Search
  • Follow NativePlanet
Share
» »യാത്ര കഴിഞ്ഞുപോയല്ലോ എന്ന സങ്കടം വേണ്ട; അടുത്ത ട്രിപ്പ് പ്ലാൻ ചെയ്യാം, ഇനിയുമുണ്ട് വഴികൾ

യാത്ര കഴിഞ്ഞുപോയല്ലോ എന്ന സങ്കടം വേണ്ട; അടുത്ത ട്രിപ്പ് പ്ലാൻ ചെയ്യാം, ഇനിയുമുണ്ട് വഴികൾ

ഒരുപക്ഷേ ആളുകൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവർ യാത്രകളിലായിക്കുമ്പോഴാണ്. ജീവിതത്തെക്കുറിച്ചോ ജോലിയെക്കുറിച്ചോ ആശങ്കകളില്ലാതെ, ട്രാഫിക്കിൽ പെട്ടാൽ സമയത്തിന് ഓഫീസില് എത്താനാകുമോ എന്നാലോചിച്ച് വിഷമിക്കാതെ എല്ലാം മറന്ന് ചുറ്റുമുള്ള കാഴ്ചകളിലും അനുഭവങ്ങളിലും സന്തോഷിക്കാൻ യാത്രകൾ മതി. ജീവിതം ഇത്രയും അനുഗ്രഹീതമാണോ എന്നു തോന്നിപ്പിക്കാൻ യാത്രകളെ കഴിഞ്ഞുള്ളൂ മറ്റെന്തും..

ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും അടുത്ത യാത്രയായിരിക്കും മനസ്സിലുള്ളത്. എന്നാൽ തിരികെ എത്തുന്നതോടെ സ്ഥിതി മാറും. ഓഫീസും ജോലിയും സ്ഥിരം ഗതാഗതക്കുരുക്കും വീടും ഒക്കെയായി നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയിലേക്ക് വീണ്ടും വരും. മടുപ്പിക്കുന്ന ജോലിയും ഒന്നും ചെയ്യാനില്ലാത്ത വാരാന്ത്യങ്ങളും ചേരുമ്പോൾ സംഗതി വീണ്ടും സങ്കീർണ്ണമാകും. പ്രത്യേകിച്ച് യാത്രകളിലെ സുഖകരമായ നിമിഷങ്ങളിൽ നിന്നും ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വരുമ്പോൾ പ്രത്യേകിച്ചും.

ഒരിക്കലും ഇഷ്ടപ്പെടാത്ത യാഥാർത്ഥ്യത്തിലേക്ക് പെട്ടന്നുള്ള മടങ്ങിപ്പോക്ക് ഉൾക്കൊള്ളുക എന്നത് എളുപ്പമുള്ള കാര്യമല്ല.
മാത്രമല്ല, ഈ വർഷത്തിലെ പ്രധാനപ്പെട്ട നീണ്ട വാരാന്ത്യങ്ങളൊക്കെ കഴിഞ്ഞിരിക്കുകയാണ്. ഓണംദീപാവാവലി, മഹാനവമി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ക്കും അവധികൾക്കും വേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ് ഇനിയുള്ളത്. അപ്പോൾ പോയിവന്ന യാത്രകളിലെ തിരിച്ചു വന്നിട്ടും നിലനിർത്തുകയാണ് ഒരുവഴി.

