കേരളാ ടൂറിസത്തിന്‍റെ നല്ല നാളുകളാണിത്. തേക്കടിയും മൂന്നാറും കോവളവും തുടങ്ങിയ ചുരുക്കം ചില സ്ഥലങ്ങളിലൂടെ മാത്രം കേരളത്തെ അറിഞ്ഞിരുന്ന ലോകം ഇന്ന് മറവൻതുരുത്തിന്‍റെയും വാഗമൺ ചില്ലുപാലത്തിന്‍റെയും ഫ്ലോട്ടിങ് ബ്രിഡ്ജുകളുടെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെയും ഗവിയുടെയും പൊന്മുടിയുടെയും ഒക്കെ ആരാധകരാണ്.
കേരളത്തിന്‍റെ വിനോദ സഞ്ചാര സാധ്യതകൾ ഇന്ന് ഗോവയെയും കടത്തിവെട്ടിയിരിക്കുകയാണ്. ഗോവയിലെ പബ്ബുകൾ മാറ്റി നിർത്തിയാൽ രാത്രി ജീവിതവും വാട്ടർ സ്പോർട്സും കേരളത്തിലും കാണാം. ഗോവയ്ക്ക് നല്കാൻ കഴിയുന്നതിലും മികച്ച കാഴ്ചകളും യാത്രാനുഭവങ്ങളും കേരളത്തിലുണ്ട് എന്നത് വെറുതേ പറയുന്നതല്ല.. എന്താണെന്ന് നോക്കാം...

വാട്ടർ സ്പോർട്സ്, ബീച്ച്
കാലങ്ങളായി ഗോവയുടെ കുത്തകയാണ് ജലത്തിലെ കായികവിനോദങ്ങൾ. ബോട്ടിങ്ങും കയാക്കിങ്ങും സെയിലിങ്ങും ക്രൂസിങ്ങും അടക്കം ഗോവയിലെ കടലിലും നദികളിലും ആവേശകരമായ ഒരുപാട് കാര്യങ്ങളുണ്ട്. ഗോവയുടെ ബീച്ച് ടൂറിസം അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസിദ്ധമാണല്ലോ. ഏറ്റവുമധികം ആഭ്യന്തര വിദേശ വിനോദസഞ്ചാരികള് എത്തിച്ചേരുന്ന ഇടങ്ങളിലൊന്നും കൂടിയാണ് ഗോവ.
എന്നാൽ കേരളത്തിലേക്ക് വരികയാണെങ്കിൽ ഗോവയോട് കട്ടയ്ക്കു നിൽക്കുന്ന ബീച്ചുകൾ ഇവിടെയും കാണാൻ സാധിക്കും. വൃത്തിയിലും സൗകര്യങ്ങളിലും ഒരുപടി മുന്നിൽ നിൽക്കുന്ന. അന്താരാഷ്ട്ര സഞ്ചാരികൾ അടക്കമുള്ളവർ എത്തുന്ന നിരവധി ബീച്ചുകൾ ഇവിടെയുണ്ട്. കോവളം ബീച്ച്, വര്‍ക്കല,ഫോർട്ട് കൊച്ചി, പയ്യാമ്പലം, ബേക്കൽ കോട്ട, സ്നേഹതീരം ബീച്ച് എന്നിങ്ങനെ നിരവധി ഇടങ്ങൾ.
വാട്ടർ സ്പോര്‍ട്സുകളുടെ കാര്യത്തിലും കേരളം മുന്നേറിയിട്ടുണ്ട്.കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജുകളാണ് ഇപ്പോൾ കേരളത്തിലെ താരം. തിരയടിക്കുന്നതിനൊപ്പം കടലിൽ ഇളകുന്ന പാലത്തിലൂടെ നടന്ന് പോകുന്നത് കൗതുകകരമായ അനുഭവമാണ്. വർക്കല പാപനാശം, ബേക്കൽ, ചാവക്കാട്, കുഴുപ്പിള്ളി, മുഴപ്പിലങ്ങാട് തുടങങിയ ബീച്ചുകളിൽ ഫ്ലോട്ടിഭ് ബ്രിഡ്ജുകൾ . വർക്കലയിൽ ബനാനാ ബോട്ട്, ജെറ്റ് സ്കീ, ജെറ്റ് അറ്റാക്ക്, സ്പീഡ് ബോട്ട്, എടിവി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
വെള്ളച്ചാട്ടങ്ങൾ
ഗോവയിൽ ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് ദൂത്സാഗര്‍ വെള്ളച്ചാട്ടം. ഹർവാലെം വെള്ളച്ചാട്ടം. താംഡി സുർള വെള്ളച്ചാട്ടം , നേത്രാനലി, ഹിവ്രെ എന്നിങ്ങനെ നിരവധി ഇടങ്ങൾ ഉണ്ടെങ്കിലും അവയൊന്നും ദൂത്സാഗറോളം പേരുകേട്ടതല്ല. ഇനി ദൂത്സാഗറിൽ പോകണമെങ്കിൽ കാലാവസ്ഥ മുതൽ അനുമതി വരെ വേറെയും കുറേ കാര്യങ്ങൾക്കായി കാത്തിരിക്കണം.
എന്നാൽ കേളത്തിലേക്ക് വരികയാണെങ്കിൽ ഇഷ്ടംപോലെ വെള്ളച്ചാട്ടങ്ങളാണ്. അതിരപ്പിള്ളി മുതൽ വാഴച്ചാൽ, വാഴ്വന്തോൾ, സൂചിപ്പാറ. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം, ലക്കം, കേരളാംകുണ്ട്, തൂവാനം എന്നിങ്ങനെ ഏതു സമയത്തും എത്തിപ്പെടാൻ സാധിക്കുന്ന നിരവധി ഇടങ്ങൾ. ഇതിൽ പലയിടത്തേയ്ക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാം എന്ന പ്രത്യേകതയും ഉണ്ട്.
ചെലവ്
വിദേശികൾ ഒരുപാട് എത്തുന്ന, വെക്കേഷൻ ഡെസ്റ്റിനേഷനായ, വർഷം മുഴുവൻ വരാൻ സാധിക്കുന്ന ഗോവയില്‍ പക്ഷേ, ചെലവ് അത്ര കുറഞ്ഞ് കിട്ടിയെന്ന് വരില്ല. മികച്ച സൗകര്യങ്ങളും ഭക്ഷണവും താമസവും ഒക്കെ തിരഞ്ഞെടുക്കുമ്പോഴേയ്ക്കും കയ്യിലെ ബജറ്റിന്റെ പാതി മുക്കാലും തീർന്നിട്ടുണ്ടാവും.
കേരളത്തിലേക്ക് വരുമ്പോൾ ഏതു ചെലവിലും ഇവിടെ സഞ്ചരിക്കാം. കുറഞ്ഞ ചെലവില് നാടു കാണാൻ പൊതുഗതാഗതമോ അല്ലെങ്കിൽ കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകളെയോ ആശ്രയിക്കാം. താമസത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകൾക്ക് ഷീ ലോഡ്ജുകൾ, അല്ലാതെ പൊതിവായി തിരഞ്ഞെടുത്ത ഇടങ്ങളില്‍ കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസുകൾ തുടങ്ങിയവ ലഭ്യമാണ്.
മലകളും കുന്നുകളും
കുന്നുകളും മലകളും കാടിനുള്ളിലൂടെയുള്ള ട്രെക്കിങ്ങുമടക്കം വ്യത്യസ്തങ്ങളായ നിരവധി കാര്യങ്ങൾ ഗോവയിൽ ചെയ്യാനുണ്ട്. റെയില്‍വേ ട്രാക്കിലൂടെ പോകുന്ന ദൂത്സാഗർ ട്രെക്ക് മുതൽ ചോർലാ ഘാട്ട്, നേത്രാവലി വൈൽഡ് ലൈഫ് സാങ്ച്വറി, സോൻസോഗർ ട്രെക്കി എന്നിങ്ങനെ യാത്രകൾ കുറേയുണ്ട്.
എന്നാൽ കേരളത്തിലേക്ക് വരികയാണെങ്കില്‍ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കണ്ടു നടക്കാനും കയറുവാനും കീഴടക്കാനും പറ്റിയ ഒരുപാട് സ്ഥലങ്ങളുണ്ട്. മൂന്നാർ, വാഗമൺ, പൊന്മുടി. തേക്കടി, റാണിപുരം, പൈതൽമല, അമ്പനാട് ഹില്‍സ്, നെല്ലിയാമ്പതി, തുടങ്ങി ഇഷ്ടംപോലെ സ്ഥലങ്ങൾ കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













