ഒരുപാട് പ്രതീക്ഷകളോടെ പുതുവർഷം വന്നിരിക്കുകയാണ്. ഒരുപാട് യാത്രകള്‍ ചെയ്യാനും പുതിയ ഇടങ്ങള്‍ കണാനും ആളുകളെ പരിചയപ്പെടാനും സാധിക്കുന്ന, ഒരു വർഷമായിരിക്കട്ടെ ഇതെന്ന് ആശംസിക്കുന്നു. ഓരോ പുതിയ വർഷത്തിലും ഒരു ബക്കറ്റ് ലിസ്റ്റ് സൂക്ഷിക്കുന്നവരാണ് നമ്മൾ. പോകുവാൻ ചിലപ്പോൾ ഒരു സാധ്യത ഇല്ലെങ്കില്‍ക്കൂടിയും ആഗ്രഹിക്കുന്ന ചില യാത്രകള്‍ നമുക്കുണ്ട്.
ഇതാ ഈ 2024 ലെ ബക്കറ്റ് ലിസ്റ്റിൽ സൂക്ഷിക്കേണ്ട, വിചിത്രമെന്ന് തോന്നിക്കുന്ന ചില യാത്രകൾ പരിചയപ്പെട്ടാലോ... ഇങ്ങനെയൊക്കെ ഒരു യാത്ര പോകുമോ എന്നു പോലും ആളുകൾ ചോദിച്ചേക്കാവുന്ന തരത്തിലുള്ള, ഏറ്റവും വ്യത്യസ്തമായ 2024 ലെ ട്രാവൽ ബക്കറ്റ് ലിസ്റ്റ് പരിചയപ്പെടാം...

1. ചെന്നായ്ക്കൾക്കൊപ്പം ഒരു രാത്രി
ഈ വര്‍ഷത്തിലെ ഏറ്റവും വ്യത്യസ്തമായ യാത്രാ പ്ലാനുകളിലൊന്നായിരിക്കും ചെന്നായ്ക്കൾക്കൊപ്പം ഒരു രാത്രി ചെലവഴിക്കുന്നത്. ചെന്നായ്ക്കൂട്ടങ്ങൾ വാഴുന്ന കാടിനു നടുവിൽ പ്രത്യേകം സജ്ജീകരിച്ച ലോഡ്ജിൽ രാത്രി കഴിയുക എന്നത് ഏറ്റവും വിചിത്രമായ യാത്രാനുഭവങ്ങളിലൊന്നാണ്. ചെന്നായ്ക്കളുടെ അലർച്ചയും രാത്രിയിലെ തണുപ്പും കാരണം ചിലപ്പോൾ നിങ്ങൾക്ക് ഉറങ്ങുവാൻ പോലും കഴിഞ്ഞെന്നു വരില്ല.
എന്തൊക്കെയായാലും പല സഞ്ചാരികളും തിരഞ്ഞെടുത്ത തങ്ങളുടെ ജീവിതത്തിലെ ഏറ്റവും യാത്രാനുഭവങ്ങളിലൊന്നാണിത്. ഒരു പ്രോസ്പെക്ടർ ടെന്റിലോ, ഒരു വൈ-ടെന്റിലോ, സ്റ്റിൽട്ടുകളിലുള്ള ഒരു ക്യാബിനിലോ ആയിരിക്കും നിങ്ങൾക്കുള്ള താമസം. ഇതിനുള്ളിൽ ഒരു രാത്രി ചെലവഴിച്ച് ചെന്നായ്ക്കളെയും കറുത്ത കരടികളെയും അവരുടെ ആവാസ വ്യവസ്ഥയിൽ കാണാം.
2. ഹോട്ട് എയർ ബലൂണിൽ സൂര്യാസ്തമയം
നിങ്ങൾ ഒരു യാത്രാ പ്രേമിയാണെങ്കിൽ നിർബന്ധമായും ബക്കറ്റ് ലിസ്റ്റ് 204 ൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് തുർക്കി കപ്പഡോഷ്യയിലെ ഹോട്ട് എയർ ബലൂൺ യാത്രയും അവിടുത്തെ സൂര്യാസ്തമയവും. നൂറുകണക്കിന് ആകാശ ബലൂണുകള്‍ക്കിടയിലൂടെ തുർക്കിയുടെ കാഴ്ച കണ്ട് ആസ്വദിച്ചുള്ള യാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായിരിക്കും.
