ഒരു കുഞ്ഞു ജനിച്ച് കഴിഞ്ഞാൽ യാത്ര ഒഴിവാക്കുന്നവരാണ് പലരും. കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നത് വളരെ ദുഷ്കരമാണെന്ന് കരുതുന്നതുകൊണ്ടാണ് ഇത്. കൈക്കുഞ്ഞുങ്ങളായാൽ അവര്‍ക്ക് കൂടുതൽ പരിചരണ വേണം, ഇടയ്ക്കിടയ്ക്ക് മുലപ്പാൽ കൊടുക്കണം. മാത്രമല്ല കുട്ടി ഇടയ്ക്കിടയ്ക്ക് മലവിസര്‍ജനം നടത്തുന്നതും ചിലപ്പോഴൊക്കെ ശര്‍ദ്ദിക്കുന്നതും സഹയാത്രികര്‍ക്കും പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. ഇതൊക്കെയാണ് കൈക്കുഞ്ഞുമായി യാത്ര ചെയ്യാന്‍ പലരും മടിക്കുന്നത്.
എന്നാൽ ഒരു കുഞ്ഞുണ്ടായി എന്ന് കരുതി നിങ്ങള്‍ നിങ്ങളുടെ യാത്ര ഒഴിവാക്കേണ്ട കാര്യമില്ലാ. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ മനസിലാക്കാം.

മൂന്ന് മാസത്തിന് ശേഷം
കുഞ്ഞിന് മൂന്ന് മാസം കഴിഞ്ഞാൽ യാത്ര കുഞ്ഞിനേയും എടുത്ത് യാത്ര ചെയ്യാവുന്നതാണ്. എന്നാൽ യാത്ര ചെയ്യുന്നതിന് മുന്‍പ് ചില മുന്‍കരുതലുകളൊക്കെ എടുക്കേണ്ടതുണ്ട്.
ശിശുരോഗ വിദഗ്ദ്ധനെ കാണിക്കുക
യാത്ര പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് ഒരു ശിശിരോഗ വിദഗ്ദ്ധനെ കാണിക്കുക. നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുറിച്ചും അവിടുത്തെ കാലവസ്ഥയേക്കുറിച്ചും ഡോക്ടറേ അറിയിക്കാന്‍ മറക്കരുത്. ഡോക്ടര്‍ പരിശോധിച്ച് യെസ് പറഞ്ഞാൽ യാത്രയ്ക്ക് തയ്യാറാകാം.
മരുന്നുകള്‍ കരുതുക
കുഞ്ഞിനായി ഡോക്ടര്‍ കുറിച്ച് തന്നിട്ടുള്ള എല്ലാ മരുന്നുകളും കരുതുക. പ്രത്യേകിച്ച് പനിവന്നാൽ കൊടുക്കാനുള്ള പാരസെറ്റാമോള്‍ ഡ്രോപ്സും കരുതുക.
ഹോസ്പിറ്റൽ, ഡോക്ടര്‍മാര്‍
യാത്ര പോകുന്ന സ്ഥലത്തുള്ള ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും നമ്പറുകളുടെ ഒരു ലിസ്റ്റ് കൈയ്യിലോ നിങ്ങളുടെ ഫോണിലോ കരുതിയിരിക്കണം.
തൊപ്പി
ഏത് കാലവസ്ഥയിൽ യാത്ര ചെയ്യുമ്പോഴും നിങ്ങളുടെ കുഞ്ഞിനെ തൊപ്പി അണിയിപ്പിച്ചിരിക്കണം. അത് വെയിലിൽ തണൽ നൽകാനും തണുപ്പിൽ നിന്ന് സംരക്ഷണം നൽകാനും ഒരു പോലെ ഉപകരിക്കും.

സണ്‍ സ്ക്രീന്‍
പുറത്ത് കൂടുതൽ സമയം ചിലവിടുന്നുണ്ടെങ്കിൽ കുട്ടികളുടെ ശരീരത്ത് സണ്‍ സ്ക്രീന്‍ ലേപനങ്ങള്‍ പുരട്ടേണ്ടതാണ്. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും കൈകാലുകളിലും തീര്‍ച്ചയായും സണ്‍ സ്ക്രീന്‍ ലേപനങ്ങള്‍ പുരട്ടേണ്ടതാണ്. യാത്രയ്ക്ക് പോകും മുന്‍പ് ഈ ലേപനങ്ങള്‍ നിങ്ങള്‍ സ്വയം പുരട്ടി നോക്കി നീറ്റലൊ പുകച്ചിലോ ഇല്ലെന്ന് ഉറപ്പ് വരുത്തുക. മികച്ച ബ്രാന്‍ഡുകള്‍ തന്നെ ഇതിന് തെരഞ്ഞെടുക്കണം.
യാത്ര പിന്‍ സീറ്റിൽ
കാറിലാണ് യാത്ര ചെയ്യുന്നതെങ്കിൽ നിങ്ങള്‍ കുഞ്ഞുമായി പിന്‍സീറ്റിൽ ഇരിക്കുന്നതാണ് നല്ലത്. കാറിന്റെ ബാക്ക് സീറ്റിലെ മധ്യഭാഗത്താണ് കുഞ്ഞിനെ ഇരുത്തുന്നത് നല്ലത്. കുഞ്ഞിനെ സുരക്ഷിതാമായി ഇരുത്താവുന്ന ബേബി സീറ്റുകള്‍ വാങ്ങന്‍ കിട്ടും
മുലപ്പാൽ
യാത്രയ്ക്കിടെ ഇടയ്ക്ക് മുലപ്പാൽ കൊടുക്കാതിരിക്കാന്‍ മറക്കരുത്. മുലപ്പാൽ കൊടുക്കാന്‍ വൈകിയാൽ ഡീ ഹൈഡ്രേഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











