Search
  • Follow NativePlanet
Share
» »ആറു ദിവസം ആൻഡമാനിൽ; ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചിൽ അവധി ആഘോഷിക്കാം, കേരളത്തിൽ നിന്നുള്ള ഐആർസിടിസി പാക്കേജുകൾ

ആറു ദിവസം ആൻഡമാനിൽ; ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചിൽ അവധി ആഘോഷിക്കാം, കേരളത്തിൽ നിന്നുള്ള ഐആർസിടിസി പാക്കേജുകൾ

നീലനിറത്തിൽ ചുറ്റോടു ചുറ്റും പരന്നു കിടക്കുന്ന കടൽ, ചരിത്രത്തിന് ഒരിക്കലും മാറ്റിനിർത്തുവാന്‍ സാധിക്കാത്ത ഇടങ്ങൾ, ഉള്ളിലേക്ക് കടക്കുംതോറും ഭീകരത കൂടി വരുന്ന കാട്.. ഇങ്ങനെ ഒരു തരത്തിലും പരസ്പരം ചേർന്നു നിൽക്കാത്ത കാഴ്ചകൾ എല്ലാം കൂടിച്ചേരുന്ന ഒരിടമുണ്ട്. അതാണ് സഞ്ചാരികൾക്ക് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം! കാലമിത്ര കഴിഞ്ഞിട്ടും രഹസ്യങ്ങൾ സൂക്ഷിക്കുന്ന ആൻഡമാൻ സഞ്ചാരികളെ എന്തുകൊണ്ട് വിസ്മയിപ്പിക്കുന്നു എന്നു ചോദിച്ചാൽ ഉത്തരം അവിടെ പോയി കണ്ടെത്തണം.

ഇങ്ങനെ ആന്‍ഡമാനെ അറിയുവാൻ ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഒരു പാക്കേജ് ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. അല്യൂണിങ് ആൻഡമാന്‍ (IRCTC Alluring Andaman Tour Package). ആൻമാനിൽ ഒരു സഞ്ചാരി കാണുവാൻ ആഗ്രഹിക്കുന്ന ഇടങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്ന ഈ പാക്കേജ് കേരളത്തിൽ കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടുന്നുണ്ട്. പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

IRCTC Alluring Andaman From Kochi And Kozhikode

അഞ്ച് രാത്രിയും ആറ് പകലും

കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ആന്‍ഡമാന് പാക്കേജിൽ ഇവിടുത്തെ പ്രധാന വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളായ പോർട് ബ്ലെയർ, റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, ഹാവ്ലോക്ക് ദ്വീപ്, നീൽ ഐലൻഡ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ഇവിടം സന്ദർശിക്കുന്നതിനൊപ്പം സാഹസിക വിനോദങ്ങളിലും മറ്റും ഏർപ്പെടുവാൻ കൂടി സാധിക്കുന്ന വിധത്തിലാണ് പാക്കേജ്.

ഒന്നാം ദിവസം

രാവിലെ പുറപ്പെടുന്ന യാത്ര ഉച്ചകഴിഞ്ഞ് 1.55ന് പോർട് ബ്ലെയറിൽ എത്തിച്ചേരും. അവിടുന്ന് നേരം ഹോട്ടലിലേക്ക് പോയി ഫ്രഷ് ആയ ശേഷം കോർബിൻസ് കേവ് ബീച്ച്, സെല്ലുലാർ ജയിൽ എന്നിവിടങ്ങൾ കാണും. സെല്ലുലാർ ജയിലിന്റെ കഥയും ചരിത്രവും വിശദമാക്കുന്ന പ്രസിദ്ധമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഇവിടെ കാണാം. രാത്രി താമസം പോർട് ബ്ലെയറിൽ ആയിരിക്കും.

Cellular Jail, Port Blair, Andaman

രണ്ടാം ദിവസം

കോറൽ ഐലൻഡ് എന്നറിയപ്പെടുന്ന നോർത്ത് ബേയും റോസ് ഐലൻഡുമാണ് ഈ ദിവസം സന്ദർശിക്കുന്നത്. ആൻഡമാന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന ഇടങ്ങളിലൊന്ന റോസ് ഐലൻഡ് ഇന്ന് വിസ്മരിക്കപ്പെട്ട ഇടം പോലെയാണ്. തുടർന്ന് പവിഴപ്പുറ്റുകളുടെ ദ്വീപായ നോർത്ത് ബേയിലെ അത്ഭുത ലോകത്തേക്കാണ് പോകുന്നത്. കടലിനടിയിലെ പവിഴപ്പുറ്റുകളുടെ കാഴ്ച കയ്യെത്തുംദൂരത്ത് കാണുന്ന ഗ്ലാസ് ബോട്ടം ബോട്ടിലാണ് പോകുന്നത്. രാത്രി താമസം പോർട് ബ്ലെയറിൽ ആയിരിക്കും.

