പുതിയ സ്ഥലങ്ങളും കാഴ്ചകളും തേടിയുളള യാത്രകളിൽ സംസ്കാരങ്ങളും ആളുകളും രീതികളുമെല്ലാം കടന്നു വരും. ജീവിതത്തിൽ എന്നും ഓർമ്മിക്കാവുന്ന കുറേ നിമിഷങ്ങൾ തേടിയാണ് നമ്മളോരോരുത്തരുടെയും യാത്രകൾ. അതുകൊണ്ടുതന്നെ സുരക്ഷിതമായി മടങ്ങിയെത്തിയാലേ യാത്രകൾ പൂർണ്ണമാകൂ. തനിച്ചാണെങ്കിലും അടുത്ത ആളുകൾക്കൊപ്പമാണെങ്കിലും സുരക്ഷിതത്വം വളരെ പ്രധാനപ്പെട്ടതാണ്.
പ്ലാൻ ചെയ്യുന്നതു മുതൽ പോകുന്ന സ്ഥലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പെരുമാറാനും അവരുടെ സംസ്കാരത്തെ ബഹുമാനിക്കാനും മറക്കരുത്. ഇത് കൂടാതെ യാത്രകൾ സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങളും ഏറെയുണ്ട്. നിങ്ങൾ ഒരു യാത്ര സുരക്ഷിതമാക്കാനായി എന്തൊക്കെയെന്ന് മനസ്സിലാക്കേണ്ടതെന്ന് നോക്കാം.

1. റിസേർച്ച് ചെയ്യാം, പഠിക്കാം
യാത്ര പ്ലാൻ ചെയ്യുന്നത് ഏത് സ്ഥലത്തേയ്ക്കാണെങ്കിലും പോകുന്ന ഇടത്തെ കൃത്യമായി മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്. സ്ഥലത്തിന്റെ പ്രത്യേകതകളും കാണേണ്ട കാഴ്ചകളും മാത്രമല്ല, അവിടുക്കെ സംസ്കാരം, ജീവിതരീതികൾ, പ്രാദേശിക നിയമങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയും മനസ്സിലാക്കിയിരിക്കണം. അവരുടെ രീതികളെ മനസ്സിലാക്കാതെയുള്ള പ്രവർത്തികൾ മോശമായേക്കാം. യാത്രയിൽ സന്ദർശിക്കുന്ന ഇടങ്ങളും താമസസൗകര്യവും മുൻകൂട്ടി കണ്ടെത്തുന്നതും നല്ല തീരുമാനമാണ്.
2. സിറ്റുവേഷൻ അറിയാം
എവിടെയാണ് പോകുന്നതെങ്കിലും ആ പ്രദേശത്തെ നിലവിലെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക. യാത്ര തീരുമാനിച്ചു കഴിഞ്ഞാൽ അവിടെ നടക്കുന്ന സംഭവങ്ങൾ, കാലാവസ്ഥ, യാത്രാ മുന്നറിയിപ്പുകൾ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. യാത്രയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ അവിടുത്തെ വാർത്തകളും സ്ഥിതിഗതികളു അറിയാൻ മറക്കരുത്.
3. സാധനങ്ങള്‍ സുരക്ഷിതമാക്കാം
യാത്രകളിൽ ഏറ്റവും ശ്രദ്ധയോടെ സൂക്ഷിക്കേണ്ടയാണ് പാസ്പോർട്ടും വിസയും അടക്കമുള്ള യാത്രാരേഖകൾ. അതുകൂടാതെ ബാഗുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. തിരക്കുള്ള സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോകുമ്പോൾ നിങ്ങളുടെ കൈവശമുള്ള ബാഗും വിലപിടിപ്പുള്ള സാധനങ്ങളും കൈവിട്ടുപോകാതിരിക്കാൻ നോക്കണം. ആന്‍റിതെഫ്റ്റ് ബാക്ക് പാക്കുകൾ എടുക്കുന്നത് നിങ്ങളുടെ പണവും മറ്റു രേഖകളും ഉൾപ്പെടെയുള്ള സാധനങ്ങൾ ഇതിൽ സൂക്ഷിക്കുന്നത് ഉപകാരപ്പെടും.
