Search
  • Follow NativePlanet
Share
» »രക്ഷകൻ ക്രെഡിറ്റ് കാര്‍ഡ്, യാത്രയിലെ ചിലവുകൾ കുറയുന്നത് ഇങ്ങനെ!

രക്ഷകൻ ക്രെഡിറ്റ് കാര്‍ഡ്, യാത്രയിലെ ചിലവുകൾ കുറയുന്നത് ഇങ്ങനെ!

ഇതാ ക്രെഡിറ്റ് കാർഡുകൾ വഴി എങ്ങനെയൊക്കെ യാത്രാ ചിലവ് കുറയ്ക്കുവാൻ കഴിയുമെന്നു നോക്കാം...

യാത്രാ ദിവസം ചെല്ലുംതോറും യാത്രാ ചിലവുകൾ വർധിച്ചുവരുന്ന ഒരു ലോകമാണ് നമ്മുടേത്. ബസ് അല്ലെങ്കിൽ വിമാനടിക്കറ്റ് ബുക്കിങ് ആയാലും ഹോട്ടലിലെ താമസമായാലുമെല്ലാം പൈസ പോകുന്ന വഴിയേ കാണില്ല. മുൻകൂട്ടി ബുക്കിങ് നടത്തിയും സീറ്റുകൾ ബ്ലോക്ക് ചെയ്തുമെല്ലാം പല വഴികൾ നോക്കിയാലും ചിലവ് അത്ര കുറയുന്നില്ലെന്നു മാത്രമല്ല, യാത്രകൾ ഉദ്ദേശിച്ച ബജറ്റിലും ഒതുങ്ങുന്നുമില്ല. നിങ്ങൾ ഒരു സ്ഥിരം യാത്രികനോ അല്ലെങ്കിൽ എപ്പോഴും വിദേശയാത്രകളോ വിമാനയാത്രകളോ നടത്തുന്ന ഒരാളാണെങ്കിൽ ചില വഴികളിലൂടെ യാത്രാ ചിലവ് കുറയ്ക്കുവാൻ സാധിക്കും. മറ്റൊന്നുമല്ല, ക്രെഡിറ്റ് കാർഡുകളാണ് നിങ്ങളെ ഇവിടെ സഹായിക്കുന്നത്. ഇതാ ക്രെഡിറ്റ് കാർഡുകൾ വഴി എങ്ങനെയൊക്കെ യാത്രാ ചിലവ് കുറയ്ക്കുവാൻ കഴിയുമെന്നു നോക്കാം...

ഓഫറുകളും ഡിസ്കൗണ്ടുകളും നോക്കാം

ഓഫറുകളും ഡിസ്കൗണ്ടുകളും നോക്കാം

നിങ്ങൾ യാത്രാ ആവശ്യങ്ങൾക്കായി ഹോട്ടലും വിമാനടിക്കറ്റുമെല്ലാം ബുക്ക് ചെയ്യുന്നതിനു മുൻപായി ക്രെഡിറ്റ് കാർഡ് വഴി ഏതൊക്കെ തരത്തിലുള്ള ഓഫറുകളാണ് നിങ്ങൾക്ക് ലഭിക്കുന്നതെന്ന് നോക്കണം. മിക്ക ക്രെഡിറ്റ് കാർഡുകളും ഹോട്ടൽ ബുക്കിങ്ങിനും ടിക്കറ്റ് ബുക്കിങ്ങിനും മികച്ച ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ക്രെഡിറ്റ് കാർഡ് കമ്പനിയുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ നിങ്ങൾക്ക് ആനുകൂല്യങ്ങൾ പരിശോധിക്കാം. ഇതുവഴി ബുക്കിങ് നടത്തുമ്പോൾ നിങ്ങൾക്ക് റിവാർഡ് പോയിന്റുകൾ, കിഴിവുകൾ, അധിക ഓഫറുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ലഭിക്കുവാനുള്ള സാധ്യതയുണ്ട്. ഒരു ക്രെഡിറ്റ് കാർഡിന്റെ മാക്രം ഓഫർ നോക്കാതെ, വിപണിയിൽ ലഭ്യമായ മികച്ച ക്രെഡിറ്റ് കാര്‍ഡുകൾ ഏതു തരത്തിലുള്ള ഓഫറുകളാണ് നല്കുന്നതെന്ന് മുൻകൂട്ടി നോക്കി വയ്ക്കാം.