ഹോട്ട് എയര്‍ ബലൂൺ സഫാരി ആസ്വദിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ ലോകത്തിലെ ഇടങ്ങളിലൊന്നാണ് കപ്പഡേഷ്യ. തുർക്കിയെ അതിന്‍റെ പൂർണ്ണതയിൽ മനസ്സിലാക്കണമെങ്കില് ഈ യാത്ര ഒഴിവാക്കാൻ പാടില്ല. ഇത് കൂടാതെ പ്രകൃതിയൊരുക്കിയ ഗുഹകളിലെ താമസം, ഭൂമിക്കടിയിലെ ലോകം, ചരിത്രസ്മാരകങ്ങൾ എന്നിങ്ങനെ വേറെയും കാഴ്ചകൾ ഇവിടെയുണ്ട്.
3. ആഫ്രിക്കയിലെ സഫാരി
വൈവിധ്യാർന്ന കാഴ്ചകൾ കാണാൻ ആണ് ഈ വർഷം നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ സഫാരി അതിനൊനരു വഴിയാണ്. അതും ആഫ്രിക്കയിലെ വൈൽഡ് ലൈഫ് സഫാരികൾ എന്നും വേറെ ലെവലാണ്. സിംഹം, കടുവ, പുലി, കരടി, ആനകൾ, ജിറാഫുകൾ, മാനുകള്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ മൃഗങ്ങളെ അവരുടെ ആവാസ വ്യവസ്ഥയിൽ കാണാം എന്നാണ് ഇതിനെ ആകർഷകമാക്കുന്നത്. കെനിയയിലെ മസായി മാര, ടാൻസാനിയയിലെ സെറെങേതി നാഷണൽ പാർക്ക്, നെയ്റോബി തുടങ്ങി നിരവധി ഇടങ്ങൾ സഫാരിക്ക് അനുയോജ്യമാണ്.
4. ഡീപ് ഡൈവ് പൂൾ
ലോകത്തിലെ ഏറ്റവും ആഴമേറിയ ഡൈവ് പൂളിൽ നീന്തിയാലോ..ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളിൽ കുറവൊന്നും വേണ്ട. ദുബായിലാണ് നിങ്ങളുടെ ഈ ആഗ്രഹം സാധിക്കുവാൻ കഴിയുക. ഡീപ് ഡൈവ് ദുബായില്‍ നിങ്ങൾക്ക് ഡൈവ് ചെയ്യാൻ മാത്രമല്ല, നീന്താനും വെള്ളത്തിനടിയിലെ അത്ഭുത ലോകം ആസ്വദിക്കാനും സാധിക്കും. ഉപേക്ഷിക്കപ്പെട്ട മുങ്ങിപ്പോയ നഗരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇവിടെ വെള്ളത്തിനടിയിലെ ലോകം സജ്ജീകരിച്ചിരിക്കുന്നത്.
5. പെൻഗ്വിനുകൾക്കൊപ്പം ചുറ്റിയടിക്കാം
യാത്രാ മോഹങ്ങളിൽ കൂട്ടിച്ചേർക്കാന്‍ പറ്റിയ മറ്റൊരു ഐറ്റമാണ് പെൻഗ്വിനുകൾക്കൊപ്പം ചുറ്റിയടിക്കൽ. ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ് പ്രവിശ്യയിലെ സൈമൺസ് ടൗണിൽ കേപ് പെനിൻസുലയിലെ ബോൾഡേഴ്സ് ബീച്ച് വരെ വന്നാൽ മതി ഈ അസുലഭാവസനം സ്വന്തമാക്കുവാൻ. , കരിങ്കൽ പാറകൾക്കിടയിലുള്ള ഒരു സുരക്ഷിത ബീച്ചായ ഇവിടെ നിറയെ പെൻഗ്വിനുകളെ കാണാം, ആഫ്രിക്കൻ പെൻഗ്വിനുകളുടെ ഒരു കോളനി 1982-ൽ ഇവിടെ സ്ഥിരതാമസമാക്കിയിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