കൂടാതെ, പാസ്പോർട്ട്, മറ്റ് ഐഡികൾ, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയവ ബാഗിൽ സുരക്ഷിത സ്ഥാനത്ത് വയ്ക്കുവാനും മറക്കരുത്. യാത്രാരേഖകളുടെ ഡിജിറ്റൽ കോപ്പി ഫോണിലും കരുതാം.
4. വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ
യാത്രകളിൽ ടാക്സികൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. വിശ്വസിക്കാവുന്ന സേവനങ്ങൾ നല്കുന്ന സര്‍വീസുകൾ മാത്രമേ പരിഗണിക്കാവൂ. നിങ്ങൾ പോകുന്ന പ്രദേശത്തെ വിശ്വസനീയമായ സേവനങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിൽ വേണം ബുക്ക് ചെയ്യുവാന്‍. പ്രത്യേകിച്ച് രാത്രികാലങ്ങളിലെയും ഉൾപ്രദേശങ്ങളിലെയും യാത്രകൾക്കായി വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോള്‍. ട്രാവൽ ഏജന്‍സി വഴി യാത്ര ചെയ്യുമ്പോൾ അവരിൽ നിന്നും മികച്ച സര്‍വീസുകൾ ഏതൊക്കെയെന്ന് കണ്ടെത്തി അത് തിരഞ്ഞെടുക്കാം. പൊതുഗതാഗതം ഉപയോയിക്കുമ്പോഴും ശ്രദ്ധിക്കുക.
5. എവിടെയാണെന്ന് അറിയിക്കാം
നിങ്ങളുടെ യാത്രാ പ്ലാൻ അനുസരിച്ച് ഓരോ ദിവസവും എവിടെയൊക്കെ പോകുന്നുവെന്നും രാത്രി താമസം എവിടെയാണെന്നും ഒക്കെ ഏറ്റവും അടുത്ത ആളുകളെയോ ബന്ധുക്കളെയോ അറിയിക്കുന്നത് നല്ലതാണ്. ഏതെങ്കിലും കാരണവശാൽ നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ നിങ്ങൾ എവിടെയാണ് ഉള്ളതെന്നറിയാൻ ഇത് പ്രയോജനപ്പെടും.
6. ഭക്ഷണം കരുതാം
യാത്രയിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. വൃത്തിയുള്ള ഇടങ്ങളാണ് എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ കഴിക്കാവൂ. പാക്കറ്റ് ഭക്ഷണങ്ങൾ കരുതുന്നത് വഴിയരികിലെ ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുമ്പോൾ കഴിക്കാനായി പാക്ക്ഡ് ഐറ്റംസ് കരുതാം. തുറന്നുവെച്ച വെള്ളവും ഭക്ഷണവും കഴിക്കാതെയിരിക്കാം. വെള്ളം യാത്രയിൽ ഒരു കുപ്പിയിൽ കരുതുന്നത് നല്ലതാണ്.
7. പ്രാദേശിക സംസ്കാരം അറിഞ്ഞിരിക്കാം
നിങ്ങൾ യാത്ര പോകുന്ന ഇടത്തെ പ്രാദേശിക സംസ്കാരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ രീതികൾ, ആചാരങ്ങൾ, നിയമങ്ങൾ എന്നിവ അറിഞ്ഞിരിക്കണം. അത് കൂടാതെ മാന്യമായ വസ്ത്രങ്ങൾ ധരിക്കുവാനും പ്രദേശത്തിന്റെ രീതികളെ ബഹുമാനിക്കാനും മറക്കരുത്. ചില രീതികൾ, ആംഗ്യങ്ങൾ വാക്കുകൾ തുടങ്ങിയവ ചില സ്ഥലങ്ങളിൽ മോശം അർത്ഥമായിരിക്കും. അതുകൊണ്ട് മാന്യമായി പെരുമാറാനും വാക്കുകൾ ഉപയോഗിക്കുവാനും ശ്രദ്ധിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












