ നാലമ്പല ദര്‍ശനം സാധ്യമാകുന്നതും ഇവിടെയാണ്.

 Nalambalam In Kottayam Ramapuram

കോട്ടയത്തെ നാലമ്പലങ്ങൾ

രാമനാമത്തിലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലും അമനകര ഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനു ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെയാണ് നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നത്. ഈ വർഷം ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണ മാസം.

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം

രാമപുരത്തെ നാലമ്പല ദർശനം ആരംഭിക്കുന്നത് രാമപുരം ശ്രീരാമസ്വാമിക്ഷേത്രത്തിൽ നിന്നാണ്.
ഇവിടെയെങ്ങനെ നാലമ്പലം വന്നു എന്നതിനു പിന്നിലൊരു കഥയുണ്ട്. സീതയുടെ വിയോഗത്തിനു ശേഷം രാമൻ അയോധ്യയിൽ നിന്നിറങ്ങുകയും ഒരുപാട് യാത്രകൾക്കു ശേഷം ഇന്നത്തെ രാമപുരത്ത് എത്തുകയും ചെയ്തുവത്രെ. തുടർന്നുള്ള കാലം ഇവിടെ വസിക്കാം എന്നു രാമൻ തീരുമാനിക്കുകയും ചെയ്തു. ഇതേസമയം രാമനെ കാണാൻ അന്വേഷിച്ച് ലക്ഷ്മണനും ഭരതനും ശത്രുഘ്നനും വരികയും ഒടുവിൽ ഇവിടെ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് രാമനൊപ്പം തന്നെ ഇവിടെ വസിക്കുവാൻ ആഗ്രഹിക്കുന്ന കാര്യം അവർ രാമനെ അറിയിച്ചപ്പോൾ അവരോട് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്ത് വാഴുവാൻ രാമൻ പറഞ്ഞു. ലക്ഷ്മണൻ കൂടപ്പുലത്തും, ഭരതൻ അമനകരയിലും ശത്രുഘ്നൻ മേതിരിയിലും വാസമാരംഭിച്ചു എന്നാണ് വിശ്വാസം. പിന്നീടിവിടെ ക്ഷേത്രങ്ങൾ വരികയായിരുന്നു.

 Nalambalam In Kottayam Route

രാമപുരത്തിന്റെ നടുവിലായാണ് രാമപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഞ്ചുപൂജകളും മൂന്നുശീവേലികളും നിത്യവും ഇവിടെ സമർപ്പിക്കുന്നു. നാല് മണിക്ക് പുലർച്ചെ നട തുറന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു. വൈകിട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറന്ന് ഒമ്പതുമണിയ്ക്ക് നടയടയ്ക്കുന്ന രീതിയാണ് ഇവിടെയുള്ളത്. രാമന് അമ്പും വില്ലും സമർപ്പിക്കുന്നതാണ് ഇവിടുത്തെ വഴിപാട്.

കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം

രാമക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് അടുത്തതായി പോകേണ്ടത് കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലേക്കാണ്. രാമപുരത്തുനിന്ന്
ഉഴവൂർ റൂട്ടില് നാല് കിലോമീറ്റര്‍ ദൂരത്തിലാണ് കൂടപ്പുലം ക്ഷേത്രമുള്ളത്. ചതുര്‍ബാഹു വഴിപാടാണ് ഇവിടെ നടത്തുന്നത്. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ തട്ടങ്ങളിൽ സമര്‍പ്പിക്കുന്ന വഴിപാടാണിത്.

അമനകര ഭരതസ്വാമി ക്ഷേത്രം

നാലമ്പലങ്ങളിലെ മൂന്നാമത്തെ ക്ഷേത്രം അമനകരയിലാണ് ഭരതസ്വാമി ക്ഷേത്രമാണ്. കുടപ്പുലത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. രാമപുരം - കൂത്താട്ടുകുളം റൂട്ടിലും വരാം. ശംഖ് സമര്‍പ്പണമാണ് പ്രധാന വഴിപാട്. ആറാട്ടു നടക്കുന്ന കുളമുള്ള ഇവിടെ മീനൂട്ടും നടക്കാറുണ്ട്.

മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം

നാലമ്പല യാത്രയിലെ നാലാമത്തെ ക്ഷേത്രമാണ് മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം. അമനകരയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ശ്രീചക്രമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. മേതിരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വീണ്ടും രാമപുരം രാമസ്വാമി ക്ഷേത്രത്തിൽ എത്തുന്നതോടെ ക്ഷേത്രദർശനം പൂർത്തിയാകും.

ഉച്ചപൂജയ്ക്ക് മുൻപ് ദർശനം

നാലമ്പദ ദർശനത്തിന്റെ പുണ്യമെന്നത് ഉച്ചപൂജയ്ക്ക് മുന്‍പ് ദർശനം പൂർത്തിയാക്കുന്നതാണ്. അതായത്, നാലു ക്ഷേത്രങ്ങളിലും ഒരേ ദിവസം ഉച്ചപൂജയ്ക്കു മുൻപായി ദർശനം നടത്തിയിരിക്കണം. മാത്രമല്ല, രാമയണം ഒരു സമ്പൂർണ്ണ പാരായണം നടത്തുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സമയത്ത് ആയിരക്കണക്കിന് വിശ്വാസികളാണ് രാമപുരത്തെ നാലമ്പലങ്ങളിൽ എത്തുന്നത്.

Amanakara bharatha swami temple

നാലമ്പല ദർശനം- പ്രാധാന്യവും പ്രത്യേകതയും

നാലമ്പല ദർശനം ചെയ്യുന്നതിന് പല പ്രത്യേകതകളും പ്രാധാന്യവുമുണ്ട്. ആഗ്രഹങ്ങൾ സഫലമാകുവാനും ദുരിതവും ദാരിദ്രവും മാറുവാനും സന്താനഭാഗ്യം ഉണ്ടാകുവാനുമെല്ലാം നാലമ്പല ദർശനം സഹായിക്കുമെന്നാണ് വിശ്വാസം. രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12വരെയും വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെയുമാണ് ദർശന സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+