Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി പള്ളിയും തഞ്ചാവൂർ ക്ഷേത്രവും;സഞ്ചാരികൾ കാത്തിരുന്ന പാക്കേജ് എത്തി..കെഎസ്ആർടിസിയിൽ അടിപൊളി യാത്ര

വേളാങ്കണ്ണി പള്ളിയും തഞ്ചാവൂർ ക്ഷേത്രവും;സഞ്ചാരികൾ കാത്തിരുന്ന പാക്കേജ് എത്തി..കെഎസ്ആർടിസിയിൽ അടിപൊളി യാത്ര

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡബിൾ ബെൽ അടിച്ച് യാത്ര മുന്നേറുകയാണ്. പുത്തന്‍ ലക്ഷ്യസ്ഥാനങ്ങളും നവീകരിച്ച പാക്കേജുകളും സഞ്ചാരികളുടെ ഇഷ്ടങ്ങൾ അറിഞ്ഞുള്ള യാത്രകളും ഒക്കെയായി ഫുൾ സീറ്റിലാണ് ഓരോ ബജറ്റ് യാത്രയും നടത്തുന്നത്. ഇപ്പഴിതാ, സംസ്ഥാനത്തിനു പുറത്തുള്ള സ്ഥലങ്ങളിലേക്കു കൂടി കെഎസ്ആർടിസി പത്തനംതിട്ട ശ്രദ്ധ നല്കുകയാണ്. സാധാരണ സഞ്ചാരികളും തീർത്ഥാടകരും ഒരുപോലെ പോകാനാഗ്രഹിക്കുന്ന രണ്ടിടങ്ങളിലേക്കാണ് ആദ്യ യാത്ര.

പത്തനംതിട്ട ബിടിസിയുടെ ആദ്യ ഇന്‍റർ-സ്റ്റേറ്റ് ടൂർ പാക്കേജ് വേളാങ്കണ്ണി, തഞ്ചാവൂർ എന്നിവിടങ്ങൾക്കൊപ്പം ഈ റൂട്ടിലെ പ്രധാന ദേവാലയങ്ങൾ കൂടി സന്ദർശിച്ചു വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജാതിമതവ്യത്യാസമില്ലാതെ ആളുകൾ എത്തുന്ന തഞ്ചാവൂരും വേളാങ്കണ്ണിയും നിങ്ങളുടെ യാത്രാ പട്ടിക.ിൽ ഉണ്ടെങ്കിൽ ഇത് നിങ്ങൾക്കു മാത്രമുള്ള അവസരമാണ്.

സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നായി നടത്തുന്ന വേളാങ്കണ്ണി പാക്കേജിന്‍റെ ഭാഗാമായാണ് തഞ്ചാവൂരും കൂടി ഉൾപ്പെടുത്തി ബജറ്റ് ടൂറിസം സെൽ ഇങ്ങനൊരു പാക്കേജ് ഒരുക്കിയിരിക്കുന്നത്. നവംബര്‍ 22 വെള്ളിയാഴ്ച പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ പത്ത് മണിയോടു കൂടി ആരംഭിക്കുന്ന യാത്ര 24 ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മടങ്ങിയെത്തും. സൂപ്പർ ഡീലക്സ് എ.ർ ബസാണ് പാക്കേജിനായി നല്കിയിരിക്കുന്നത്.

യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം അര്‍ത്തുങ്കൽ പള്ളിയാണ്. സെന്‍റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയം പോർച്ചുഗീസുകാരാണ് നിർമ്മിച്ചത്. കേരളത്തിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം കൂടിയാണിത്. അർത്തുങ്കൽ പള്ളിയിൽ വൈകിട്ട് മൂന്നുമണിയോടെ എത്തി 3.30 ഓടെ മടങ്ങും. തുടർന്ന് തീരദേശ റോഡ് വഴി കണ്ണമാലി പള്ളിയിൽ 4:15 എത്തിച്ചേരും. അവിടുന്ന് പള്ളിയിൽ കയറി, കണ്ട് 4:30 ന് തിരിച്ച് തോപ്പുംപടി വഴി വല്ലാർപാടം പള്ളിയിലേക്ക് പോകും. 5:30 ന് വല്ലാർപാടം പള്ളിയിൽ എത്തി 6:00 ന് അവിടുന്ന് ഇറങ്ങും.

ഇവിടുന്നിറങ്ങിയാൽ യാത്ര നേരേ വേളാങ്കണ്ണി പള്ളിയിലേക്കാണ്. ആറരയോടെ കണ്ടെയ്നർ റോഡ് വഴി കളമശ്ശേരി എത്തി ആലുവ, പലിയേക്കര, മണ്ണൂത്തി, വടക്കാഞ്ചേരി, പാലക്കാട്, വാളയാർ, കോയമ്പത്തൂർ, കരൂർ, ത്രിച്ചി, തഞ്ചാവൂർ, നാഗപട്ടണം വഴി രാവിലെ 6.00 മണിക്ക് വേളാങ്കണ്ണിയിൽ എത്തും. യാത്രയുടെ ക്ഷീണം മാറാൻ ഫ്രഷ് അപ്പ് ആയി നേരേ വേളാങ്കണ്ണി പള്ളി സന്ദർശിക്കാം. വേളാങ്കണ്ണിയിലെ പ്രധാന പള്ളികളെല്ലാം കാണുവാനും ആവശ്യത്തിനു ചെലവഴിക്കാനുമുള്ള സമയം യാത്രയിൽ ക്രമീകരിച്ചിട്ടുണ്ട്.

വൈകുന്നേരം നാലുമണിയോടെ വേളാങ്കണ്ണിയിൽ നിന്ന് മടങ്ങും. മടക്ക യാത്രയിൽ നാഗപട്ടണം പൂണ്ടി മാതാ ദേവാലയവും സന്ദര്‍ശിക്കും. അവിടുന്ന് നേരേ പ്രസിദ്ധമായ തഞ്ചാവൂർ ക്ഷേത്രമാണ് സന്ദർശിക്കുന്നത്. പെരിയ കോവിൽ എന്നറിയപ്പെടുന്ന തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം പൂർണ്ണമായും കരിങ്കല്ലിനാൽ നിർമ്മിക്കപ്പെട്ട ഏക ക്ഷേത്രമാണ്. യുനസ്കോ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അംഗീകരിച്ച ഈ ക്ഷേത്രം ചോള വാസ്കുവിദ്യയിലാണ് പൂർത്തിയാക്കിയിട്ടുള്ളത്.

തഞ്ചാവൂരാണ് ഈ യാത്രയുടെ അവസാന ലക്ഷ്യസ്ഥാനം. അവിടുന്ന് നേരേ നാട്ടിലേക്ക് മടക്കം. 24 ഞായറാഴ്ച രാവിലെ 9.00 മണിക്ക് പത്തനംതിട്ടയിൽ എത്തും. 3180 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫ്രഷ് അപ്പ് ഭക്ഷണം എന്നിവയുടെ ചിലവ് യാത്രികർ സ്വയം വഹിക്കണം. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9495752710, 9995332599 എന്നീ നമ്പറുകളിൽ വിളിക്കുകയോ 9495752710 എന്നതിൽ വാട്സ് ആപ്പ് വഴി മെസേജ് അയക്കുകയും ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc velankanni thanjavur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+