Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും

തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും

തിരുവനന്തപുരം മൃഗശാലയേക്കുറി‌ച്ചും മ്യൂസിയത്തേക്കുറിച്ചും ആർട്ട്ഗ്യാലറിയേക്കുറിച്ചും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Maneesh

തിരുവനന്തപുരത്ത് പ്രശസ്തമായ ഒരു മൃഗശാലയുണ്ടെന്ന് അറിയില്ലാത്ത സഞ്ചാരികള്‍ കുറവാണ്. തിരുവനന്തപുരത്തേക്ക് യാത്ര പോകുന്നവർ തീർച്ചയായും സന്ദർശി‌ച്ചിരിക്കേണ്ട സ്ഥലമാണ് മൃഗശാല. മൃഗശാല സന്ദർശിക്കാൻ പോകുമ്പോൾ സമീപത്തുള്ള മ്യൂസിയവും ആർട്ട് ഗ്യാലറിയും നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയും.

തിരുവനന്തപുരം മൃഗശാലയേക്കുറി‌ച്ചും മ്യൂസിയത്തേക്കുറിച്ചും ആർട്ട്ഗ്യാലറിയേക്കുറിച്ചും ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.

01. പഴക്കം ചെന്ന മൃഗശാലകളിൽ ഒന്ന്

01. പഴക്കം ചെന്ന മൃഗശാലകളിൽ ഒന്ന്

ഇന്ത്യയിലെ പഴക്കം ചെന്ന മൃഗശാലകളിൽ ഒന്നാണ് തിരുവനന്തപുരത്തെ മൃഗശാല. തിരുവനന്തപുരത്തെ പാളയത്ത് വെള്ളയമ്പലം റോഡിലാണ് ഈ മൃഗശാല സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mithun.M.Das

02. ബോട്ടോണിക്കൽ ഗാർഡൻ

02. ബോട്ടോണിക്കൽ ഗാർഡൻ

സാധാരണ മൃഗശാല പോലെയല്ലാ ഈ മൃഗശാല. ശരിക്കുപറഞ്ഞാൽ തിരുവനന്തപുരത്തെ ബോട്ടോണിക്കൽ ഗാർഡന്റെ ഭാഗമാണ് ഈ മൃഗശാല.
Photo Courtesy: uda

03. 55 ഏക്കർ

03. 55 ഏക്കർ

55 ഏക്കറിലായാണ് ഈ ബോട്ടോണിക്കൽ ഗാർഡൻ പരന്ന് കിടക്കുന്നത്. 1857ൽ തിരുവിതാംകൂർ മഹാരാജാവാണ് ഇത് പണി കഴിപ്പിച്ചത്.
Photo Courtesy: Navaneeth Krishnan S

04. മൃഗങ്ങൾ

04. മൃഗങ്ങൾ

ആനക്കൊണ്ടമുതൽ നിരവധി ഉരഗങ്ങളും പക്ഷികളും മൃഗങ്ങളും ഈ മൃഗശാലയിൽ ഉണ്ട്. 85ൽ അധികം ഇനം ജന്തുക്കൾ ഇവിടെയുണ്ട്.
Photo Courtesy: Maheshsudhakar

05. കണ്ടാമൃഗത്തെ കാണാം

05. കണ്ടാമൃഗത്തെ കാണാം

ഇന്ത്യന്‍ കാണ്ടാമൃഗം, മണിപ്പൂര്‍ മാന്‍, സിംഹവാലന്‍ കുരങ്ങ്, നീലഗിരി ലാംഗൂര്‍, ഏഷ്യന്‍ ആനകള്‍, ബംഗാള്‍ കടുവ, നീല്‍ഗിരി താര്‍, ജിറാഫ്, കാട്ടുപോത്തുകള്‍, സീബ്ര, കാട്ടുപോത്ത് എന്നിങ്ങനെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും അല്ലാത്തതുമായ നിരവധി ജീവിവര്‍ഗങ്ങളെ ഇവിടെ കാണാം.
Photo Courtesy: Mithun.M.Das

06. പ്രവേശന ഫീസ്

06. പ്രവേശന ഫീസ്

വളരെ തുച്ഛമായ പണംമുടക്കിയാൽ നിങ്ങൾക്ക് തിരുവനന്തപുരത്തെ മൃഗശാല സന്ദർശിക്കാം. ഒരാളിൽ നിന്ന് 10 രൂപയെ മൃഗശാല സന്ദർശിക്കുന്നതിന് ഈടാക്കുന്നുള്ളു. ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ 25 രൂപ അധികം നൽകണം.
Photo Courtesy: Maheshsudhakar

