Search
  • Follow NativePlanet
Share
» » കോടമഞ്ഞ് പൊതിഞ്ഞ റാണിപുരം ഇനിയും കണ്ടില്ലേ? ബേക്കൽ കോട്ടയും.. ഇതാ കെഎസ്ആർടിസിയുടെ പാക്കേജ്

കോടമഞ്ഞ് പൊതിഞ്ഞ റാണിപുരം ഇനിയും കണ്ടില്ലേ? ബേക്കൽ കോട്ടയും.. ഇതാ കെഎസ്ആർടിസിയുടെ പാക്കേജ്

റാണിപുരം.. കോടമഞ്ഞും മഴയും നനഞ്ഞുള്ള യാത്രകൾ ചെന്നെത്തിക്കുന്ന ഇടം. കാടും പുൽമേടും പാറക്കെട്ടും കൊത്തുകല്ലുകളും കയറിയിറങ്ങി ചെന്നെത്തുന്ന ഒരു സ്വർഗ്ഗം. കേരളത്തിന്‍റെ അങ്ങേയറ്റത്തെ ജില്ലയായ കാസർകോഡ് സ്ഥിതി ചെയ്യുന്നതിനാൽ മറ്റു വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് സഞ്ചാരികൾ മാത്രമാണ് ഇവിടെയെത്തുന്നത്. ട്രെക്കിങ്ങാണ് നിങ്ങളുടെ ഹരമെങ്കില്‍ ഒരിക്കലെങ്കിലും ഇവിടെ വന്നിരിക്കണം.

എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് പറഞ്ഞ് റാണിപുരത്തേയ്ക്കുള്ള യാത്രകൾ മാറ്റിവയ്ക്കേണ്ട. നിങ്ങളുടെ റാണിപുരം യാത്ര പ്ലാൻ ചെയ്യാൻ ഇതാ സമയമായിരിക്കുകയാണ്. കണ്ണൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ഇതാ റാണിപുരവും ഒപ്പം ചരിത്രമുറങ്ങുന്ന ബേക്കല്‌ കോട്ടയും കണ്ടു വരുവാൻ ഒരു പാക്കേജ് ഒരുക്കിയിട്ടുണ്ട്.

Visit Ranipuram And Bekal Fort In KSRTC

ഈ വർഷത്തെ ലോക വിനോദസഞ്ചാര ദിന വാരാചാരണത്തിന്റെ ഭാഗമായി കണ്ണൂർ ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്ന പ്രത്യേക യാത്രകളിലാണ് റാണിപുരം യാത്ര ഉൾപ്പെട്ടിരിക്കുന്നത്. ഈ ഏകദിന യാത്ര ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 6.00 മണിക്ക് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് രാത്രി 9,00 മണിയോടെ തിരികെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ranipuram-trekking

ആദ്യം റാണിപുരമാണ് യാത്രയില് സന്ദർശിക്കുന്നത്. കാസർകോഡിന്റെ വിനോദസഞ്ചാര രംഗത്ത് ഏറ്റവും ശ്രദ്ധേയമായ ഇടമാണ് റാണിപുരം. മലബാറുകാരുടെ ഊട്ടിയെന്നും കാസർകോഡിന്‍റെ ഊട്ടിയെന്നുമെല്ലാം അറിയപ്പെടുന്ന റാണിപുരം അതിന്റെ തണുപ്പും കോടമഞ്ഞും മഴയും ഒക്കെ നിറഞ്ഞ കാലാവസ്ഥയ്ക്ക് പ്രസിദ്ധമാണ്. സമുദ്രനിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്.

കാട്ടിലൂടെ തുടങ്ങി പുൽമേടുകളിലൂടെയും വഴിയില്ലാ വഴികളിലൂടെയും ഒറ്റയടിപാതയിലൂടെയും ഒക്കെയാണ് റാണിപുരത്തെ കുന്നിൻമുകളിലേക്ക് ചെല്ലേണ്ടത്. കാസർകോഡ് ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച ട്രെക്കിങ് ഇടം കൂടിയാണ് റാണിപുരം. നടക്കുന്ന വഴികളിൽ എവിടെയൊക്കെയോ കുട‍ജാദ്രി ട്രെക്കിങ്ങിന്റെ ഓർമ്മകളും റാണിപുരം യാത്ര നല്കും. ഏറ്റവും മുകളിലെത്തിയാൽ പ്രദേശത്തിന്റെ ആകെയുള്ള ഭംഗിയും പച്ചപ്പ് നിറഞ്ഞ കാഴ്ചകളും ആസ്വദിക്കാം.

ranipuram

റാണിപുരത്തു നിന്നിറങ്ങു ഉച്ചഭക്ഷണം കഴിച്ച് നേരെ ബേക്കൽ കോട്ടയിലേക്ക് പോകും. കേരളത്തിലെ വലിയ കോട്ടയായ ഇത് 35 ഏക്കർ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. കടൽത്തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന കോട്ടയുടെ തൊട്ടടുത്തു തന്നെയാണ് ബേക്കൽ ബീച്ചും സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് കണ്ണൂരിലേക്ക് മടങ്ങും.

ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജാണ് കണ്ണൂർ-റാണിപുരം-ബേക്കൽ കോട്ട യാത്ര. 920 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. യാത്രയെ കുറിച്ച് കൂടുതൽ അറിയാനും ബുക്കിങ്ങിനും 8089463675, 9496131288 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+