Search
  • Follow NativePlanet
Share
» »ഗോവയെ കടത്തിവെട്ടി കേരളം, ട്രെൻഡിങ്ങിൽ വടക്കു കിഴക്കൻ ഇന്ത്യ, 2022 ലെ യാത്രകളിലൂടെ

ഗോവയെ കടത്തിവെട്ടി കേരളം, ട്രെൻഡിങ്ങിൽ വടക്കു കിഴക്കൻ ഇന്ത്യ, 2022 ലെ യാത്രകളിലൂടെ

ഹോട്ടൽ, റിസോർട് താമസസൗകര്യം ലഭ്യമാക്കുന്ന എയർബിഎൻബി പുറത്തുവിട്ട സെർച്ച് റിപ്പോർട്ടുകൾ, ഈ വർഷത്തെ യാത്രകള്‍ എങ്ങനെയുള്ളതായിരുന്നു എന്നു പറയുന്നുണ്ട്....

2022 എന്നത് യാത്രകളുടെ ഒരു വര്‍ഷമേ ആയിരുന്നില്ല. എങ്കിലും, കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ യാത്ര പോകുവാനും പുറത്തിറങ്ങുവാനുമെല്ലാം സാധിച്ച വർഷം ഇതു തന്നെയായിരുന്നു എന്നു നിസംശയം പറയാം. വർഷാവസാനമായപ്പോഴേക്കും ആളുകളെല്ലാം യാത്രകൾക്കായി ഒരുങ്ങിയിരിക്കുകയാണ്. നേരത്തെ പോകുവാൻ കഴിയാത്ത യാത്രകളുടെ ക്ഷീണം തീർക്കുവാൻ എല്ലാവരും ചെറുതെങ്കിൽക്കൂടിയും യാത്രകൾ പ്ലാൻ ചെയ്ത ഒരു സമയമെന്നും 2022 നെ വിശേഷിപ്പിക്കാം. ഈ ഒരു വർഷം ആളുകൾ എവിടേക്കാണ് പോകുവാൻ ആഗ്രഹിച്ചതെന്ന് നോക്കിയിരുന്നോ? അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോട്ടൽ, റിസോർട് താമസസൗകര്യം ലഭ്യമാക്കുന്ന എയർബിഎൻബി പുറത്തുവിട്ട സെർച്ച് റിപ്പോർട്ടുകൾ, ഈ വർഷത്തെ യാത്രകള്‍ എങ്ങനെയുള്ളതായിരുന്നു എന്നു പറയുന്നുണ്ട്..

മുന്നിലെത്തിയത് നമ്മുടെ കേരളം

മുന്നിലെത്തിയത് നമ്മുടെ കേരളം

Airbnb യുടെ സേർച്ച് റിപ്പോർട്ട് അനുസരിച്ച് ആഭ്യന്തര സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കേരളം! അതുമാത്രമല്ല, ബീച്ചുകളിലെ രാജാക്കന്മാരായ ഗോവയേക്കാൾ കൂടുതൽ ജനപ്രിയമായ ബീച്ചുകൾ (Beach Destination) കേരളത്തിലേത് ആണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇത് കൂടാതെ, ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മലനിരകളും വടക്കുകിഴക്കൻ പ്രദേശങ്ങളും ആഭ്യന്തര സഞ്ചാരികളുടെ പ്രിയ ലക്ഷ്യസ്ഥാനങ്ങളാണ്.

PC: Raimond Klavins/ Unsplash

പിന്നിൽ ഗോവയും പോണ്ടിച്ചേരിയും

പിന്നിൽ ഗോവയും പോണ്ടിച്ചേരിയും

ഈ വിഭാഗങ്ങളിൽ 2021 ലെ മൂന്നാം പാദത്തിലെ സേർച്ച് റിപ്പോർട്ടുകളേക്കാൾ 375% വര്‍ധനവ് കേരളത്തെക്കുറിച്ചുള്ള തിരയലുകൾ 2022 മൂന്നാം പാദത്തിലെ തിരയലുകളിൽ വന്നിട്ടുണ്ട്. അതേ സമയം ഗോവയ്ക്കിത്275% വർധനവും പോണ്ടിച്ചേരിക്ക് 200 ശതമാനം വർധനവും ആണ് ഈ വർഷമുള്ളത്.

PC:Ashutosh Saraswat/ Unsplash

ഹിൽ സ്റ്റേഷനുകളിൽ

ഹിൽ സ്റ്റേഷനുകളിൽ

ഹിൽ സ്റ്റേഷനുകളുടെ സേർച്ച് നോക്കിയാൽ ഉത്തരാഖണ്ഡിലെ ഹിൽ സ്റ്റേഷനുകളിൽ തിരയലിൽ 100 ​​ശതമാനത്തിലധികം വർധനയും ഹിമാചൽ പ്രദേശിൽ ഇതേ കാലയളവിൽ 50 ശതമാനത്തിലധികം വർധനയുണ്ടായതായും റിപ്പോർട്ട് പറയുന്നു. 2021 ലെ മൂന്നാം പാദം മുതൽ 2022 ലെ മൂന്നാം പാദം വരെയുള്ള ഡാറ്റയാണ് ഇതിൽ താരതമ്യം ചെയ്തിരിക്കുന്നത്.
PC:Iftekhar Nibir/ Unsplash

