അജ്മീറിലെ മനോഹരമായ പൂന്തോട്ടമാണ് ദുര്‍ഗ ബാഗ്. അനാ സാഗര്‍ ലേക്കിന്റെ പരിസരത്താണ് ഇതും. 1868ല്‍ മഹാരാജ് ശിവ് ധാനാണ് ഇത് പണികഴിപ്പിച്ചത്. അജ്മീറിലെ ഏറ്റവും മനോഹരമായ പൂന്തോട്ടമെന്ന ഖ്യാതി ദുര്‍ഗ ബാഗിനാണ്. പച്ചപ്പുള്ള പുല്‍ത്തകിടികളും അനേകജാതി പൂക്കച്ചെടികളുമുണ്ട് ഇവിടെ. പൂന്തോട്ടത്തിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനായി ഷാജഹാന്‍ ചക്രവര്‍ത്തി ഇതിനകത്ത് ഒരു മാര്‍ബിള്‍ പവലിയന്‍ പണകഴിപ്പിച്ചിട്ടുണ്ട്.



Click it and Unblock the Notifications