Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വെസ്റ്റ് ചമ്പാരന്‍

വെസ്റ്റ് ചമ്പാരന്‍  - സഞ്ചാരികളുടെ രമ്യഭൂമി

22

ഏറെ വൈവിധ്യമാര്‍ന്ന കാഴ്ചകളുള്ള ഒരു ജില്ലയാണ് ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍. ഹരിതാഭയാര്‍ന്ന ഇടതൂര്‍ന്ന വനങ്ങളും, വളക്കൂറുള്ള സമതലങ്ങളും നിറഞ്ഞ ഭൂമികയാണിത്. വൈവിധ്യമാര്‍ന്ന വന്യജീവികളും പക്ഷികളും ഇവിടെയുണ്ട്.

പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ് വെസ്റ്റ് ചമ്പാരന്‍ ജില്ല. കാലത്തിന്‍റെ കൈവഴികളിലൂടെ സഞ്ചരിച്ച് സമ്പന്നമാക്കിയ പൈതൃകത്താല്‍ ടൂറിസത്തില്‍ ഒരു പ്രൗഡമായ സ്ഥാനം ചമ്പാരന്‍ സ്വന്തമാക്കുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. ഇക്കാലത്ത് ഇതിലെയുള്ള യാത്ര വളരെ സുഖകരവും, കാലാവസ്ഥ അനുകൂലവുമായിരിക്കും.

സന്ദര്‍ശകര്‍ക്കായി വെസ്റ്റ് ചമ്പാരന്‍ പല കാഴ്ചകളും ഒരുക്കിവെച്ചിരിക്കുന്നു. പ്രകൃതി സൗന്ദര്യവും, മതപരമായ പ്രാധാന്യവും ഈ പ്രദേശത്തിനുണ്ട്. വാല്‍മീകി നാഷണല്‍ പാര്‍ക്ക്, ത്രിവേണി തീരം, ഭാവന്‍ഗരി, ബിക്നതോഹരി, സുമേശ്വര്‍ കോട്ട, ബൃന്ദാവന്‍, അശോകസ്തംഭം എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

സന്ദര്‍ശനയോഗ്യമായ കാലം

ശൈത്യകാലത്ത് വലിയ തണുപ്പ് ഇവിടെ അനുഭവപ്പെടുന്നില്ല. അതിനാല്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് വെസ്റ്റ് ചമ്പാരന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം.

വെസ്റ്റ് ചമ്പാരന്‍ പ്രശസ്തമാക്കുന്നത്

വെസ്റ്റ് ചമ്പാരന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വെസ്റ്റ് ചമ്പാരന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വെസ്റ്റ് ചമ്പാരന്‍

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 28 ബി വഴി മറ്റ് പ്രദേശങ്ങളുമായി വെസ്റ്റ് ചമ്പാരന്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇവിടെയാണ് പ്രധാന റെയില്‍വേ ജംഗ്ഷനുകളിലൊന്നായ നര്‍കതി ഗഞ്ച് സ്ഥിതി ചെയ്യുന്നത്. മറ്റ് നിരവധി ചെറിയ ജംഗ്ഷനുകളും ഇവിടെയുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റോഡ്, റെയില്‍, വിമാന മാര്‍ഗ്ഗങ്ങളില്‍ വെസ്റ്റ് ചമ്പാരന്‍ മികച്ച രീതിയില്‍ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Apr,Mon
Return On
28 Apr,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Apr,Mon
Check Out
28 Apr,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Apr,Mon
Return On
28 Apr,Tue