പണ്ടുമുതലേ ഡോയാങ്ങ് നദി, വോഖ സന്ദര്‍ശിക്കുന്നവരുടെ ഇഷ്ടപ്പെട്ട കാഴ്ചയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡോയാങ്ങ് ജല വൈദ്യുത പദ്ധതിയും ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡോയാങ്ങ് നദിയില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ജലവൈദ്യുത പദ്ധതി അതിശയിപ്പിക്കുന്ന ചില കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത്.
വോഖയില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയുള്ള ഡാമിലേക്കുള്ള യാത്ര അത്യാകര്‍ഷകമായ കാഴ്ചകളാല്‍ സമ്പന്നമായതാണ്. സാഹസികതയെ രക്തത്തില്‍ വഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഇവിടം നിങ്ങളെ ഏറെ ത്രസിപ്പിക്കും. കുന്നിന്‍ മുകളിലെ ഇടതൂര്‍ന്ന വനങ്ങളിലൂടെ നിങ്ങള്‍ക്ക് ഡാമിലേക്ക് ട്രെക്കിങ്ങ് നടത്താം. ഈ യാത്രയില്‍ വൈവിധ്യപൂര്‍ണ്ണമായ സസ്യ ജീവജാലങ്ങളുടെ കാഴ്ചകളും കാണാം.



Click it and Unblock the Notifications