Search
  • Follow NativePlanet
Share
» »വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കണ്ട് വാഗമൺ കയറാം.. ചില്ലുപാലവും കാണാം, ഒപ്പം മഴയും കോടമഞ്ഞും.. പാക്കേജ്

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കണ്ട് വാഗമൺ കയറാം.. ചില്ലുപാലവും കാണാം, ഒപ്പം മഴയും കോടമഞ്ഞും.. പാക്കേജ്

കൈയകലെയുള്ള ആകാശം.. കയ്യെത്തി പിടിച്ചാൽ ചിലപ്പോൾ മേഘങ്ങൾ കൈപ്പിടിയിലൊതുങ്ങിയെന്ന് തോന്നിക്കും.പിന്നെ മഴയും മഞ്ഞും പച്ചപ്പും. ഇതൊക്കെ ആസ്വദിച്ച് ഒരു ദിവസം മുഴുവൻ ചെലവഴിച്ചാലോ.. മഴയാത്രകൾക്ക് പേരുകേട്ട് വാഗമണ്‍ ആണ് ഈ ലക്ഷ്യസ്ഥാനം. മഴ പെയ്യുന്ന, തണുപ്പ് നിറഞ്ഞ് നിൽക്കുന്ന , മലകളും കുന്നുകളുമുള്ള വാഗമണ്‍ കാണാൻ അപ്പോൾ പോയാലോ..

വാഗമണ്ണിലെ അഡ്വഞ്ചര്‌ പാർക്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലം വന്നതോടെ കേരളതിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായി വാഗണൺ മാറിയിട്ടുണ്ട്. യാത്രാ ലിസ്റ്റിൽ വാഗമൺ ഇല്ലാതിരുന്നവരും പലകുറി വാഗമൺ ണ്ടവരും ഒക്കെ പാലത്തിൽ കയറാൻ ഇവിടേക്ക് വന്നു തുടങ്ങി. ഇതുവരെ കാണാത്ത വാഗമണ്ണിന്‍റെ മഴയിലെ സൗന്ദര്യം കാഖാൻ നമുക്കും പോയാലോ.

ഇനി ബസൊക്കെ കണ്ടുപിടിച്ച് പോകേണ്ടേ എന്നല്ലേ... ഒന്നും വേണ്ട. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രയുള്ളപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിച്ചാൽ മാത്രം മതി. ഇത്തവണ കൊട്ടാരക്കര കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ് വാഗമൺ - പരുന്തും പാറ യാത്ര സംഘടിപ്പിക്കുന്നത്. പ്രധാന കാഴ്ചകളൊന്നും വിട്ടുപോകാതെ പ്ലാൻ ചെയ്തിരിക്കുന്ന മൂന്നാര്‍ ട്രിപ്പ് ബജറ്റ് പാക്കേജ് കൂടിയാണ്. നിങ്ങളുടെ കീശ കീറില്ലെന്ന് ചുരുക്കം.

ജൂലൈ 14 ഞായറാഴ്ച രാവിലെ 5.00 മണിക്ക് കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കും. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ആണ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം. സ്ഥലമെത്താറാകുമ്പോൾ തന്നെ കേൾക്കാം വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്ന സ്വരം. കോട്ടയം-കുമളി ഹൈവേയില്‍ മുറിഞ്ഞപുഴ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം അകലെക്കാഴ്ചകളിൽ തന്നെ മനോഹരമായ സ്ഥലമാണ്. 75 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. മഴക്കാലത്താണ് ഇത് സജീവമാകുന്നത്.

ഇത് കണ്ട് നേരേ പോകുന്നത് വാഗമൺ കോലാഹലമേട്ടിലെ അഡ്വഞ്ചർ പാര്‍ക്കിലേക്കാണ്. ഇഷ്ടംപോലം സാഹസിക വിനോദങ്ങൾ ഇവിടെയുണ്ടെങ്കില‍ും ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നത് ചില്ലുപാലം തന്നെയാണ്. ! ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടി കാന്‍റിലിവർ ഗ്ലാസ് ബ്രിഡ്ജ് ആയ വാഗമൺ ചില്ലുപാലത്തിന് 120 അടി നീളമാണ് ഉള്ളത്. 3600 അടി ഉയരത്തിൽ ആണിതുള്ളത്. രാവിലെ 9.00 മുതൽ വൈകുന്നേരം 6.00 വരെ ആണ് കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം. ഒരു സമയം 15 പേർക്ക് ചില്ലുപാലത്തിൽ കയറാം. ഒരാൾക്ക് 5 മിനിറ്റ് മുതൽ 7 മിനിറ്റ് വരെയാണ് പാലത്തിൽ ചെലവഴിക്കാനുള്ള സമയം.

തുടർന്ന് പൈൻ മരങ്ങൾ തിങ്ങിനിൽക്കുന്ന, നിരവധി സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനായ പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്‍റ് എന്നിവിടങ്ങളാണ് വാഗമണ്ണിൽ പിന്നെ കാണുന്നത്. തുടർന്ന് പരുന്തുംപാറയിലേക്ക് പോകും. പരുന്തിന്‍റെ ആകൃതിയിൽ പാറയുള്ള ഇവിടം പീരുമേട് താലൂക്കിന്‍റെ ഭാഗമാണ്. സമുദ്രനിരപ്പിൽ നിന്നും 3,600 അടി ഉയരത്തിലുള്ള ഇവിടം അതിന്‍റെ തണുപ്പും മഴയും നിറഞ്ഞ കാലാവസ്ഥയ്ക്കും കോടമഞ്ഞിനുമാണ് പ്രസിദ്ധം.

സെമി സ്ലീപ്പർ എസി ബസിൽ ആണ് ഈ ബജറ്റ് യാത്ര പോകുന്നത്,. പുഷ് ബാക്ക് സീറ്റുകളാണ് ബസിനുള്ളക് രാനിവെ 5.00 ണിക്ക് പുറപ്പെട്ട് രാത്രി 10.30ന് കൊട്ടാരക്കരയിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്രാ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം ഉൾപ്പെടെ 940/- രൂപയാണ് ടിക്കറ്റ് നിരക്ക്. സീറ്റുകൾക്കായി 9567124271 , 9447281459 എന്ന നമ്പറുകളിൽ വിളിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vagamon monsoon ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+