PC:Danka & Peter/ Unsplash

സാധാരണ കാര്‍ഡുകൾക്ക് പകരം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

സാധാരണ കാര്‍ഡുകൾക്ക് പകരം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

സാധാരണ ആവശ്യങ്ങൾക്കായി എടുത്ത ക്രെഡിറ്റ് കാർഡുകളേക്കാൾ കൂടുതൽ യാത്രാ സംബന്ധമായി എടുത്ത ക്രെഡിറ്റ് കാര്‍ഡിൽ ആണ് കൂടുതലും ഓഫറുകൾ കണ്ടെത്തുവാൻ സാധിക്കുക. കോ- ബ്രാൻഡ് ട്രാവൽ കാർഡ് എന്നുദ്ദേശിക്കുന്നത് ക്രെഡിറ്റ് കാർഡ് കമ്പനിയും ട്രാവൽ ബുക്കിംഗ് ഏജ‍ന്റെ അല്ലെങ്കിൽ ബുക്കിങ് സൈറ്റുകളും ചേർന്നു പുറത്തിറക്കുന്ന കാർഡുകളാണ്. ഇത്തരം കാർഡുകൾ വഴി യാത്രാ സംബന്ധിയായ എല്ലാ ഇടപാടുകളിലും നിങ്ങൾക്ക് ക്യാഷ് ബാക്ക്, ഉയർന്ന റിവാർഡ് പോയിന്റുകൾ എന്നിവ കരസ്ഥമാക്കാം. മാത്രമല്ല, കാർഡുമായി ബന്ധപ്പെട്ടു നിൽക്കുന്ന കമ്പനികൾ വഴി ബുക്കിങ് നടത്തുമ്പോൾ സാധാരണയിലും കൂടുതൽ കിഴിവും ക്യാഷ് ബാക്കുകളും ലഭിക്കുകയും ചെയ്യും.

PC:Nick Baker/ Unspalsh

റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാം

റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാം

ക്രെഡിറ്റ് കാർഡ് ഉപയോഗം അനുസരിച്ച് ഓരോ ഉപഭോക്താവിനും കമ്പനി നിശ്ചിത റിവാർഡ് പോയിന്‍റുകൾ നല്കുന്നു. ഉപയോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനോ ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിനോ ഉപയോഗിക്കാം. സാധാരണയായി കമ്പനികൾ ചെയ്യുന്നത് റിവാർഡ് പോയിന്‍റുകൾ റെഡീം ചെയ്ത ശേഷം ബാക്കി വരുന്ന തുക പണമായി കാർഡ് വഴി അടയ്ക്കുവാൻ അനുവദിക്കുകയാണ് ചെയ്യുന്നത് . നേരിട്ട് കമ്പനിയുടെ സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ബുക്ക് ചെയ്യുമ്പോഴും ഇങ്ങനെ റിവാർഡുകൾ ഉപയോഗിക്കുവാൻ സാധിക്കും. റിവാർഡുകൾ സൂക്ഷിച്ചുവെച്ച് അതവസാനം ഇത്തരം യാത്രാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് മികച്ച കാര്യമാണ്.

PC:Vaida Tamošauskaitė/ Unspalsh

ക്രെഡിറ്റ് കാർഡ് വഴി എയർപോർട്ട് ലോഞ്ച്

ക്രെഡിറ്റ് കാർഡ് വഴി എയർപോർട്ട് ലോഞ്ച്

മിക്ക ക്രെഡിറ്റ് കാർഡുകളും വളരെ കുറഞ്ഞ തുകയ്ക്ക് യാത്രക്കാരെലവിമാനത്താവളത്തിലെ ലോഞ്ചുകൾ ഉപയോഗിക്കുവാൻ അനുവദിക്കുന്നു. സാധാരണഗതിയിൽ വിമാനത്താവളത്തിൽ നിന്നും ഭക്ഷണം കഴിക്കുക എന്നത് പോക്കറ്റ് കാലിയാക്കുന്ന കാര്യമാണ്. എന്നാൽ ഈ ക്രെഡിറ്റ് കാര്‍ഡ് വഴി ലോഞ്ച് ഉപയോഗിക്കുമ്പോൾ, ഭക്ഷണം, പാനീയങ്ങൾ, ഗെയിം തുടങ്ങി നിരവധി കാര്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കും. ഇതു കൂടാതെ ഹൈ സ്പീഡ് ഇന്‍ര്‍നെറ്റ് സൗകര്യവും നിങ്ങൾക്ക് ലഭ്യമാകും.

PC:Mohamad Ilham Fauzan/ Unsplash

റിവാർഡ് പോയിന്‍റ് തിയതി മറക്കരുത്

റിവാർഡ് പോയിന്‍റ് തിയതി മറക്കരുത്

ക്രെഡിറ്റ് കാർഡുകളിലെ റിവാർഡ് പോയിന്റുകൾ സൂക്ഷിച്ചുവയ്ക്കുമ്പോൾ മറക്കരുതാത്ത ഒരു കാര്യമുണ്ട്. ഒരു നിശ്ചിത തിയതിക്ക് ശേഷം ഈ പോയിന്‍റുകൾ ഉപയോഗിക്കുവാൻ സാധിക്കാതെ വരും. അതായത് ഈ പോയിന്‍റുകൾക്ക് ഉപയോഗിക്കേണ്ട ഒരു അവസാന തിയതിയുണ്ടാവും. അതനുസരിച്ച് ആ തിയതിക്ക് മുൻപായി കൃത്യാമായി വിനിയോഗിക്കുവാൻ ശ്രദ്ധിക്കുക. ചില കാർഡ് കമ്പനികൾ റിവാർഡ് പോയിന്റുകൾ എയർ മൈലുകളാക്കി മാറ്റാൻ നിങ്ങളെ അനുവദിക്കുന്നു. എയർ മൈലുകൾ വഴി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ ഫ്ലൈറ്റ് സീറ്റ് അപ്‌ഗ്രേഡ് ചെയ്യാനോ സാധിക്കുമെന്നതും ഓർത്തിരിക്കുക.

PC: Cristina Gottardi

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+