07. പോകാൻ സമയം നോക്കാം

07. പോകാൻ സമയം നോക്കാം

സെപ്റ്റംബർ മുതൽ മെയ് വരെയു‌ള്ള സമയമാണ് മൃഗശാല സന്ദർശിക്കാൻ പറ്റിയ സമയം. തിങ്കളാഴ്ച ദിവസങ്ങളിൽ മൃഗശാല സന്ദർശിക്കാൻ പോകരുത്, കാരണം അന്നാണ് ഇവിടുത്തെ ഒഴിവ് ദിനം. അതിനാൽ ശനിയും ഞായറും ധൈര്യമായി പോകാം. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് പ്രവേശന സമയം.
Photo Courtesy: Edukeralam, Navaneeth Krishnan S

08. സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

08. സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ഒന്ന് രണ്ട് മണിക്കൂർ ചിലവിടാനു‌ള്ളതെ ഈ മൃഗശാലയിലുള്ളു. അതിനാൽ മൃഗശാല സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയാൽ സഞ്ചാരികൾക്ക് സന്ദർശിക്കാൻ സാധിക്കുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം.
Photo Courtesy: Rameezma

09. നാപിയർ മ്യൂസിയം

09. നാപിയർ മ്യൂസിയം

1855 ല്‍ പണി ആരംഭിച്ച നേപ്പിയര്‍ മ്യൂസിയം 1880 ലാണ് പണിപൂര്‍ത്തിയായത്. മദിരാശി ഗവര്‍ണറായിരുന്ന ലോര്‍ഡ് നേപ്പിയറിന്റെ പേരാണ് ഈ മ്യൂസിയത്തിന് നല്‍കിയിരിക്കുന്നത്. റോബര്‍ട്ട് കിഷല്‍മന്ദാണ് നേപ്പിയര്‍ മ്യൂസിയത്തിന്റെ ശില്‍പി എന്ന് അറിയപ്പെടുന്നത്.
Photo Courtesy: Zacharias D'Cruz

10. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം

10. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം

നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്ന പേരിലും നേപ്പിയര്‍ മ്യൂസിയം അറിയപ്പെടുന്നു. ഇംഗ്ലീഷ്, മുഗള്‍, ചൈനീസ് വാസ്തുവിദ്യകളോടൊപ്പം കേരള ശൈലി കൂടി ചേര്‍ന്നാണ് നേപ്പിയര്‍ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്.
Photo Courtesy: Riyaz Ahamed at ml.wikipedia

11. നിർമ്മാണം

11. നിർമ്മാണം

ഇംഗ്ലീഷ്, മുഗള്‍, ചൈനീസ് വാസ്തുവിദ്യകളോടൊപ്പം കേരള ശൈലി കൂടി ചേര്‍ന്നാണ് നേപ്പിയര്‍ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്.
Photo Courtesy: Kafziel

12. ശ്രീ ചിത്ര ആർട്ട് ഗാലറി

12. ശ്രീ ചിത്ര ആർട്ട് ഗാലറി

നേപ്പിയര്‍ മ്യൂസിയത്തിന് അരികിലായാണ് ശ്രീചിത്ര ആര്‍ട്ട് ഗ്യാലറി സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വിഖ്യാത ചിത്രകാരനായിരുന്ന രാജാ രവി വര്‍മയുടെ ചിത്രങ്ങളുടെ കമനീയ ശേഖരത്തിന് പേരുകേട്ട സ്ഥലമാണ് ശ്രീചിത്ര ആര്‍ട്ട് ഗ്യാലറി. രജപുത്ര, രാജസ്ഥാന്‍, മുഗള്‍ ശൈലിയിലുള്ള ചിത്രങ്ങളും ഇവിടെ നിരവധിയുണ്ട്.
Photo Courtesy: Sri Chithira Art Gallery

13. സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം

13. സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം

നേപ്പിയര്‍ മ്യൂസിയത്തിന് അരികിലായാണ് തിരുവനന്തപുരത്തെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം സ്ഥിതിചെയ്യുന്നത്. പഠനത്തിനും വിനോദത്തിനുമുള്ള ഒരു കേന്ദ്രം എന്നുകൂടി സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തെ വിളിക്കാം.
Photo Courtesy: Navaneeth Krishnan S

14. പ്ലാനറ്റോറിയം

14. പ്ലാനറ്റോറിയം

തിരുവനന്തപുരത്തെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം. മനോഹരമായ ഒരു പ്ലാനറ്റോറിയവും സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തിന്റെ ഭാഗമായുണ്ട്. വളരെ പരിമിതമായ ഫീസ് മാത്രമേ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ കടക്കാന്‍ നല്‍കേണ്ടതുള്ളൂ.
Photo Courtesy: Vijayakumarblathur

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+