യാത്ര കഴിഞ്ഞ് വന്ന് ഒരുദിവസം അവധി

യാത്ര പോയ സന്തോഷം എത്രയുണ്ടെങ്കിലും അത് കെടുത്താൻ ഒന്ന് ഓഫീസില്‍ പോയാല്‍ മതി. പൊതുവേ യാത്രകള് പ്ലാൻ ചെയ്യുമ്പോൾ തിരികെ ജോലിക്ക് കയറേണ്ട ദിവസം രാവിലെ മടങ്ങിയെത്തുന്ന വിധത്തിലാവും അതായത് യാത്ര കഴിഞ്ഞ് വീട്ടിലെത്തി നേരെ ഓഫീസിലേക്ക് പോകേണ്ട അവസ്ഥ. അത് ഒഴിവാക്കി തിരികെയെത്തി ഒരു ദിവസം വീട്ടിൽ ഇരുന്ന് ശരീരത്തിനും മനസ്സിനും ഒരു വിശ്രമം നല്കി പിറ്റേന്ന് ജോലിക്ക് കയറാം. ഇത് യാത്ര കഴിഞ്ഞെന്നുള്ള യാഥാര്‍ത്ഥ്യം ഉൾക്കൊള്ളാനുള്ള സമയം നിങ്ങൾക്ക് നല്കും. മാത്രമല്ല നീണ്ട യാത്രയുയുടെ ക്ഷീണം മാറാനും ഇത് ഉപകരിക്കും, പഠിക്കുന്നവരാണെങ്കിലും ഇങ്ങനെ ചെയ്യാം..

ഓടീത്തീർക്കേണ്ട

ഒരു സ്ഥലത്ത് പോയാൽ അവിടുത്തെ എല്ലാ സ്ഥലങ്ങളും കണ്ട് വരണമെന്ന ചിന്ത ആദ്യമേ മാറ്റിവയ്ക്കുക. നിങ്ങൾക്ക് കാണണമെന്ന് ആഗ്രഹമുള്ള, ഏറ്റവും മികച്ച സ്ഥലങ്ങൾ സമയെടുത്ത് കണ്ടുവരുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യാൻ. എല്ലാ സ്ഥലങ്ങളും ഓടിക്കണ്ട് വരുന്ന വിധത്തിലാണ് യാത്രയെങ്കില്‍ നിങ്ങൾക്ക് ഒരുപക്ഷേ അത് വേണ്ടവിധത്തില‍ ആസ്വദിക്കാന‍് കഴിയില്ല. മാത്രമല്ല, വിശ്രമമില്ലാതെയുള്ള യാത്രയുടെ ക്ഷീണം വലുതായിരിക്കും. ഓരോ സ്ഥലവും സമയമെടുത്ത് കാണാനും വിശ്രമിക്കാനും കഴിയുന്ന വിധത്തില്‍ വേണം യാത്ര പ്ലാൻ ചെയ്യാൻ.

അടുത്ത യാത്രയ്ക്ക് പ്ലാൻ ചെയ്യാം

ഒരു യാത്ര കഴിഞ്ഞ് വന്നുള്ള മടുപ്പ് മാറ്റാൻ ചെയ്യാൻ പറ്റിയ കാര്യം അടുത്ത യാത്രയ്ക്കുള്ള പ്ലാനിങ് നടത്തുക എന്നതാണ്. പുതിയ ഇടം കണ്ടെത്തുന്നത്, അവിടേക്കുള്ള യാത്രാ പ്ലാനുകൾ തയ്യാറാക്കുന്നത്, അടുത്ത അവധിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്, സ്ഥലം കൂടുതൽ പരിചയപ്പെടുന്നത്. ഫോട്ടോകളും റീലുകളും തിരയുന്നത് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ അടുത്ത യാത്രയ്ക്കായി ചെയ്യാനുണ്ട്.

ചിത്രങ്ങളും വീഡിയോകളും

ഗാലറി നിറയെ ചിത്രങ്ങളുമായാണ് ഓരോ യാത്രയും മടങ്ങിയെത്തുന്നത്. കുറേ ദിവസം ഈ ഫോട്ടോകൾ നോക്കിയിരിക്കുന്നതും വീഡിയോ എഡിറ്റ് ചെയ്യുന്നതും പിന്നെ സോഷ്യൽ മീഡിയയില് പോസ്റ്റ് ചെയ്യുന്നതും ഒക്കെ സന്തോഷം നല്കുന്ന കാര്യങ്ങളാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+