Search
  • Follow NativePlanet
Share
» »തിരുപ്പതി യാത്ര വെറും 1,930 രൂപയ്ക്ക്, ശീഘ്രദർശനം ഉൾപ്പെടെ പാക്കേജുമായി ഐആർസിടിസി

തിരുപ്പതി യാത്ര വെറും 1,930 രൂപയ്ക്ക്, ശീഘ്രദർശനം ഉൾപ്പെടെ പാക്കേജുമായി ഐആർസിടിസി

തിരുപ്പതി ബാലാജിയുടെ പുണ്യരൂപം ഒരിക്കലെങ്കിലും കാണണമെന്നും ഭഗവാന്‍റെ പുണ്യഭൂമിയിൽ ദർശനം നടത്തണമെന്നും ആഗ്രഹിക്കുന്നവരാണ് വിശ്വാസികൾ. അതുകൊണ്ടുതന്നെ ഓരോ ദിവസവും പതിനായിരക്കണക്കിന് വിശ്വാസികളാണ് വിവിധ ഇടങ്ങളിൽ നിന്നും തിരുപ്പതിയിലേക്ക് എത്തുന്നത്. തനിച്ചെത്തുവാൻ കഴിയാത്തവര്‍ക്കായി റെയിൽവേ അടക്കം പ്രത്യേക പാക്കേജുകളും ലഭ്യമാക്കുന്നുണ്ട്.

ഇപ്പോഴിതാ, വളരെ കുറഞ്ഞ ചെലവിൽ തിരുപ്പതി ദർശനം സാധ്യമാക്കുന്ന ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐ ആർ സി ടി സി. ഒരു രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന പാക്കേജ് ബാംഗ്ലൂരിൽ നിന്നാണാരംഭിക്കുന്നത്. തിരുപ്പതി ദർശനത്തിന് പൂർണ്ണതയേകുന്ന തിരുച്ചനൂര്‍ പത്മാവതി ക്ഷേത്രവും ഈ യാത്രയിൽ സന്ദർശിക്കുന്നു.

Tirupati Balaji Darshan At Just 1,930

PC: Nikhilb239

ബാംഗ്ലൂരിൽ നിന്നും രാത്രി 9.30ന് മൾട്ടി ആക്സിൽ എസി ബസിലാണ് യാത്ര പുറപ്പെടുന്നത്. പിറ്റേന്ന് പുലർച്ചെ 3.30ന് തിരുപ്പതിയിലെത്തിയ ശേഷം മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിൽ പോയി ഫ്രഷ് ആകുവാന്‍ സമയമുണ്ട്. അവിടുന്ന് ആദ്യം തിരുച്ചനൂർ പത്മാവതി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകും. അതിനുശേഷം തിരുപ്പതിയിൽ നിന്ന് ലിങ്ക് ബസിൽ തിരുമലയിലേക്ക് 8.00 മണിയോടെ പുറപ്പെടും.10.30നും ഉച്ചയ്ക്ക് 1.30നും ഇടയിൽ തിരുപ്പതിയിൽ ശീഘ്രദർശനം നടത്തുവാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ദർശനം നടത്തിയ ശേഷം ലഡു പ്രസാദം വാങ്ങി, രണ്ടു മണിയോടെ തിരുപ്പതിയിലേക്ക് മടങ്ങും. തിരുപ്പതിയിൽ നിന്നും മൂന്നരയോടെ ബസ് കയറി രാത്രി 9.00 മണിക്ക് ബാംഗ്ലൂരിലെത്തും. 1930 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഇതിൽ ബസ് യാത്ര, ശീഘ്രദർശൻ ടിക്കറ്റ്, തിരുപ്പതിയിലേക്കുള്ള ഗൈഡഡ് ടൂർ, ക്ഷേത്രദർശനം, ട്രാവൽ ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്നു. ഭക്ഷണത്തിനുള്ള തുക അവരവർ വഹിക്കേണ്ടതാണ്.

തിരുപ്പതി ദർശനത്തിനായി യാത്രക്കാരെല്ലാം അവരവരുടെ ഫോട്ടോയുള്ള തിരിച്ചറിയൽ കാര്‍ഡ് കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8595931290, 8595931291,080 - 22960013, 8595931292 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

പത്മാവതി ക്ഷേത്രം

തിരുപ്പതി ബാലാജിയെ ദർശിക്കുന്നതിനു മുൻപായി ദർശനം നടത്തേണ്ട ക്ഷേത്രമാണ് തിരുച്ചനൂര്‍
പത്മാവതി ക്ഷേത്രം. അലമേലുമംഗലപുരം എന്നാണ് പത്മാവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം അറിയപ്പെടുന്നത്. ഈ ദേവി സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ക്ഷേത്രക്കുളത്തിലിറങ്ങി മുങ്ങിനിവർന്നാൽ മാത്രമേ ദർശനം പൂർത്തിയായതായി കണക്കാക്കുകയുള്ളൂ. പാർവ്വതി ദേവിയുടെ അവതാരമായ പത്മാവതി ദേവിയെ വെങ്കിടേശ്വരന്റെ ഭാര്യയായാണ് കരുതുന്നത്.

ഇവിടെ പത്മാവതി ദേവി സ്വർണ്ണത്താമരയിൽ പ്രത്യക്ഷയായി എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇവിടുത്തെ പത്മസരോവക്കുളത്തിൽ ഇറങ്ങിയെന്നാൽ മാത്രമേ ദർശനം പൂർണ്ണമായി എന്നു പറയുകയുള്ളൂ. സരോവരത്തിന്‍റെ എതിരായുളശ്ശ സൂര്യനാരായണ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് സാക്ഷാൽ വെങ്കിടേശ്വരൻ തന്നെയാണെന്നാണ് മറ്റൊരു വിശ്വാസം. തിരുപ്പതിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് തിരുച്ചനൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മോക്ഷഭാഗ്യത്തിന് തിരുപ്പതിയിൽ ദർശനം നടത്തിയാൽ മതിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. നിരവധി ക്ഷേത്രങ്ങളിൽ പോകുന്നതിനേക്കാൾ ഫലം വെറും ഒരു തിരുപ്പതി ദർശനത്തിന് നല്കുവാൻ കഴിയുമത്രെ. തന്‍റെയടുത്തെത്തുന്ന ഓരോ വിശ്വാസിയുടെയും അർഹത നോക്കി മാത്രമേ വെങ്കിടേശ്വരൻ അനുഗ്രഹിക്കൂ എന്നതാണ് മറ്റൊരു വിശ്വാസം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+