Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി യാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസ്, കുറഞ്ഞ ചെലവും എളുപ്പ യാത്രയും

വേളാങ്കണ്ണി യാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസ്, കുറഞ്ഞ ചെലവും എളുപ്പ യാത്രയും

വേളാങ്കണ്ണി പള്ളി.. നാനാജാതി മതസ്ഥരായ ആളുകൾ വിശ്വാസത്തോടെ എത്തിച്ചേരുന്ന ഇടം. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ അളുകൾ പോകുന്ന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ വേളാങ്കണ്ണിയിലേക്ക് അണമുറിയാത്ത തീർത്ഥാടന പ്രവാഹമാണ്. ആശ്രയവും പ്രതീക്ഷയുമില്ലാതെ എത്തിച്ചേരുന്ന ആയിരങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചം നല്കി വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഇവിടേക്ക് വർഷത്തിൽ എല്ലാ സമയത്തും തീർത്ഥാടകർ എത്തുന്നു.

കേരളത്തിൽ നിന്നുള്ള യാത്രക്കാരെ സംബന്ധിച്ചെടുത്തോളം വേളാങ്കണ്ണി യാത്രയ്ക്കുള്ള പ്രതിസന്ധി സ്ഥിരം ബസ് സ‍ർവീസുകളുടെ ദൗർലഭ്യമാണ്. ഇപ്പോഴിതാ കെഎസ്ആർടിസി ചേർത്തലയിൽ നിന്നും എറണാകുളം- കൊടുങ്ങല്ലൂർ- ഇരിങ്ങാലക്കുട വഴി വേളാങ്കണ്ണിയിലേക്ക് ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഇതാ ചേർത്തല-അർത്തിങ്കൽ- വേളാങ്കണ്ണി സൂപ്പര്‍ ഡീലക്സ് പുഷ് ബാക്ക് എയർ ബസിനെക്കുറിച്ചും സമയക്രമത്തെക്കുറിച്ചും വായിക്കാം.

Velankanni Trip: KSRTC Direct Bus To Velankanni From Cherthala Via Thrissu

എല്ലാ ദിവസവും ചേർത്തലയിൽ നിന്നും ഉച്ചയ്ക്ക് 02:30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:25 ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാണ് ചേർത്തല-അർത്തിങ്കൽ- വേളാങ്കണ്ണി സൂപ്പര്‍ ഡീലക്സ് പുഷ് ബാക്ക് എയർ ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മടക്ക യാത്രയിൽ വേളാങ്കണ്ണിയിൽ നിന്നും വൈകിട്ട് 05:30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:50 ന് ചേർത്തലയിൽ എത്തി ചേരും.

ചേർത്തല -വേളാങ്കണ്ണി സമയക്രമം

02:30 PM ചേർത്തല
02:50 PM അർത്തുങ്കൽ
04:05 PM എറണാകുളം
05:30 PM ഇരിങ്ങാലക്കുട
06:10 PM തൃശ്ശൂർ
08:35 PM പാലക്കാട്‌
10:21 PM കോയമ്പത്തൂർ
00:00 AM കാങ്കയം
01:10 AM കരൂർ
03:16 AM തിരിച്ചിറപ്പള്ളി (ട്രിച്ചി )
04:25 AM തഞ്ചാവൂർ
05:40 AM തിരുവാരൂർ
06:10 AM നാഗപട്ടണം
06:25 AM വേളാങ്കണ്ണി.

cherthala -velankanni bus time

വേളാങ്കണ്ണി -എറണാകുളം -ചേർത്തല

5:30 PM വേളാങ്കണ്ണി
05:44 PM നാഗപട്ടണം
06:20 PM തിരുവാരൂർ
07:40 PM തഞ്ചാവ്വൂർ
09:31 PM ട്രിച്ചി
10:55 PM കരൂർ
00:00 AM കാങ്കയം
01:46 AM കോയമ്പത്തൂർ
02:51 AM പാലക്കാട്‌
04:20 AM തൃശൂർ
04:56 AM ഇരിങ്ങാലക്കുട
06:41 AM എറണാകുളം
07:40 AM അർത്തുങ്കൽ
07:50 AM ചേർത്തല.

15 മണിക്കൂർ 55 മിനിറ്റാണ് യാത്രാ സമയം. 832 രൂപയാണ് ടിക്കറ്റ് നിരക്ക്. ചേർത്തല, അർത്തുങ്കൽ, ചെല്ലാനം, കണ്ണമാലി, എറണാകുളം, ഞാറക്കൽ, ചെറായി, കൊടുങ്ങല്ലൂര്‍, ഇരിഞ്ഞാലക്കുട, തൃശൂർ, പാലക്കാച്, കോയമ്പത്തൂര്‍, കങ്കയം, കരൂഡ്, ട്രിച്ചി, തഞ്ചാവൂർ, വേളാങ്കണ്ണി എന്നിവിടങ്ങളിലാണ് ബസ്
നിർത്തുക.

തൃശൂരിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പോകുന്നവർക്ക് ഈ സർവീസിനെ ആശ്രയിക്കാം. വേളാങ്കണ്ണിയിലേക്ക് പോകുമ്പോൾ വൈകിട്ട് അഞ്ചരയോടെ പൂതംകുളം ഷോപ്പിങ് കോംപ്ലക്സിന് സമീപത്ത് തൃശൂർ ബസ് സ്റ്റോപ്പിൽ ബസ് എത്തും. തിരികെ വേളാങ്കണ്ണിയില്‍ നിന്നും മടങ്ങുമ്പോൾ പുലർച്ചെ അഞ്ച് മണിക്ക് കൊടുങ്ങല്ലൂര്‍ ബസ് സ്റ്റോപ്പിൽ ബസ് എത്തിച്ചേരും.

വേളാങ്കണ്ണി പള്ളി

ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് എന്ന വേളാങ്കണ്ണി പള്ളിയിലേക്ക്
വേളാങ്കണ്ണി ആരോഗ്യ മാതാവിനെ കണ്ട് പ്രാർത്ഥിക്കാനാണ് വിശ്വാസികൾ നാനാദിക്കുകളിൽ നിന്നും എത്തുന്നത്. കിഴക്കിന്‍റെ ലൂർദ്ദ് എന്നാണ് വേളാങ്കണ്ണി ദേവാലയം അറിയപ്പെടുന്നത്. മഞ്ഞ സാരിയിടുത്ത് കഴുത്തില്‍ ആഭരണങ്ങളണിഞ്ഞ് കണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള നില്‍ക്കുന്ന രൂപത്തിലാണ് ഇവിടുത്തെ മാതാവുള്ളത്.എല്ലാ വര്‍ഷവും ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ഇവി‌ടുത്തെ മാതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നത്. സെപ്റ്റംബർ എട്ടാം തിയതിയിലെ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+