താരഗഡ് കോട്ടയ്ക്കകത്താണ് റാണി മഹല്‍ സ്ഥിതിചെയ്യുന്നത്. അജ്മീറിലെ ഭരണാധികാരികളുടെ പത്‌നിമാര്‍ക്കും രാജകുടുംബത്തിലെ മറ്റ് പ്രമുഖസ്ത്രീകള്‍ക്കും താമസിക്കാനായി പണികഴിപ്പിച്ച കെട്ടിടമാണിത്. രാജസ്ഥാനി ശൈലിയിലാണ് ഈ കെട്ടിടം പണിതിരിയ്ക്കുന്നത്. നരച്ചുകൊണ്ടിരിയ്ക്കുന്ന ചുവര്‍ ചിത്രങ്ങളും പൊട്ടിയ ചില്ലു ജാലകങ്ങളും കണ്ടാല്‍ പഴയകാല പ്രൗഡി എത്രയായിരുന്നുവെന്ന് നമുക്കൂഹിയ്ക്കാന്‍ കഴിയും. റാണി മഹലില്‍ നിന്നും നോക്കിയാല്‍ ആരവല്ലി മലനിരകളുടെ മനോഹരമായ കാഴ്ച കാണാം. കൂടാതെ കോട്ടയ്ക്ക് ചുറ്റുമായി കിടക്കുന്ന സമതലത്തിന്റെ കാഴ്ചയും മനോഹരമാണ്.



Click it and Unblock the Notifications