തണുപ്പിന്‍റെ ആലസ്യത്തിൽ സ്ഥിരം യാത്രകൾക്കൊക്കെ ഒരു ബ്രേക്ക് എടുക്കുന്ന സമയമാണ് നവംബർ. മൂടിപ്പുതച്ച് വീട്ടിലിരിക്കുവാൻ കിട്ടുന്ന അവസരം പരമാവധി മുതലാക്കുന്ന സമയം. എന്നാൽ വളരെ കുറച്ച് ആളുകൾക്ക് ഇത് യാത്ര ചെയ്യുവാനുള്ള സമയമാണ്. ഇഷ്ട ഇടങ്ങൾ വളരെ കുറഞ്ഞ ചിലവിൽ അതും ഒരു തിരക്കുമില്ലാതെ കണ്ടു വരുവാനുള്ള സമയം. സാധാരണ ആളുകള്‍ നവംബർ മാസത്തിൽ യാത്രകളെ ഒഴിവാക്കുമ്പോൾ എന്തുകൊണ്ടായിരിക്കും ചിലർക്ക് നവംബറിനോട് ഇത്ര താല്പര്യം എന്നാലോചിച്ചിട്ടുണ്ടോ? ഇതാ നവംബറിലെ യാത്രയുടെ മെച്ചങ്ങളും ലാഭങ്ങളും അറിയാം.
കുറഞ്ഞ ചിലവ്
ഷോൾഡർ സീസൺ
നവംബർ മാസത്തിന്‍റെ മറ്റൊരു പ്രത്യേകത എന്നത് ഷോൾഡർ മാസമാണ് എന്നതാണ് വലിയ തിരക്കും എന്നാൽ വലിയ ഏകാന്തതയും ഇല്ലാതെ മിക്ക സ്ഥലങ്ങളും കാണാൻ സാധിക്കും. ലോകത്തിലെ തന്നെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും ഷോൾഡർ സീസണെന്നത് ഒക്ടോബർ, നവംബർ മാസങ്ങളാണ്. വലിയ തിരക്കിനു മുന്നേ അനുഭവപ്പെടുന്ന തിരക്കു കുറഞ്ഞ സമയം എന്നിതിനെ വിശേഷിപ്പിക്കാം. സ്ഥലങ്ങൾക്കു മാത്രമല്ല, വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ ഡീലുകൾക്കും ഒക്കെ ഇത് ബാധകമാണ്.
കാലാവസ്ഥ
തിരക്ക് കുറവ്, കുറഞ്ഞ ചിലവ്, കിടിലൻ ഡീലുകൾ എല്ലാം ഒരുമിച്ച് വരുമ്പോൾ അല്പം മാറി നിൽക്കുന്ന ആൾ കാലാവസ്ഥ തന്നെയാണ്. മിക്ക ഭാഗങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്ന സമയമാണ്. പെർഫക്ട് സീസൺ എന്നൊന്നും വിളിക്കുവാൻ കഴിയില്ലെങ്കിലും വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പോയി വരുവാൻ സാധിക്കുന്ന സമയമാണിത്.
ഡീലുകൾ
കാഴ്ചകൾ കാണാം
സാധാരണ തിരക്കേറിയ സമയത്ത് പോയി കാഴ്ചകളും സ്ഥലങ്ങളും കണ്ടു കണ്ടില്ല എന്നു പറഞ്ഞു വരുന്ന പോലെയായിരിക്കില്ല നവംബറിലെ അനുഭവം. തിരക്ക് തീരെ അനുഭവപ്പെടാത്ത സമയമായതിനാൽ കണ്ട് ആസ്വദിച്ച് സമയമെടുത്ത് യാത്ര ചെയ്തു വരാം. അതുകൊണ്ടു തന്നെ സാധാരണ യാത്ര പദ്ധതികളിലെ പോലെ തിരക്ക് പിടിച്ച് ഓടേണ്ടി വരുന്ന അനുഭവം ഈ സമയത്തുണ്ടാവില്ല.



Click it and Unblock the Notifications












