ഏറെ വൈവിധ്യമാര്‍ന്ന കാഴ്ചകളുള്ള ഒരു ജില്ലയാണ് ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍. ഹരിതാഭയാര്‍ന്ന ഇടതൂര്‍ന്ന വനങ്ങളും, വളക്കൂറുള്ള സമതലങ്ങളും നിറഞ്ഞ ഭൂമികയാണിത്. വൈവിധ്യമാര്‍ന്ന വന്യജീവികളും പക്ഷികളും ഇവിടെയുണ്ട്.
പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ് വെസ്റ്റ് ചമ്പാരന്‍ ജില്ല. കാലത്തിന്‍റെ കൈവഴികളിലൂടെ സഞ്ചരിച്ച് സമ്പന്നമാക്കിയ പൈതൃകത്താല്‍ ടൂറിസത്തില്‍ ഒരു പ്രൗഡമായ സ്ഥാനം ചമ്പാരന്‍ സ്വന്തമാക്കുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. ഇക്കാലത്ത് ഇതിലെയുള്ള യാത്ര വളരെ സുഖകരവും, കാലാവസ്ഥ അനുകൂലവുമായിരിക്കും.
സന്ദര്‍ശകര്‍ക്കായി വെസ്റ്റ് ചമ്പാരന്‍ പല കാഴ്ചകളും ഒരുക്കിവെച്ചിരിക്കുന്നു. പ്രകൃതി സൗന്ദര്യവും, മതപരമായ പ്രാധാന്യവും ഈ പ്രദേശത്തിനുണ്ട്. വാല്‍മീകി നാഷണല്‍ പാര്‍ക്ക്, ത്രിവേണി തീരം, ഭാവന്‍ഗരി, ബിക്നതോഹരി, സുമേശ്വര്‍ കോട്ട, ബൃന്ദാവന്‍, അശോകസ്തംഭം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
സന്ദര്‍ശനയോഗ്യമായ കാലം
ശൈത്യകാലത്ത് വലിയ തണുപ്പ് ഇവിടെ അനുഭവപ്പെടുന്നില്ല. അതിനാല്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് വെസ്റ്റ് ചമ്പാരന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം.



Click it and Unblock the Notifications