Search
  • Follow NativePlanet
Share
» »അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടേണ്ട, യാത്രകളിലെ അബദ്ധങ്ങളിൽ നിന്നു രക്ഷപെടാം

അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടേണ്ട, യാത്രകളിലെ അബദ്ധങ്ങളിൽ നിന്നു രക്ഷപെടാം

എന്തൊക്കെ മുൻകരുതുലകളെടുത്താലും യാത്രകളിൽ പറ്റിക്കപ്പെടുവാനുള്ള സാധ്യതകൾ വളരെയധികമാണ്. പുതിയ ഒരിടത്തേയ്ക്ക് പോകുമ്പോൾ, അവരുടെ രീതികള്‍ അറിയാത്തതു മുതൽ പണമിടപാടും ടാക്സികളുമെല്ലാം നിങ്ങളെ കബളിപ്പിച്ചേക്കാം. പ്രത്യേകിച്ച്, മറ്റൊരു രാജ്യത്ത് വിനോദസഞ്ചാരിയായി നിങ്ങൾ പോകുമ്പോൾ ആണ് ഇതിനുള്ള സാഹചര്യങ്ങൾ കൂടുതലുള്ളത്. ഇതാ ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് യാത്രകളിലെ തട്ടിപ്പിനെ നേരിടുവാൻ നിങ്ങളെ സഹായിക്കും.

ടാക്സി തിരഞ്ഞെടുക്കുമ്പോള്‍

ടാക്സി തിരഞ്ഞെടുക്കുമ്പോള്‍

പുതിയൊരിടത്ത് പോകുമ്പോൾ നമുക്ക് ഒട്ടും ഒഴിവാക്കുവാൻ സാധിക്കാത്ത ഒന്നാണ് ടാക്സികളുടെ സേവനം. നിങ്ങൾ ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുവാന്‍ സാധ്യതയുള്ള മേഖലയും ഇത് തന്നെയാണ്. വിമാനത്താവളത്തിൽ നിന്നും നേരിട്ട് ബുക്ക് ചെയ്യുവാൻ കഴിയുന്ന ടാക്സി സർവീസുകൾ പലയിടങ്ങളിലുമുണ്ട്. കഴിവതും ഇത്തരം സൗകര്യം പ്രയോജനപ്പെടുത്തുക. ബാഡ്ജ് ധരിച്ച് അമുമതിയോടു കൂടി നടത്തുന്ന ടാക്സി സർവീസുകളും മികച്ചതായിരിക്കും. നേരത്തെ ബുക്ക് ചെയ്യാത്തോ പരിചിതമല്ലാത്തതോ ആയ ടാക്സികൾ ഒഴിവാക്കാം. ടാക്സി വിളിക്കുമ്പോൾ ലഭിക്കുന്ന റസീറ്റ് അവസാനം വരെ സൂക്ഷിക്കുക.

PC: Dan/ Unsplash

പണമിടപാടുകള്‍

പണമിടപാടുകള്‍

വിദേശരാജ്യങ്ങളിൽ പോകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുവാൻ സാധ്യതയുള്ള ഒന്ന് പണിമിടപാടുകളും കറന്‍സി എക്സ്ചേഞ്ചുമാണ്. ഇത്തരം സേവനങ്ങൾ നല്കുന്നവരുടെ ഔദ്യോഗിക ബ്രാഞ്ചുകളിൽ നിന്നോ ഷോപ്പുകളിൽ നിന്നോ മാത്രം കറൻസി എക്സ്ചേഞ്ച് നടത്തുക വിമാനത്താവളത്തിലും മറ്റും ഇറങ്ങുമ്പോൾ തന്നെ ഇത്തരം സേവനങ്ങൾ നല്കുന്ന പലരെയും കാണുവാൻ സാധിക്കുമെങ്കിലും പരിചിതമല്ലാത്ത ഇടങ്ങളിൽ പോകാതിരിക്കുക. തട്ടിപ്പുകൾ ഒഴിവാക്കാൻ അംഗീകൃത പണം മാറ്റുന്നവരുമായോ ബാങ്കുകളുമായോ കറൻസി കൈമാറ്റം നടത്തണം.
ഒരു വിദേശ രാജ്യത്തേക്കാൾ നിങ്ങളുടെ രാജ്യത്ത് നിങ്ങളുടെ കറൻസി മാറ്റുന്നതാണ് നല്ലത്.

PC:Alexander Mils/ Unsplash

ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ

ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ

അന്താരാഷ്ട്ര യാത്രകളിൽ അമളി പറ്റുവാൻ സാധ്യതയുള്ള മറ്റൊന്നാണ് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നത്. ഇന്‍റർനെറ്റിലൂടെ ചിത്രങ്ങള്‍ മാത്രം കണ്ട് ബുക്ക് ചെയ്ത് അവിടെ ചെല്ലുമ്പോൾ നിങ്ങൾ കണ്ടതൊന്നുമായിരിക്കില്ല ലഭിക്കുന്നത്. ചിലപ്പോൾ നിങ്ങളുടെ ലക്ഷ്യസ്ഥാനവും ഹോട്ടലും തമ്മിലുള്ള ദൂരവും പ്രതീക്ഷിച്ച സൗകര്യങ്ങൾ ലഭിക്കാത്തതും വൈഫൈ പോലുള്ള സൗകര്യങ്ങൾ ലഭിക്കാത്തതും കുറച്ചൊന്നുമല്ല യാത്രയുടെ രസത്തെ കളയുന്നത്.

