ഓർക്കുന്നില്ലെ റോജയിലെ ആ മധുര ഗാനം, ചിന്ന ചിന്ന ആശൈ... ആ ഗാന രംഗത്തിലെ ഒരു വെള്ളച്ചാട്ടം ഓർമ്മയുണ്ടോ? മണിരത്നം എന്ന സംവിധായക പ്രതിഭ സുന്ദരമായി ഷൂട്ട് ചെയ്ത വെള്ളച്ചാട്ടം. ധർമ്മപുരി ജില്ലയിലെ ഹൊഗെനക്കൽ വെള്ളച്ചാട്ടമാണ് അത്. മിക്കവാറും ഇന്ത്യൻ സിനിമകളുടെ ഗാനരംഗത്ത് ഒരു വെള്ളച്ചാട്ടം കാണിക്കുന്നത് പതിവാണ്. രാംഗോപൽവർമ്മ, ഫറാ ഖാൻ തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ സിനിമകളിൽ വെള്ളച്ചാട്ടത്തിൽ നനയുന്ന നായികമാരെ കണ്ടിട്ടുണ്ടെങ്കിലും, വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുള്ളത് ഒരു പക്ഷെ മണിരത്നം തന്നെയായിരിക്കും. ഗുരുവിലും രാവണിലും അദ്ദേഹം ആതിരപ്പള്ളി ചിത്രീകരിച്ചത് എത്ര സുന്ദരമായിട്ടാണ്.
സിനിമകളിൽ അവതരിപ്പിച്ച വെള്ളച്ചാട്ടങ്ങൾ കണ്ടുകൊണ്ട് ഒരു യാത്ര പോയാലോ. കേരളം, തമിഴ്നാട്, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ കാണാം. കേരളത്തിലെ ആതിരപ്പള്ളി വെള്ളച്ചാട്ടമാണ് ഏറെ പ്രശസ്തം മണിരത്നം, രാവൺ എന്ന സിനിമയ്ക്ക് വേണ്ടി ഈ വെള്ളച്ചാട്ടം മനോഹരമായി ചിത്രീകരിച്ചതോടെയാണ് ആതിരപ്പള്ളി ഏറെ പ്രശസ്തമായത്.
ഈ അടുത്ത കാലത്ത്, സിനിമയിലൂടെ ഏറെ പ്രശസ്തമായ വെള്ളച്ചാട്ടമാണ് ഗോവയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം. ഷാരുഖ് ഖാന്റെ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയാണ് ഈ വെള്ളച്ചാട്ടത്തെ ഏറേ പ്രശസ്തമാക്കിയത്. ഗോവയിലെ മർഗോവയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
മൈന എന്ന സിനിമയിലൂടെ തേനിയുടെ സൗന്ദര്യം പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത പ്രഭുസോളമൻ എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമയായ കുംകിയിലും ഉണ്ട് ഒരു വെള്ളച്ചാട്ടം. അതിലെ നായിക നായകനെ കൂട്ടികൊണ്ടുപോയി തന്റെ പ്രണയം അറിയിക്കുന്നത് ഈ വെള്ളച്ചാട്ടത്തിന്റെ സാന്നിധ്യത്തിലാണ് ആ വെള്ളച്ചാട്ടം ഏതാണെന്ന് അറിയണ്ടേ?
ജോഗ്ഫാൾസ്
ശരാവതി നദിയിൽ
സാഗര
Photo Courtesy: BostonMA
ഹൊഗനക്കൽ വെള്ളച്ചാട്ടം
Photo Courtesy: Ezhuttukari
ഇന്ത്യയിലെ നയാഗ്ര
Photo Courtesy: Gowthampavithra
അതിരപ്പള്ളി വെള്ളച്ചാട്ടം
മുകുന്ദപുരം താലൂക്കിൽ
ധൂത് സാഗർ വെള്ളച്ചാട്ടം
സാഗരത്തിന്‍റെ ക്ഷീരം
Photo Courtesy: Samson Joseph
കുട്രാളം വെള്ളച്ചാട്ടം
Photo Courtesy: Mdsuhail at English Wikipedia
ഒൻപത് വെള്ളച്ചാട്ടങ്ങൾ
Photo Courtesy: PREVRAVANTH at en.wikipedia



Click it and Unblock the Notifications