മൂന്നാം ദിവസം

ഹാവ്ലോക്ക് ദ്വീപിലേക്കുള്ള ക്രൂസ് യാത്രയാണ് ഈ ദിവസത്തിന്‍റെ ആകർഷണം. ഇവിടെയെത്തിയ ശേഷം ഉച്ചവരെ ഹോട്ടലിൽ വിശ്രമിക്കുവാനും അടുത്തുള്ള ബീച്ചിലേക്ക് യാത്ര പോകാനും സാധിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ച് എന്ന വിശേഷണമുള്ള രാധാനഗർ ബീച്ചിലേക്ക് പോകും. രാത്രി താമസം ഹാവ്ലോക്ക് ദ്വീപിലായിരിക്കും.

Havelock Island, Andaman

നാലാം ദിവസം

ഈ ദിവസം പുലർച്ചെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് നേരെ നീൽ ഐലന്‍ഡിലേക്ക് പോകും. ഈ യാത്രയിൽ ആദ്യം കാലാപത്തർ ബീച്ച് കാണും. തുടർന്ന് നീൽ ഐലന്‍ഡിലെത്തിയ ശേഷം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് പേരുകേട്ട ലക്ഷ്മൺപൂർ ബീച്ച് കാണും. ഇവിടുട്ടെ സൂര്യാസ്തമയം കൂടി കണ്ട ശേഷമേ മടങ്ങുകയുള്ളൂ. രാത്രി നീൽ ഐലൻഡിൽ തന്നെയാണ് താമസം.

അഞ്ചാം ദിവസം

അഞ്ചാം ദിവസം പുലർച്ചെ നീൽ ഐലൻഡിൽ നിന്ന് പുറപ്പെട്ട് ഇവിടുത്തെ നാച്വറൽ ബ്രിഡ്ജും ഭരത്പൂർ ബീച്ചും സന്ദർശിക്കും. അതിനുശേഷം പോർട്ട് ബ്ലെയറിലേക്ക് പോകും. വൈകുന്നേരം നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് സമയം ചിലവഴിക്കുവാനുള്ള അവസരം ലഭിക്കും. രാത്രി താമസം പോർട് ബ്ലെയറിൽ ആയിരിക്കും.

Ross Island Andaman

ആറാം ദിവസം

നിങ്ങൾ അല്യൂറിങ് ആൻഡമാൻ പാക്കേജിന്‍റെ ഭാഗമായി ആൻഡമാനിൽ ചെലവഴിക്കുന്ന അവസാന ദിവസമാണിത്. ഇന്ന് പ്രത്യേക യാത്രകളൊന്നുമില്ല. രാവിലെ തന്നെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത ശേഷം പോർട് ബ്ലെയറ്‍ വിമാനത്താവളത്തിലേക്ത് പോകും, രാവിലെ 7.40 നാണ് മടക്കവിമാനം.

അല്യൂറിങ് ആൻഡമാൻ കൊച്ചി പാക്കേജ്

സെപ്റ്റംബർ 16 ന് പുറപ്പെട്ട് 21 ന് തിരികെ കൊച്ചിയിലെത്തും. കംഫർട്ട് ക്ലാസിൽ സിംഗിൾ ഒക്യൂപൻസിയിൽ 56,550 രൂപയും ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 43,450 രൂപയും ട്രിപ്പിള്‍ ഒക്യുപൻസിയിൽ ഒരാൾക്ക് 43,000 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 38,450 രൂപയും ബെഡ് വേണ്ടെങ്കിൽ 35,000 രൂപയും 2- പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് 30,350 രൂപയുമാണ് നിരക്ക്.

Andaman Travel Package From Kerala

അല്യൂറിങ് ആൻഡമാൻ കോഴിക്കോട് പാക്കേജ്

കോഴിക്കോട് നിന്ന് സെപ്റ്റംബർ 24ന് പുറപ്പെട്ട് 29ന് മടങ്ങി വരുന്നതാണ് ഈ പാക്കേജ്. കംഫർട്ട് ക്ലാസിൽ സിംഗിൾ ഒക്യൂപൻസിയിൽ 58,850 രൂപയും ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 45,750 രൂപയും ട്രിപ്പിള്‍ ഒക്യുപൻസിയിൽ ഒരാൾക്ക് 45,350 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 40,800 രൂപയും ബെഡ് വേണ്ടെങ്കിൽ 37,350 രൂപയും 2- പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് 32,650 രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസി എറണാകുളം ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ- 0484-2382991.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+