ട്രെൻഡിൽ വടക്കു കിഴക്കൻ ഇന്ത്യയും

ട്രെൻഡിൽ വടക്കു കിഴക്കൻ ഇന്ത്യയും

2022 ലെ യാത്രകളിൽ ആദ്യം മുതൽ അവസാനം വരെ ട്രെൻഡിങ്ങിൽ നിന്ന ഇടം വടക്കു കിഴക്കൻ ഇന്ത്യയാണ്. Airbnb യുടെ സേർച്ച് ഡാറ്റ ആനുസരിച്ച് താമസസ്ഥലങ്ങൾക്കായുള്ള തിരയലുകളിൽ വടക്കു കിഴക്കൻ ഇന്ത്യ മുന്നിലാണ്. മേഘാലയയിലെ താമസങ്ങൾക്കായുള്ള തിരയലുകളിൽ 450 ശതമാനത്തിലധികം വർധനയും അസമിൽ 400 ശതമാനത്തിലധികം വർധനവും 2021 മൂന്നാം പാദം മുതൽ 2022 മൂന്നാം പാദം വരെ നാഗാലാൻഡിനായുള്ള തിരയലുകളിൽ ഏകദേശം 300 ശതമാനം വർദ്ധനവും കാണിക്കുന്നു.

PC:Nvr Endng Anupam/ Unsplash

 ഇന്ത്യക്കാരും വിദേശയാത്രകളും

ഇന്ത്യക്കാരും വിദേശയാത്രകളും

ആഭ്യന്തര യാത്രകളെക്കൂടാതെ ഇന്ത്യക്കാരുടെ വിദേശയാത്രകളുടെ തിരയൽ റിപ്പോർട്ടും എയർ ബിഎൻബി പുറത്തു വിട്ടിട്ടുണ്ട്. യുഎസ്, യുകെ, യൂറോപ്പിലുടനീളമുള്ള നഗരങ്ങൾ തുടങ്ങിയവയാണ് തിരച്ചിലിൽ ഇടം നേടിയത്. 2022 ലെ മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വിദേശ ലക്ഷ്യസ്ഥാനങ്ങളായി മാറിയത് ലണ്ടൻ, ദുബായ്, പാരീസ്, ടൊറന്റോ, ന്യൂയോർക്ക് എന്നിവയാണ്.

PC:Dan Stephens/ Unsplash

പട്ടികയിൽ തുർക്കിയും ഫിൻലാന്‍ഡും

പട്ടികയിൽ തുർക്കിയും ഫിൻലാന്‍ഡും

ഇന്ത്യക്കാരുടെ യാത്രകൾ സ്ഥിരം ലക്ഷ്യസ്ഥാനങ്ങളിൽ നിന്നു മാറുന്ന സൂചനവും എയർബിഎൻബി പങ്കുവെച്ചിട്ടുണ്ട്. തുർക്കിയിലെ താമസത്തിനായി തിരയുന്നതിൽ 1,250 ശതമാനത്തിലധികം വർധനവാണ് ഈ വർഷമുണ്ടായിട്ടുള്ളത്. നോർവേയിലെ തിരയലുകളിൽ 750 ശതമാനത്തിനു മുകളിലും പോർച്ചുഗലിൽ 625 ശതമാനത്തിലധികം വർധനയും ദക്ഷിണാഫ്രിക്ക തിരയലുകളിൽ600 ശതമാനത്തിലധികം വർദ്ധനവും ഉണ്ടായിട്ടുണ്ട്.
പോളണ്ട്, ഫിൻലൻഡ്, ഗ്രീസ്, ദക്ഷിണ കൊറിയ തുടങ്ങിയ ട്രെൻഡിംഗ് വിദേശ ലക്ഷ്യസ്ഥാനങ്ങളും ഇന്ത്യക്കാർ സേർച്ച് ചെയ്യുന്നു.

PC:Alexandr Bormotin/ Unsplash

സൗകര്യങ്ങളിൽ ഇത് നിർബന്ധം

സൗകര്യങ്ങളിൽ ഇത് നിർബന്ധം

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ താമസസ്ഥലങ്ങൾ Airbnbയിൽ തിരയുമ്പോൾ മുൻഗണന നല്കുന്ന ഫിൽട്ടറുകൾ ഏതൊക്കെയാണെന്നും കമ്പനി സേർച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട് . പൂൾ, വൈഫൈ, അടുക്കള, എയർകണ്ടീഷണർ, വാഷർ എന്നിവയാണ് ഏറ്റവും കൂടുതൽ തിരഞ്ഞ ആദ്യത്തെ അഞ്ച് ഫിൽട്ടറുകൾ.2022 ഡിസംബർ 18 മുതൽ 2023 ജനുവരി 2 വരെയുള്ള ചെക്ക്-ഇൻ തീയതികൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ആണിത്.

PC:Johnny Africa/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+