Search
  • Follow NativePlanet
Share

ശിവരാത്രി ആഘോഷിക്കാന്‍ ആലുവ മണപ്പുറത്തേക്ക്

12

വര്‍ഷം തോറും ആഘോഷിക്കപ്പെടുന്ന മഹാശിവരാത്രി ഉത്സവമാണ്  ആലുവയിലെ ശിവക്ഷേത്ര ത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. കേരളത്തിന്‍റെ  നാനാ ഭാഗത്ത് നിന്നും ആളുകള്‍ മഹാ ശിവരാത്രി ദിവസം ആലുവയില്‍ എത്തിച്ചേരുന്നു. മറ്റു പ്രധാന പട്ടണങ്ങളുമായി ആലുവ ബന്ധപ്പെട്ടു കിടക്കുന്നു.കൊച്ചിയില്‍ നിന്ന് പന്ത്രണ്ടു കിലോമീറ്റര്‍ അകലമേ ആലുവ യിലേക്കുള്ളൂ .മഹാ ശിവരാത്രി ആറ്  ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ഉത്സവമാണ് . മഹാശിവരാത്രി എന്ന വാക്കിനര്‍ത്ഥം  'ശിവന്‍റെ  രാത്രി' എന്നാണ്.

ശിവരാത്രിയെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. ദേവന്മാരും അസുരന്മാരും അമരത്വം ലഭിക്കാനായി ആഗ്രഹിക്കുകയും പാലാഴി കടയുകയും ചെയ്യുന്നു.ആഴിയില്‍ നിന്നും ഒരു കുടം വിഷവും അമൃതിനോടൊപ്പം  പൊങ്ങി വന്നു.താഴെ പതിച്ചാല്‍  ഭൂമി യിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും നാശ ഹേതുവായി തീരുന്ന ആ വിഷം മനുഷ്യ രാശിയെ രക്ഷിക്കുന്നതിനുവേണ്ടി  ശിവന്‍  കുടിക്കുന്നു. ശിവന്റെ ഈ ദയാ  വായ്പ്പിനെ ഓര്‍മ്മപ്പെടുത്താനും ആദരിക്കാനുമാണ് ഒരു രാത്രി ഉറങ്ങാതിരുന്നു ഭക്തര്‍ മഹാ ശിവരാത്രി ആഘോഷിക്കുന്നത്.

ഉത്സവത്തിന്‍റെ രണ്ടാം ദിവസം ആളുകള്‍ ആലുവയിലെത്തി  പൂര്‍വ്വികര്‍ക്ക്  തര്‍പ്പണം നടത്തുന്നു.പട്ടണം മുഴുവന്‍ വിപണന മേളകള്‍  കൊണ്ട് സജീവമാകും  ആ കാലം. മൂന്നും നാലും ദിവസങ്ങളില്‍ " ദിക്ക്  വിജയം"  എന്ന പേരിലുള്ള ഘോഷയാത്രയാണ്. അഞ്ചാമത്തെ ദിവസം പള്ളിവേട്ട എന്ന അനുഷ്ഠാനം ആഘോഷിക്കപ്പെടുന്നു. ആറാമത്തെ ദിവസം ആറാട്ടോടു കൂടി മഹാ ഉത്സവം സമാപിക്കുന്നു.  

ഈ ക്ഷേത്രം അതിന്റെ വാസ്തുശില്‍പ്പങ്ങള്‍ക്കും  അത് നില്‍ക്കുന്ന പ്രദേശത്തിന്റെ സവിശേഷതക്കും അറിയപ്പെടുന്നു. ക്ഷേത്ര ത്തിന്റെ വാസ്തു വിശേഷം അത് പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു എടുപ്പിന്റെ പ്രതീതിയാണ് കാണികളില്‍ ഉണ്ടാക്കുക എന്നതാണ്.പെരിയാറിന്‍റെ  തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ആലുവ പ്രശസ്തമാക്കുന്നത്

ആലുവ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ആലുവ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ആലുവ

  • റോഡ് മാര്‍ഗം
    ആലുവ പട്ടണത്തിലേക്ക് ബസ്സ് വഴിയും എത്താം. കെ എസ് ആര്‍ ടി സി ബസ്സുകള്‍, സ്വകാര്യ ആഡംബര ബസ്സുകള്‍ , സര്‍ക്കാര്‍ ആഡംബര ബസ്സുകള്‍, സാധാരണ ബസ്സുകള്‍ തുടങ്ങിയവ ചെന്നൈ ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലേക്ക് നടത്തുന്ന സര്‍വ്വീസുകള്‍ റോഡു മാര്‍ഗ്ഗം ആലുവയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സൗകര്യ പ്രദമാണ്
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രാജ്യത്തെ പ്രധാന സ്റ്റേഷ നുകളില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടികളെല്ലാം ആലുവയില്‍ നിര്‍ത്തുന്ന വയാണ്.ഡല്‍ഹി , മുംബൈ , ബാംഗ്ലൂര്‍ , ചെന്നൈ തുടങ്ങിയ എല്ലാ സ്റ്റേഷ നുകളുമായും ആലുവാ ബന്ധിക്കപ്പെട്ടീക്കുന്നു.ഇവിടെ നിന്ന് കൊച്ചി , തിരുവനന്തപുരം , കോഴിക്കോട് എന്നിവിടങ്ങളിലേക്കും തീവണ്ടി മാര്‍ഗ്ഗം പോകാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ആലുവയുടെ ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചിയാണ്( 12 കി മീ ) .അടുത്തുള്ള മറ്റു എയര്‍ പോര്‍ട്ടുകള്‍ കോഴിക്കോട് എയര്‍ പോര്‍ട്ടും(123 കി മീ.) ബംഗലൂരു അന്താരാഷ്‌ട്ര വിമാനത്താവളവുമാണ്. ( 375 കി മീ )
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu