പ്രകൃതി സൗന്ദര്യവും, വന്യജീവിതവും ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയേയും അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലേത്. ഓര്‍ക്കിഡേറിയം (വിവിധ തരം ഓര്‍ക്കിഡ് പുഷ്പസസ്യങ്ങളുടെ ശേഖരം), വളരെ നല്ല പോലെ പരിപാലിച്ചു പോരുന്ന ഗ്രീന്‍ ഹൗസ് തുടങ്ങിയവയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ പ്രധാനപ്പെട്ട കാഴ്ചകള്‍.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രം പൂവിടുന്ന 'കുറിഞ്ഞി' ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല ലേഡിസ് സ്ളിപ്പെര്‍ ഓര്‍ക്കിഡും, വെര്‍ണോനിയ ഷെവരൊയെന്‍സിസും ഇവിടെ കണ്ടു വരുന്നു.'ബിഗ് ലേക്കില്‍' നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഓര്‍ക്കിഡേറിയം സ്ഥിതി ചെയ്യുന്നത്. ഏകദേശം 30 തരത്തിലുള്ള ഓര്‍ക്കിഡ് പുഷ്പ്പങ്ങള്‍ ഇവിടെ കണ്ടു വരുന്നു (വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്നവയും ഇവയിലുള്‍പ്പെടും). രാജ്യത്തിലെ ഓര്‍ക്കിഡേറിയങ്ങളില്‍ വച്ച് വലിപ്പത്തില്‍ മൂന്നാം സ്ഥാനമാണ് ഇവിടുത്തേതിന്.



Click it and Unblock the Notifications