യാത്രകള്‍ക്ക് പഴയ ആവേശങ്ങള്‍ തിരികെ വന്നതിന്‍റെ സന്തോഷത്തിലാണ് നാമെല്ലാവരും. പഴയതുപോലെ തന്നെ ഉത്സവങ്ങളും ആഘോഷങ്ങളും മറ്റു ചടങ്ങുകളുമെല്ലാം തുടങ്ങിക്കഴിഞ്ഞു. നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഉള്ള സമയമായതിനാല്‍ തന്നെ പല മാറ്റങ്ങളും യാത്രകളില്‍ കാണാം... ഇതാ സമ്മര്‍ യാത്രകളിലെ പുതിയ ട്രെന്‍ഡുകളും മാറ്റങ്ങളും എന്തൊക്കെയാണ് എന്നു നോക്കാം
വാക്സിനേഷന്‍
ക്രൂസ് യാത്രകള്‍
ക്രൂസ് യാത്രകള്‍ക്ക് കഴിഞ്ഞ കുറച്ചു നാളുകളായി മുന്‍പത്തെക്കാള്‍ പ്രചാരം ലഭിച്ചിട്ടുണ്ട്. യാത്രകളില്‍ വ്യത്യസ്തതയും അധികം ആള്‍ത്തിരക്കും കൂട്ടവുമില്ലാതെ പോകുവാനും താല്പര്യപ്പെടുന്നവരാണ് ക്രൂസ് യാത്രകള്‍ തിരഞ്ഞെടുക്കുന്നത്. കേരളാ ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിലെ നെറര്‍റ്റിറ്റി താരതമ്യേന കുറഞ്ഞ ചിലവില്‍ ആഢംബര കപ്പല്‍ യാത്ര നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാം. ഐആര്‍സിടിസിയും വിവിധ നിരക്കില്‍ ആഢംബര കപ്പല്‍ യാത്രകള്‍ ഒരുക്കുന്നുണ്ട്. ലക്ഷദ്വീപിലേക്കും ഗോവയിലേക്കും മാലദ്വീപിലേക്കുമെല്ലാം ഐആര്‍സിടിസിയുടെ പാക്കേജുകള്‍ ലഭ്യമാണ്.
കാത്തിരുന്ന റോഡ് ട്രിപ്പുകള്‍
നമ്മുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് റോഡ് ട്രിപ്പുകള്‍ നേരത്തെ തന്നെ പലരും തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും സമ്മറിലെ പല ട്രക്കിങ്ങുകളും ആരംഭിക്കുന്നതേയുള്ളതുകൊണ്ട് റോഡ് ട്രിപ്പുകളിലേക്ക് കൂടുതല്‍ ആളുകള്‍ വരുവാന്‍ സാധ്യതയുണ്ട്. കുട്ടികളെയും കുടുംബത്തെയും കൂട്ടി പോകുന്നവര്‍ക്ക് എന്തുകൊണ്ടും സുരക്ഷിതത്വം എന്നത് പൊതുഗതാഗതത്തെ ആശ്രയിക്കാതെ സ്വന്തം വാഹനങ്ങളിലോ, അല്ലെങ്കില്‍ വാടകയ്ക്കെടുത്ത വാഹനങ്ങളിലോ പോകുന്നതായിരിക്കും.
ആഢംബര താമസ ഇടങ്ങള്‍
നീണ്ട യാത്രകള്‍
അവസാനനിമിഷത്തിലെ പ്ലാനിങ്ങ്
കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു തരത്തിലും സംഭവിക്കുവാന്‍ സാധ്യതയില്ലാത്ത ഒന്നായിരുന്നു യാത്രകളിലെ അവസാന നിമിഷത്തിലെ പ്ലാനിങ്ങുകള്‍. ഇപ്പോള്‍ മെല്ലെ എല്ലാം തിരികെ വന്നിരിക്കുകയാണ്. നേരത്തെ ആഭ്യന്തര യാത്രകള്‍ നടത്തുവാനാണെങ്കില്‍ തന്നെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടും എല്ലാം വേണ്ടിവന്നിരുന്നു. എങ്കില്‍ ഇപ്പോള്‍ മിക്കയിടത്തും ഇത്തരം നിബന്ധനകള്‍ എല്ലാം മാറ്റിയിട്ടുണ്ട്.



Click it and Unblock the Notifications












