1949ല്‍ സ്ഥാപിയ്ക്കപ്പെട്ട മ്യൂസിയമാണിത്. ദില്‍ ഇ ആരാം ഗാര്‍ഡന്‍സിനടുത്തായിട്ടാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. മൂന്ന് വിഭാഗങ്ങളാണ് മ്യൂസിയത്തിലുള്ളത്. ചരിത്രലിഖിതങ്ങള്‍, ഉല്‍ഖനനത്തിലൂടെ കണ്ടെത്തിയ പഴയകാലസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ട് ഇവിടെ.
മ്യൂസിയത്തിലെ രണ്ട് യൂപ തൂണുകള്‍ എട്ടാം നൂറ്റാണ്ടിലെ ബര്‍ണാല, പ്രതിഹര ലിഖിതങ്ങള്‍കൊണ്ടും ചരിത്രാതീതകാലത്തെ കളിമണ്‍ രൂപങ്ങള്‍കൊണ്ടും അലങ്കരിച്ചിരിയ്ക്കുകയാണ്. പലഭാഗത്തുനിന്നായി കണ്ടെടുത്ത വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരിയ്ക്കുന്നത്.
ആഴ്ചയില്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിലെ സന്ദര്‍ശനസമയം കാലത്ത് പത്തുമുതല്‍ വൈകീട്ട് 4. 45വരെയാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് 3രൂപയും വിദേശികള്‍ക്ക് പത്ത് രൂപയുമാണ് ഫീസ്.



Click it and Unblock the Notifications