ഒരുപാട് യാത്രകൾ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും പല കാരണങ്ങളാൽ യാത്രകൾ നമ്മൾ മാറ്റിവയ്ക്കാറുണ്ട്.അതിലേറ്റവും പ്രധാന കാരണം നമുക്ക് പോകേണ്ട സ്ഥലത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. പല ബസുകൾ മാറിക്കയറി മടുത്ത് എത്തുമ്പോഴേക്കും പിന്നെ എണീക്കാൻ കഴിയാത്ത വിധത്തില്‍ ക്ഷീണം പിടിക്കുകയും ചെയ്യും. അങ്ങനെ മാറ്റിവെച്ച യാത്രകളുടെ ഒരു കഥയെങ്കിലും ഓരോ സഞ്ചാരികൾക്കും കാണും. എന്നാല്‍ നിങ്ങളുടെ കർണ്ണാടക യാത്ര ഈ കാരണത്താൽ മാറ്റിവയ്ക്കേണ്ടി വരില്ല.
കർണ്ണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന സുള്ള്യയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് ബസ് സർവീസ് ലഭ്യമാണ്. വൈകിട്ട് കയറി രാവിലെയോടെ സുള്ള്യയിലെത്തി ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് തിരികെ വരാൻ കഴിയുന്ന വിധത്തിൽ നിങ്ങൾക്ക് യാത്ര പ്ലാൻ ചെയ്യുകയും ചെയ്യാം. ഇതിനായി കൊട്ടാരക്കര__കോഴിക്കോട്__സുള്ള്യ
സൂപ്പർ ഡീലക്സ് എയർ ബസ് ആണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.

കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് എയർ ബസ് സമയം
കൊട്ടാരക്കരയിൽ നിന്ന് വൈകിട്ട് 05:05 PMന് പുറപ്പെടുന്ന സൂപ്പർ ഡീലക്സ് എയർ ബസ് പിറ്റേന്ന് രാവിലെ 05:55 AM ന് സുള്ള്യയിലെത്തിച്ചേരും. ചെങ്ങന്നൂർ- കോട്ടയം-അങ്കമാലി-തൃശൂർ-കോഴിക്കോട്-
കണ്ണൂർ-കാസറഗോഡ് വഴിയാണ് യാത്ര. 12 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. 771 രൂപയാണ് ടിക്കറ്റ് നിരക്ക്.
05:05PM കൊട്ടാരക്കര
05:45PM ചെങ്ങന്നൂർ
06:00PM തിരുവല്ല
06:45PM കോട്ടയം
07:55PM മൂവാറ്റുപുഴ
08:35PM അങ്കമാലി
09:40PM തൃശൂർ
11:10PM ചങ്കുവെട്ടി
12:35AM കോഴിക്കോട്
01:35AM വടകര
02:05AM തലശ്ശേരി
02:35AM കണ്ണൂർ
03:25AM പയ്യന്നൂർ
04:10AM കാഞ്ഞങ്ങാട്
04:45AM കാസറഗോഡ്
05:55AM സുള്ള്യ എന്നിങ്ങനെയാണ് സമയക്രമം.

സുള്ള്യ- കൊട്ടാരക്കര സൂപ്പർ ഡീലക്സ് എയർ ബസ് സമയം 1800SLYAKTR
മടക്കയാത്രയിൽ സുള്ള്യയിൽ നിന്ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെടുന്ന ബസ്
രാവിലെ 06:50AMന് കൊട്ടാരക്കരയിലെത്തും. 12 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം.
06:00PM സുള്ള്യ
06:45PM പഞ്ചിക്കൽ
07:30PM കാസറഗോഡ്
09:45PM കണ്ണൂർ
10:45PM വടകര
11:50PM കോഴിക്കോട്
01:15AM ചങ്കുവെട്ടി
02:35AM തൃശൂർ
04:00AM മൂവാറ്റുപുഴ
05:15AM കോട്ടയം
05:55AM തിരുവല്ല
06:50AM കൊട്ടാരക്കര എന്നിങ്ങനെയാണ് സമയക്രമം.

സുള്ള്യ
കർണ്ണാടകയിലെ പ്രസിദ്ധമായ പട്ടണങ്ങളിലൊന്നാണ് സുള്ള്യ. ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായ ഇവിടം പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇടമാണ്. ഇവിടുത്തെ മലകളും കുന്നുകളും സഞ്ചാരികൾക്കും ട്രെക്കർമാർക്കും പ്രിയപ്പെട്ട ഇടം കൂടിയാണ്. കുമാരധാര, പയസ്വിനി എന്നീ രണ്ടു നദികൾ ഈ നാട്ടിലൂടെ ഒഴുകുന്നു. നിങ്ങൾ മഴക്കാല യാത്രകളെ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് അനുയോജ്യം.
സുള്ള്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
ട്രെക്കിങ്, നടത്തം, പ്രകൃതിയിലൂടെയുള്ള യാത്രകൾ, ക്ഷേത്രദർശനം എന്നിങ്ങനെ നിരവധി കാര്യങ്ങൾ സുള്ള്യയിലും സമീപത്തുമായി നിങ്ങൾക്കു ചെയ്യാൻ സാധിക്കും, കുക്കൈ സുബ്രഹ്മണ്യ ക്ഷേത്രം, ശ്രീ മല്ലികാർജുന ക്ഷേത്രം, ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ. ആബെ വെള്ളച്ചാട്ടം, മടിക്കേരി, കൂർഗ് , പയസ്വിനി നദിയിലെ തൂക്കുപാലം തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ ആസ്വദിക്കാം.
സുള്ള്യയിൽ നിന്നും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ദൂരം
മംഗലാപുരം- 89 കിമീ
മടിക്കേരി-53 കിമീ
കൂർഗ്-64 കിമീ
കുശാൽനഗര്‍-83 കിമീ
ധർമ്മസ്ഥല-73 കിമീ
മൈസൂർ- 170 കിമീ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















