സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലങ്ങളും മേച്ചില്‍ പുറങ്ങളും വേണ്ടുവോളം ഉഖരുല്‍ പട്ടണത്തില്‍ ഉണ്ടെങ്കിലും എണ്ണമറ്റ പാര്‍ക്കുകള്‍ ഇവിടത്തെ വിനോദസഞ്ചാരത്തിന്റെ വികസന സാദ്ധ്യതകള്‍ അധികരിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. ഉഖരുല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എല്‍ശാദെ പാര്‍ക്ക് ഇത്തരത്തില്‍ സഞ്ചാരികളെയും ദേശവാസികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന വിനോദകേന്ദ്രമാണ്.
പട്ടണത്തിന്റെ കേന്ദ്രഭാഗത്ത് തന്നെ നിലകൊള്ളുന്നു എന്നതിനാല്‍ എപ്പോഴും ഈ പാര്‍ക്ക് ജനനിബിഢമാണ്. തുറസ്സായ മൈതാനങ്ങളില്‍ കുട്ടികള്‍ കളിച്ചുല്ലസിക്കുന്നതും മുതിര്‍ന്നവര്‍ പാര്‍ക്കിന് ചുറ്റും അലസമായ് ഉലാത്തുന്നതും കാണാം. പട്ടണത്തിന്റെ നാനാഭാഗങ്ങളുമായി ബസ്സുകളും ടാക്സികളും ഓട്ടോറിക്ഷകളും മുഖേന സുദൃഢമായ സഞ്ചാര സൌകര്യങ്ങള്‍ പാര്‍ക്കില്‍ വന്നെത്തുന്നവര്‍ക്ക് ലഭിക്കും.
നിറങ്ങള്‍ വാരിവിതറിയ പോലെ പലവര്‍ണ്ണങ്ങളിലുള്ള പൂവുകള്‍ ഇവിടെ പുഷ്പമെത്ത വിരിച്ചിട്ടുണ്ട്. പൂക്കള്‍ മൊട്ടിട്ട മരച്ഛായകളിലൂടെയുള്ള നടത്തം ശരീരക്ഷീണം അകറ്റുന്നതോടൊപ്പം ആത്മീയമായ ശാന്തിക്കും ഉതകും. ഉഖരുല്‍ പട്ടണത്തിന്റെ കൌതുക കാഴ്ചകള്‍ കാണാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് അനുയോജ്യമായ ഇടമാണ് എല്‍ശാദെ പാര്‍ക്ക്.



Click it and Unblock the Notifications