വിദിഷയിലെ സിറോന്‍ജിന് സമീപത്തായുള്ള ധരംപൂരിലാണ് ജൈനപ്രതിമകള്‍ കണ്ടെത്തിയത്. വിവിധ പ്രതിമകളില്‍ വളരെ പ്രധാനപ്പെട്ടത് എട്ടാമത്തെ ജൈന തീര്‍ത്ഥങ്കരനായിരുന്ന ചന്ദ്രനാഥിന്റെ ഏറ്റവും പഴയതെന്ന് വിശ്വസിക്കപ്പെടുന്ന പ്രതിമയാണ്. പ്രതിമയിലെ ലിഖിതങ്ങളില്‍ രേഖപെടുത്തിയിരിക്കുന്നത് എഡി 155 എന്നാണ്.
ഭൂമിക്കടിയില്‍ പകുതി കുഴിച്ചട്ട നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. ഉത്‌ഖനനത്തിന് മുമ്പ് കാളി തെലന്‍ എന്നാണ് ഇതിനെ പ്രാദേശ വാസികള്‍ വിളിച്ചിരുന്നത്.ജൈനമാരുടെ പുണ്യ വസ്‌തുവായ നിസൈയ ഇവിടെ നിന്നും കണ്ടെത്തിയെന്നതാണ് ചരിത്രപരമായി പ്രാധാന്യമുള്ള മറ്റൊരു കാര്യം. ജൈനന്‍മാരിലെ 24 മാത്തെ തീര്‍ത്ഥങ്കരനായ മഹാവീരന്റെ തകര്‍ന്ന പഴയ പ്രതിമയും ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications