ലോഹാംഗി പീര്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു പാറയാണ്. ഇവിടെ നിന്നും നോക്കിയാല്‍ വിദിഷ നഗരം മുഴുവന്‍ കാണാന്‍ കഴിയും. ഷെയ്‌ക് ജലാല്‍ ചിസ്‌തിയുടെ നാമത്തില്‍ അറിയപ്പെടുന്ന ലോഹാംഗി പീറില്‍ രൂപപെട്ടിരിക്കുന്ന പാറയ്‌ക്ക് 7 മീറ്റര്‍ ഉയരവും 10 മീറ്റര്‍ വ്യാസവുമുണ്ട്. ഇവിടെ ഒരു ശവകുടീരം ഉണ്ട്. ഇതൊരു ചെറിയ കുഭഗോപുരമാണ്.
പഴയകെട്ടിങ്ങളുടെ അവശിഷ്‌ടങ്ങളും ഇവിടെ കാണാം ഈ ശവകുടീരത്തില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ രണ്ട് ലിഖിതങ്ങള്‍ ഉണ്ട്. ഇതിലൊന്ന് 1460 കാലഘട്ടത്തിലേതാണ്.മഹമൂദ് മാല്‍വയുടെ സുല്‍ത്താനായിരുന്ന കാലയളവാണിത്. .മറ്റൊന്ന് അക്‌ബറിന്റെ ഭരണകാലമായിരുന്ന 1583 ലേതാണ്. ബിസി ഒന്നാം നൂറ്റാണ്ടിലേതെന്ന് രേഖപെടുത്തിയിട്ടുള്ള വലിയ സ്‌തംഭാഗ്രങ്ങളും ടാങ്കും ഇവിടെ കാണാം. ഇതിന് പുറമെ മധ്യകാലഘട്ടത്തിലെ അന്നപൂര്‍ണ ദേവി ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങളും ഇവിടയുണ്ട്.



Click it and Unblock the Notifications