അംഗീകൃത ഹോട്ടലുകളുമായോ ബുക്കിംഗ് ഏജന്റുമാരുമായോ നിങ്ങളുടെ ഹോട്ടൽ ബുക്കിംഗ് നടത്തുക തന്നെയാണ് ഇതിനുള്ള പോംവഴി. കൃത്രിമത്വം ഒഴിവാക്കാൻ സുരക്ഷിത പേയ്‌മെന്റ് ഗേറ്റ്‌വേകളിലൂടെ എല്ലാ പേയ്‌മെന്റുകളും നടത്തുക

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത്

സ്വന്തം നാട്ടിലാണെങ്കിൽ പോലും തീർത്തും നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ് പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത്. ഇത്തരം വൈഫൈ വഴി പണമിടപാടുകൾ നടത്തുമ്പോഴാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. ഉപയോഗിക്കാതിരിക്കുവാൻ സാധിക്കില്ലെങ്കിൽ , നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ബ്രൗസിംഗ് ആപ്പുകൾ ഒഴിവാക്കുക.

PC:Humm/ Unsplash

 ടൂർ ഗൈഡുകൾ

ടൂർ ഗൈഡുകൾ

പോകുന്ന സ്ഥലത്തിന്‍റെ ചരിത്രപ്രാധാന്യവും മറ്റും കൃത്യമായി മനസ്സിലാക്കുവാൻ ടൂർ ഗൈഡുകളുടെ സഹായം നമ്മൾ പ്രയോജനപ്പെടുത്താറുണ്ട്. നമ്മൾ ആഗ്രഹിക്കുന്ന പോലെ കൃത്യമായ ചരിത്രവും മറ്റും അറിയാത്ത ഒരാളെയാണ് ഗൈഡായി കിട്ടുന്നതെങ്കിൽ അത് നിരാശനല്കും. മിക്ക ചരിത്രസ്മാരകങ്ങളിലും ഇത്തരം ആളുകളെ കാണാം. എന്നാൽ ഗവൺമെന്‍റ് അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളെ ഇക്കാര്യത്തിൽ വിശ്വസിക്കാം. അവർ നിങ്ങൾ പോകുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരായിരിക്കും. വിമാനത്താവളത്തിന് പുറത്ത് നിൽക്കുന്ന ആളുകളിൽ നിന്ന് ഗൈഡ് ഓഫറുകൾ സ്വീകരിക്കരുത്.

PC: Bernie Almanzar/ Unsplash

ഔദ്യോഗിക വെബ് സൈറ്റുകൾ

ഔദ്യോഗിക വെബ് സൈറ്റുകൾ

ഒരു യാത്രയ്ക്ക് പ്ലാൻ ചെയ്യുമ്പോൾ ചതി പറ്റുവാൻ നിരവധി സാധ്യതകളുണ്ട്. അതിനെയെല്ലാം ഒഴിവാക്കുവാൻ പറ്റിയ കാര്യം അതാത് സേവനങ്ങൾ നല്കുന്നവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ ഉപയോഗിക്കുക എന്നതാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ബുക്കിംഗ് ആവശ്യങ്ങൾക്കായും ഹോട്ടൽ ബുക്കിങ്ങിനും ടാക്സിക്കും ഒക്കെ ഔദ്യോഗിക സൈറ്റുകളെ മാത്രം ആശ്രയിക്കുക.
PC:Firmbee.com/ Unsplash

വ്യാജ ടിക്കറ്റ്

വ്യാജ ടിക്കറ്റ്

യാത്രയിൽ നിങ്ങളെ ഏറ്റവും കൂടുതൽ വലയ്ക്കുവാൻ പോകുന്ന മറ്റൊരു കാര്യം വ്യാജ ടിക്കറ്റ് ആണ്. നിങ്ങൾ ഏതെങ്കിലും ജനപ്രിയ പരിപാടിയിലോ എക്സിബിഷനിലോ ഒക്കെ പങ്കെടുക്കുക എന്ന ഉദ്ദേശത്തിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾ ഈ കെണിയിൽ വീണേക്കാം. പ്രത്യേകിച്ച്, വലിയ ഡിമാൻഡ് ഉള്ള പരിപാടികളാണെങ്കിൽ. വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റ് വാങ്ങുമ്പോഴോ അവസാന നിമിഷം വാങ്ങുമ്പോഴോ കുറഞ്ഞ നിരക്കിൽ വാങ്ങാൻ ശ്രമിക്കുമ്പോഴോ ആണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+