മനാലി
ഹിമാലയന്‍ മലനിരകളിലാണ് ഇന്ത്യയിലെ മനോഹരമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നായ മനാലി സ്ഥിതി ചെയ്യുന്നത്. സ്‌നോസോര്‍ട്ടിന് പേരുകേട്ട മനാലി ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ്. ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ ബിയാസ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മനാലിയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Photo Courtsey: Kiran Jonnalagadda
നൈനിറ്റാള്‍
ഉത്തരാഖണ്ഡിലെ സുന്ദരമായ ഒരു ഹില്‍സ്റ്റേഷനാണ് നൈനിറ്റാള്‍. ഹിമാലയന്‍ മലനിരകളുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന നൈനിറ്റാളിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ തടാകങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നാഷണല്‍ പാര്‍ക്കായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് നൈനിറ്റാളിന് സമീപത്തായാണ്.
Photo Courtesy: Ritesh Sagar
ജയ്‌സാല്‍മീര്‍
മരുഭൂമിയുടെ രത്‌നം എന്ന് അറിയപ്പെടുന്ന ജയ്‌സാല്‍മീര്‍ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. ക്യാമല്‍ സഫാരിയാണ് ഇവിടെ എത്തുന്ന സ്ത്രീകളെ ആകര്‍ഷിപ്പിക്കുന്ന എറ്റവും വലിയകാര്യം. രാജകീയ പ്രൗഢിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കോട്ടകളും കൊട്ടാരങ്ങളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
Photo Courtesy: Koen
പനാജി
ഗോവയുടെ തലസ്ഥാനമായ പനാജി സ്ത്രീകള്‍ക്ക് നിരഭയം യാത്ര ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ്. സുന്ദരമായ ബീച്ചുകളും ബീച്ച് പാര്‍ട്ടികളുമാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
Photo Courtesy: Julius Cruickshank
മഹാബലേശ്വര്‍
മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് മഹാബലേശ്വര്‍. സ്ത്രീകള്‍ക്ക് നിരഭയം യാത്ര ചെയ്യാവുന്ന ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് മഹാബലേശ്വര്‍.
Photo Courtesy: niks49
ദിവീഗര്‍
മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രവിശ്യയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു ബീച്ചാണ് ദിവീഗര്‍. മഹാരാഷ്ട്രയിലെ പ്രശസ്തമായ ദിവീഗര്‍ ബീച്ച് സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ ഒരു ബീച്ചാണ്.
Photo Courtesy: Ankur P
കൂര്‍ഗ്
പശ്ചിമഘട്ടത്തിലെ മറ്റൊരു പ്രമുഖ ഹില്‍സ്റ്റേഷനായ കൂര്‍ഗ് സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലാണ്. സ്ത്രീകളെ ആധരിക്കുന്ന സംസ്‌കാരമുള്ള ജനതയാണ് കൂര്‍ഗില്‍ ഉള്ളത് അതിനാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നിര്‍ഭയം പോകാന്‍ പറ്റിയ സ്ഥലമാണ് ഇത്.
Photo Courtesy: Kalidas Pavithran
മൂന്നാര്‍
കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കൊച്ചിയില്‍ സ്ത്രീകള്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമല്ലെന്ന അഭിപ്രായം ഉണ്ടെങ്കിലും മൂന്നാറിനേക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായിട്ടില്ല.
Photo Courtesy: Sakeeb Sabakka
ആന്‍ഡമാന്‍
നിരവധി സ്ത്രീ സഞ്ചാരികള്‍ യാത്ര ചെയ്യാറുള്ള സ്ഥലമാണ് ആന്‍ഡമാന്‍. സുന്ദരമായ ബീച്ചുകളും, സ്‌കൂബ ഡൈവിങ് പോലുള്ള സാഹസിക ആക്റ്റിവിറ്റികളും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ്. സ്‌കൂബ ഡൈവിംഗിന് നിരവധി സ്ത്രീകളാണ് ഇവിടെ എത്താറുള്ളത്.
Photo Courtesy: Senorhorst Jahnsen
കൊടൈക്കനാല്‍
ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന കൊടൈക്കനാല്‍ സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷന്‍ ആണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാ എന്നതാണ് കൊടൈക്കനാലിനെ സ്ത്രീകളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്.
Photo Courtesy: Thangaraj Kumaravel
ഊട്ടി
തമിഴ്‌നാട്ടിലെ പ്രശസ്തമായ മറ്റൊരു ഹില്‍സ്റ്റേഷന്‍ ആണ് ഊട്ടി. കൊടൈക്കനാലു പോലെ തന്നെ നിരവധി വിനോദ സഞ്ചാരികള്‍ ഊട്ടിയില്‍ എത്താറുണ്ട്.
Photo Courtesy: Ramkumar
പോണ്ടിച്ചേരി
ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒന്നായ പോണ്ടിച്ചേരി പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, കോളാണിയല്‍ കാലഘട്ടത്തിലെ നിര്‍മ്മിതികള്‍, ബീച്ചുകള്‍ എന്നിവയാണ് പോണ്ടിച്ചേരിയുടെ പ്രത്യേകത.
Photo Courtesy: Ajay Tallam
വിശാഖ്
ഈസ്റ്റ് കോസ്റ്റിലെ ഗോവ എന്നാണ് വിശാഖ് അറിയപ്പെടുന്നത്. സുന്ദരമായ കടല്‍ത്തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മലനിരകളാണ് വിശാഖിനെ കൂടുതല്‍ സുന്ദരമാക്കുന്നത്.
Photo Courtesy: Adtiyamadhav83
പുരി
ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ പുരി ഒറീസയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രവും ബീച്ചുമൊക്കെ സ്ത്രീ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്.
Photo Courtesy: Achilli Family | Journeys
ഡാര്‍ജിലിംഗ്
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ആണ് സ്ത്രീകള്‍ക്ക് നിര്‍ഭയം യാത്ര ചെയ്യാവുന്ന മറ്റൊരു സ്ഥലം. മൗണ്ടേന്‍ ടോയ് ട്രെയിന്‍ ആണ് ഡാര്‍ജിലിംഗിന്റെ മറ്റൊരു പ്രത്യേകത.
Photo Courtesy: Matanya